Neechabhanga Rajayoga: വേദ ജ്യോതിഷമനുസരിച്ച് ചൊവ്വയും ചന്ദ്രനും ചേർന്ന് നീചഭംഗ് രാജയോഗം സൃഷ്ടിക്കാൻ പോകുകയാണ്. അതിലൂടെ ചില രാശിക്കാരുടെ ഭാഗ്യം തെളിയും.
Mars Mangal Yuti: ജ്യോതിഷമനുസരിച്ച് ഗ്രഹങ്ങൾ കാലാകാലങ്ങളിൽ സംക്രമിക്കുകയും അതിന്റെ ഫലമായി ഐശ്വര്യവും രാജയോഗങ്ങളൂം സൃഷ്ടിക്കാറുമുണ്ട്. ഗ്രഹങ്ങളുടെ അധിപനായ ചൊവ്വ കർക്കടക രാശിയിൽ പ്രവേശിച്ചിട്ടുണ്ട്
ജ്യോതിഷമനുസരിച്ച് ഗ്രഹങ്ങൾ കാലാകാലങ്ങളിൽ സംക്രമിക്കുകയും അതിന്റെ ഫലമായി ഐശ്വര്യവും രാജയോഗങ്ങളൂം സൃഷ്ടിക്കാറുമുണ്ട്.
ഗ്രഹങ്ങളുടെ അധിപനായ ചൊവ്വ കർക്കടക രാശിയിൽ പ്രവേശിച്ചിട്ടുണ്ട് ഇപ്പോഴിതാ ഒക്ടോബർ 24 ആയ ഇന്ന് ചന്ദ്രനും ഇതേ രാശിയിൽ പ്രവേശിക്കാൻ പോകുകയാണ്.
ഇത്തരത്തിൽ രണ്ട് ശുഭ ഗ്രഹങ്ങളുടെ സംയോഗം നീചഭംഗ രാജയോഗം സൃഷ്ടിക്കും. ഈ രാജയോഗത്തിൻ്റെ സ്വാധീനത്തിൽ ചില രാശിക്കാരുടെ ഭാഗ്യം തെളിയും. ഇവരുടെ സമ്പത്തിൽ വർദ്ധനവ് ഉണ്ടാകും. ആ ഭാഗ്യ രാശികൾ ഏതൊക്കെയാണെന്ന് നോക്കാം...
കർക്കടകം (Cancer): നീചഭംഗ രാജയോഗത്തിന്റെ രൂപീകരണം ഇവർക്ക് വളരെയധികം പ്രയോജനകരമായിരിക്കും. ഈ രാശിയിലാണ് രാജയോഗം രൂപപ്പെടാൻ പോകുന്നത്. അതിനാൽ ഈ സമയത്ത് നിങ്ങൾക്ക് അപ്രതീക്ഷിത സാമ്പത്തിക നേട്ടം ലഭിക്കും, ഏത് ആഗ്രഹവും ഈ സമയത്ത് നിറവേറ്റപ്പെടും, വാഹനം വാങ്ങാൻ യോഗം, ബിസിനസ്സിൽ ധാരാളം സമ്പാദിക്കാനുള്ള അവസരം ലഭിക്കും, ആസൂത്രിത പദ്ധതികൾ ഈ സമയത്ത് വിജയിക്കും. ആഗ്രഹങ്ങൾ സഫലമാകും.
മേടം (Aries): നീചഭംഗ രാജയോഗത്തിൻ്റെ രൂപീകരണം മേട രാശിക്കാർക്ക് ശുഭകരമായിരിക്കും. കാരണം ഈ രാശിയുടെ നാലാമത്തെ ഭാവത്തിലാണ് ഈ രാജയോഗം രൂപപ്പെടുന്നത്. ഈ കാലയളവിൽ ഭൗതിക സുഖം, വാഹനത്തിൻ്റെയും വസ്തുവകകളുടെയും യോഗം, വിദ്യാഭ്യാസ വിഷയങ്ങളിൽ വിജയം, ആഡംബര വസ്തുക്കളിൽ കൂടുതൽ ചെലവ്, പ്രമോഷനും ഇൻക്രിമെൻ്റും ലഭിച്ചേക്കാം. വരുമാനത്തിൻ്റെ പുതിയ സ്രോതസ്സുകൾ സൃഷ്ടിക്കപ്പെടും.
വൃശ്ചികം (Scorpio): നീചഭംഗ രാജയോഗം ഇവർക്കും ധാരാളം നേട്ടങ്ങൾ നൽകും. കാരണം ഈ രാശിയുടെ ഒൻപതാം ഭാവത്തിലാണ് ഈ രാജയോഗം രൂപപ്പെടാൻ പോകുന്നത്. അതിനാൽ ഈ കാലയളവിൽ ഭാഗ്യം അനുകൂലിക്കും, ജോലിക്കും ബിസിനസ്സിനുമായി യാത്ര ചെയ്യാം, വിദ്യാഭ്യാസത്തിൽ വിജയം ഉണ്ടാകും, സന്താനങ്ങളുടെ ഉത്തരവാദിത്തങ്ങൾ നിറവേറ്റപ്പെടും. ഉന്നത ഉദ്യോഗസ്ഥരുടെ പിന്തുണ ലഭിക്കും, ബാങ്ക് ബാലൻസ് വർദ്ധിക്കും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)