Mercury Venus Yuti 2022: ഗ്രഹങ്ങളുടെ കൂടിച്ചേരൽ ഒരു വ്യക്തിയുടെ ജീവിതത്തില്‍ പല മാറ്റങ്ങളും കൊണ്ടുവരും. ജ്യോതിഷ പ്രകാരം ഓരോ ഗ്രഹവും അതിന്റെതായ സമയത്ത് രാശി മാറും. ഡിസംബര്‍ 28 ആയ ഇന്ന് ബുധന്‍ മകരം രാശിയില്‍ പ്രവേശിച്ചിരിക്കുകയാണ് അതുപോലെ നാളെ അതായത് ഡിസംബര്‍ 29ന് ശുക്രന്‍ മകര രാശിയിൽ പ്രവേശിക്കും.
Laxmi Narayan Rajyog: ബുധന്റേയും ശുക്രന്റേയും കൂടിച്ചേരൽ സൃഷ്ടിക്കും ലക്ഷ്മി നാരായണ രാജ യോഗം. ബുദ്ധി, നര്‍മ്മബോധം എന്നിവയുടെ കരകനാണ് ബുധന്‍. എന്നാൽ ശുക്രനാകട്ടെ സൗന്ദര്യത്തിന്റെയും കാമത്തിന്റെയും പ്രതീകമാണ്. ഈ യോഗത്തിൽ ബുധന് വിഷ്ണുവിന്റെ സ്ഥാനവും ശുക്രന് ലക്ഷ്മീ ദേവിയുടെ സ്ഥാനവുമാണ് നല്‍കിയിരിക്കുന്നത്. പേര് സൂചിപ്പിക്കുന്നതുപോലെ രാജയോഗ തുല്യമായ ജീവിതം നയിക്കാന്‍ ഈ സമയം സാധിക്കും. ഇതിലൂടെ ഈ 4 രാശിക്കാരുടെ സുവർണ്ണ ദിനങ്ങൾ തുടങ്ങും. അത് ഏതൊക്കെ രാശിക്കാരാണെന്ന് നോക്കാം...
Laxmi Narayan Rajyog: ബുധന്റേയും ശുക്രന്റേയും കൂടിച്ചേരൽ സൃഷ്ടിക്കും ലക്ഷ്മി നാരായണ രാജ യോഗം. ബുദ്ധി, നര്‍മ്മബോധം എന്നിവയുടെ കരകനാണ് ബുധന്‍. എന്നാൽ ശുക്രനാകട്ടെ സൗന്ദര്യത്തിന്റെയും കാമത്തിന്റെയും പ്രതീകമാണ്
മേടം: ബുധനും ശുക്രനും ചേര്‍ന്ന് രൂപപ്പെടുന്ന ലക്ഷ്മീ നാരായണ രാജയോഗം മേടം രാശിക്കാർക്ക് മികച്ച ഗുണങ്ങൾ നൽകും. ഈ സമയം ഇവരുടെ ആത്മവിശ്വാസം വര്‍ധിക്കും, ജോലിയില്‍ ഉത്തരവാദിത്തങ്ങള്‍ കൂടും ഒപ്പം പുരോഗതിയുണ്ടാകും. ബിസിനസുകാര്‍ക്ക് സമയം നല്ലത്. ധനലാഭം ഉണ്ടാകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും.
മിഥുനം: നാളെ ശുക്രൻ മകര രാശിയിൽ പ്രവേശിക്കും. ബുധൻ ഇന്ന് മകരത്തിൽ പ്രവേശിച്ചിട്ടുണ്ട്. ഇതിലൂടെ രൂപപ്പെടുന്ന ലക്ഷ്മീ നാരായണ രാജ യോഗം ഇവർക്ക് വളരെ നല്ലതായിരിക്കും. അടിപൊളിയായിരിക്കും. കുടുംബത്തിൽ മംഗളകരമായ കാര്യങ്ങൾ നടക്കും. ധനലാഭമുണ്ടാകും. ആത്മവിശ്വാസം വർദ്ധിക്കും. ജോലിയിലും ബിസിനസ്സിലും പുരോഗതിയുണ്ടാകും.
തുലാം: ബുധന്റെയും ശുക്രന്റെയും കൂടിച്ചേരൽ തുലാം രാശിക്കാർക്ക് കിടിലം ഫലങ്ങളാണ് നൽകുന്നത്. ഇവരുടെ ആത്മവിശ്വാസം വർധിക്കും. ജോലിയിൽ പുരോഗതിയുണ്ടാകും. പ്രശ്‌നങ്ങൾ മാറിക്കിട്ടും, ധനലാഭം, സാമ്പത്തിക പ്രശ്നങ്ങൾ മാറിക്കിട്ടും. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും.
വൃശ്ചികം: ബുധന്റെയും ശുക്രന്റെയും സംക്രമത്താൽ ലക്ഷ്മീ നാരായണ രാജയോഗം രൂപപ്പെടും ഇത് വൃശ്ചിക രാശിക്കാർക്ക് നല്ല ഗുണം ഉണ്ടാക്കും. മനസ്സമാധാനം ലഭിക്കും. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങൾ മാറിക്കിട്ടും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)