Gold Rate Today: സ്വർണ്ണവിലയിൽ നേരിയ കുറവ്. സ്വർണവില സർവകാല റെക്കോർഡിൽ എത്തിയതിന് പിന്നാലെയാണ് ഇന്ന് നേരിയ കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഒരു ഗ്രാമിന് 60 രൂപയാണ് കുറഞ്ഞത്. എന്നാൽ ഇന്നലെ ഒരു പവന് 400 രൂപ വർധിച്ചിരുന്നു.
480 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിന് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 54,640 രൂപയായി.
1 ഗ്രാം 22 കാരറ്റ് സ്വർണ്ണത്തിന്റെ ഇന്നത്തെ വിപണി വില 6,830 രൂപയും 24 കാരറ്റ് സ്വർണ്ണത്തിന്റെ വില (1 ഗ്രാം) 7,451 രൂപയുമാണ്.
22 കാരറ്റ് സ്വർണവില: 1 ഗ്രാം - 6830, 8 ഗ്രാം - 54,640, 10 ഗ്രാം - 68,300, 100 ഗ്രാം - 6,83,000.
24 കാരറ്റ് സ്വർണവില: 1 ഗ്രാം - 7451, 8 ഗ്രാം - 59,608, 10 ഗ്രാം - 74,510, 100 ഗ്രാം - 7,45,000
18 കാരറ്റ് സ്വർണവില: 1 ഗ്രാം - 5588, 8 ഗ്രാം - 44,704, 10 ഗ്രാം - 55,880, 100 ഗ്രാം - 5,58,800
കഴിഞ്ഞ ദിവസങ്ങളിലായി ഒരു പവന്റെ വില സർവകാല റെക്കോർഡിൽ എത്തിയിരുന്നു. ചരിത്രത്തിലെ ഏറ്റവും ഉയർന്ന അഞ്ച് വിലകളും ഈ മെയ് മാസമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ മെയ് മാസത്തിന്റെ തുടക്കത്തിൽ സ്വർണ്ണ വില കുറഞ്ഞിരുന്നു. ഇത് ഉപഭോക്താക്കൾക്ക് പ്രതീക്ഷ നൽകിയിരുന്നുവെങ്കിലും കഴിഞ്ഞ ദിവസങ്ങളിൽ വില കൂടുകയായിരുന്നു.
മെയ് മാസത്തിലെ ഇതുവരെയുള്ള സ്വർണ്ണ നിരക്കുകൾ ഇങ്ങനെ: മെയ് 1- 52,440, മെയ് 2- 53000, മെയ് 3-52600, മെയ് 4- 52680, മെയ് 5- 52680, മെയ് 6- 52840, മെയ് 7- 53080, മെയ് 8- 53000, മെയ് 9- 52920, മെയ് 10- 54,040, മെയ് 11- 53,800, മെയ് 12-53800, മെയ് 13-53720, മെയ് 14- 53400, മെയ് 15- 53,720, മെയ് 16- 54,280, മെയ് 17- 54,080, മെയ് 18- 54, മെയ് 19-മാറ്റമില്ല, മെയ് 20 - 55120.
ഓഹരിവിണിയിലെ ചലനങ്ങളും രാജ്യാന്തരവിപണിയിലെ മാറ്റങ്ങളുമാണ് സ്വര്‍ണവിലയെ വലിയ രീതിയിൽ സ്വാധീനിച്ചത്. കഴിഞ്ഞ മാര്‍ച്ച് 29 നാണ് സ്വര്‍ണവില അരലക്ഷം കടന്നത്. അന്നത്തെ സ്വർണ്ണവില പവന് 54,500 ആയിരുന്നു.