Mobile phone charging: മൊബൈൽ ചാ‍ർജർ സോക്കറ്റിൽ നിന്ന് ഊരാറില്ലേ? അപകടം കാത്തിരിക്കുന്നു!

ഇന്നത്തെ കാലത്ത് എന്തിനും ഏതിനും സ്മാർട്ട് ഫോണിനെ ആശ്രയിക്കുന്നതാണ് ഒട്ടുമിക്ക ആളുകളുടെയും ശീലം. ടെക്നോളജിയുടെ അതിപ്രസരം കാരണം ഇന്ന് മൊബൈൽ ഫോണുകളുടെ ഉപയോ​ഗം വലിയ രീതിയിൽ വർധിച്ചിരിക്കുകയാണ്. 

 

Smart phone charging mistakes: സ്മാ‍ർട്ട് ഫോണുകളുടെ ഉപയോ​ഗം വർധിക്കുമ്പോൾ അവ ഇടയ്ക്കിടെ ചാർജ് ചെയ്യേണ്ടി വരാറുണ്ട്. എന്നാൽ, സോക്കറ്റിലെ സ്വിച്ച് ഓഫ് ചെയ്യാതിരിക്കുക, സോക്കറ്റിൽ നിന്ന് ചാർജർ ഊരി മാറ്റാതിരിക്കുക തുടങ്ങിയ കാര്യങ്ങൾ മിക്കവരും ചെയ്യാറുണ്ട്. ഇങ്ങനെ ചെയ്താലുണ്ടാകാൻ സാധ്യതയുള്ള അപകടങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.  

1 /6

സ്മാർട്ട് ഫോൺ ചാർജ് ചെയ്ത് കഴിഞ്ഞാൽ ചാർജറിന്റെ സ്വിച്ച് ഓഫ് ചെയ്യേണ്ടത് പ്രധാനമാണ്. സ്വിച്ച് ഓൺ ചെയ്ത് വെച്ചാൽ വൈദ്യുതി പ്രവാഹം തുടരും. ഇത് സ്പാർക്കിം​ഗിന് കാരണമാകുകയും അത് ചിലപ്പോൾ പൊട്ടിത്തെറിയിലേയ്ക്ക് നയിച്ചേക്കാം. അതിനാൽ എപ്പോഴും സോക്കറ്റിൽ നിന്ന് ചാർജർ വിച്ഛേദിക്കുക. ഫോൺ ചാർജ്ജ് ചെയ്ത ശേഷം സ്വിച്ച് ഓഫ് ചെയ്യുക.   

2 /6

ഫോൺ ചാർജ് ചെയ്തതിനു ശേഷവും ചാർജർ സോക്കറ്റിൽ തന്നെ തുടരുകയും സ്വിച്ച് ഓണായിരിക്കുകയും ചെയ്താൽ അഡാപ്റ്റർ ചൂടാകും. ഈ അവസ്ഥ ചാർജറിന് കേടുവരുത്തും.   

3 /6

സോക്കറ്റിൽ പ്ലഗ് ചെയ്‌തിരിക്കുന്ന ചാർജറിൻ്റെ സ്വിച്ച് തുടർച്ചയായി ഓൺ ചെയ്‌ത് വെച്ചാൽ അത് ചാർജിംഗ് കേബിളിനും കേടുപാടുകൾ വരുത്തിയേക്കാം.   

4 /6

ചാർജർ ഓൺ ചെയ്തിരിക്കുകയാണെങ്കിൽ പെട്ടെന്ന് നനഞ്ഞ കൈകൊണ്ട് സ്പർശിച്ചാൽ വൈദ്യുതാഘാതമേൽക്കാനും സാധ്യതയുണ്ട്. അതിനാൽ ഇക്കാര്യത്തിൽ എപ്പോഴും ജാഗ്രത പുലർത്തുക.   

5 /6

ഉപയോഗത്തിന് ശേഷം ചാർജർ അൺപ്ലഗ് ചെയ്യുക. എപ്പോഴും ചാർജർ അൺപ്ലഗ് ചെയ്‌ത് വായുസഞ്ചാരമുള്ള സ്ഥലത്ത് സൂക്ഷിക്കുക.   

6 /6

എപ്പോഴും ഉയർന്ന നിലവാരമുള്ള ചാർജർ ഉപയോഗിക്കുക. ഏതെങ്കിലും കാരണത്താൽ ചാർജർ കേടായാൽ അത് ഉപയോഗിക്കുന്നത് ഒഴിവാക്കുക.

You May Like

Sponsored by Taboola