ഇന്ത്യന്‍ ആര്‍മിയില്‍ ജഡ്ജ് അഡ്വക്കേറ്റ് ജനറല്‍ ബ്രാഞ്ച് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. അവിവാഹിതരായ പുരുഷ-വനിതാ നിയമ ബിരുദധാരികളില്‍ നിന്നാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഇന്ത്യന്‍ ആര്‍മിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സൈറ്റായ joinindianarmy.nic.in വഴി ജൂണ്‍ 4 വരെ അപേക്ഷിക്കാം
ഇന്ത്യ ബാര്‍ കൗണ്‍സില്‍ അംഗീകരിച്ച കോളേജ് അല്ലെങ്കില്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് എല്‍എല്‍ബി ബിരുദം (മൂന്നു വര്‍ഷത്തെ അല്ലെങ്കില്‍ അഞ്ച് വര്‍ഷത്തെ പ്രൊഫഷണല്‍ കോഴ്സ്) കുറഞ്ഞത് 55 ശതമാനം മാര്‍ക്കോടെ പൂര്‍ത്തിയാക്കിയവര്‍ക്ക് അപേക്ഷിക്കാം. ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ/സ്റ്റേറ്റില്‍ അഭിഭാഷകനായി രജിസ്റ്റര്‍ ചെയ്യുന്നതിന് യോഗ്യരായിരിക്കണം അപേക്ഷകരുടെ പ്രായം 21 നും 27 നും ഇടയില്‍
തിരഞ്ഞെടുക്കല്‍ പ്രക്രിയയില്‍ രണ്ട് ഘട്ടങ്ങള്‍ ഉള്‍ക്കൊള്ളുന്നു. സ്റ്റേജ് I, സ്റ്റേജ് II എന്നീ രണ്ട് ഘട്ടങ്ങള്‍ക്ക് ശേഷം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് മെഡിക്കല്‍ പരിശോധന ഉണ്ടാകും. മെഡിക്കല്‍ പരിശോധനയില്‍ യോഗ്യതയുള്ളവര്‍ക്ക് പരിശീലനത്തിന് ചേരുന്നതിനുള്ള കത്ത് ലഭിക്കും.
56500 രൂപ മുതൽ 2,18000 വരെയാണ് ശമ്പളം ആറ് സ്റ്റാഫ് സിലക്ഷൻ ബോർഡ് അഭിമുഖം പാസാകുന്നവർക്ക് ഐ.എം.എ,അല്ലെങ്കിൽ ഒ.ടി.എ ചെന്നൈ എന്നിവിടങ്ങളിലായി പരിശീലനം നൽകും. ഒാഫീസർ തസ്തികകളിലായിരിക്കും നിയന്ത്രിക്കുക.