ആഗസ്റ്റ് 30നാണ് ഇത്തവണ ജന്മാഷ്ടമി ആഘോഷിക്കുന്നത്. ജന്മാഷ്ടമി ദിവസം നടത്തുന്ന പൂജയും അര്‍ച്ചനയും നിങ്ങളുടെ ഭവനത്തില്‍ സുഖവും സമൃദ്ധിയും വര്‍ഷിക്കും ....!!
ശ്രീകൃഷ്ണന്റെ ജന്മദിനമായ ജന്മാഷ്ടമി ആഗസ്റ്റ് 30ന് ആഘോഷിക്കും. ജ്യോതിഷികളും വിദഗ്ദ്ധരും അവകാശപ്പെടുന്നത് ജന്മാഷ്ടമി ദിവസം നടത്തുന്ന പ്രത്യേക പൂജാവിധികള്‍ നിങ്ങളുടെ ഭവനങ്ങളിലെ എല്ലാ പ്രശ്നങ്ങളേയും മാറ്റി, നിങ്ങളുടെ ജീവിതത്തില്‍ സുഖവും സമൃദ്ധിയും പ്രദാനം ചെയ്യുമെന്നാണ്.
ജന്മാഷ്ടമി ദിവസം, നിങ്ങളുടെ വീട്ടിൽ ഉണ്ണി കൃഷ്ണന്റെ ഒരു പ്രത്യേക വിഗ്രഹം കൊണ്ടുവരണം. ആ വിഗ്രഹത്തില്‍ കൃഷ്ണ ഭഗവാനൊപ്പം ഒരു പശുവും കിടാവും ഉണ്ടാവണം രാത്രിയില്‍ ജന്മാഷ്ടമി പൂജയ്ക്കൊപ്പം ശ്രീകൃഷ്ണനേയും ഒപ്പം ഇവയേയും ആരാധിക്കുക. ഇപ്രകാരം പൂജാവിധികള്‍ അര്പ്പിക്കുനതിലൂടെ നിങ്ങളുടെ ഭവനങ്ങളിലെ സാമ്പത്തിക പ്രതിസന്ധി അവസാനിക്കുകയും ക്രമേണ നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുകയും ചെയ്യും. ഇത് മാത്രമല്ല, സന്താന ഭാഗ്യം കംഷിക്കുന്നവര്ക്ക് ഈ പൂജ ഫലം ചെയ്യും.
ജന്മാഷ്ടമി ദിവസം ഏറെ സവിശേഷമാണ്. ഈ ദിവസം നിങ്ങൾ തുളസിയെ ആരാധിക്കുമ്പോൾ ഓം നമോ ഭഗവതേ വാസുദേവായ നമ: എന്ന മന്ത്രം ജപിയ്ക്കുക. തുളസി പൂജയില്‍ ശ്രീകൃഷ്ണ ഭഗവാന് പ്രസാദിക്കുകയും നിങ്ങളുടെ എല്ലാ ദു .ഖങ്ങളും അകറ്റുകയും ചെയ്യും. ആരാധനയ്ക്ക് ശേഷം തുളസിയ്ക്ക് പ്രദക്ഷിണം വയ്ക്കുക. ഇപ്രകാരം ചെയ്യുന്നതിലൂടെ കട ബാധ്യതയില്‍ നിന്നും മോചനം ലഭിക്കും.
സാമ്പത്തിക ഭദ്രത നേടുന്നതിന്, ഒരു പ്രത്യേക ചടങ്ങ് ജന്മാഷ്ടമി ദിവസം ആരംഭിക്കാം. ജന്മാഷ്ടമി ദിവസം 7 പെൺകുട്ടികള്‍ക്ക് അന്നദാനം നല്‍കണം. ഒപ്പം പായസവും നല്‍കണം. ജന്മാഷ്ടമിക്ക് ശേഷം തുടർച്ചയായി 5 വെള്ളിയാഴ്ചകളില്‍ ഇത് ആവര്‍ത്തിക്കണം. മുടക്കം വരുത്താതെ ഇത് ചെയ്താല്‍ നിങ്ങള്‍ക്ക് ഒരിയ്ക്കലും ജീവിതത്തില്‍ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവപ്പെടില്ല.
ജന്മാഷ്ടമി ദിവസം രാത്രി 12 മണിക്ക് കുങ്കുമം കലർത്തിയ പാല് ശ്രീകൃഷ്ണന് സമർപ്പിക്കുന്നത് വീട്ടില്‍ സന്തോഷവും ഐശ്വര്യവും നൽകുന്നു. ഇത് മാത്രമല്ല, ജന്മാഷ്ടമി ദിവസം, ശംഖില്‍ പാല് നിറച്ച് ശ്രീകൃഷ്ണ വിഗ്രഹത്തില്‍ സമർപ്പിക്കുന്നതും ശുഭസൂചകമായി കണക്കാക്കപ്പെടുന്നു. മാത്രമല്ല, ആരാധനാ സമയത്ത് മയില്‍ പീലി സൂക്ഷിക്കുന്നത് വീട്ടിലെ എല്ലാ പ്രശ്നങ്ങളും ഇല്ലാതാക്കുന്നു. ശ്രീകൃഷ്ണ ഗോവിന്ദ് ഹരേ മുരാരി, ഹേ നാഥ് നാരായൺ വാസുദേവ് ദേവ എന്ന മന്ത്രം 11 തവണ ഉരുവിട്ടാല്‍ പ്രത്യേക ഫലങ്ങൾ ലഭിക്കും.