Facebook വിവാദങ്ങളിൽ പെടുന്നത് പതിവാണ്. അടുത്തിടെ ഫേസ്ബുക്ക് പാരന്റ് കമ്പനി ആയിരിക്കുന്ന WhatsApp പ്രൈവസി പോളിസിയുടെ പേരിൽ വിവാദത്തിൽ പെട്ടിരുന്നു. സ്വകാര്യതയിൽ ആശങ്കകൾ ഉയർത്തുന്ന ഫേസ്ബുക്കിന്റെ മറ്റൊരു ഫീച്ചറാണ് ‘ഓഫ്-ഫേസ്ബുക്ക് ആക്റ്റിവിറ്റി-ട്രാക്കിംഗ്’, ഇത് ഉപയോക്താക്കളുടെ ഫേസ്ബുക്ക് ആക്ടിവിറ്റിയും മറ്റ് വെബ്സൈറ്റ് ഉപയോഗത്തെയും ട്രാക്ക് ചെയ്യുന്നുണ്ട്. നിങ്ങൾക്ക് ഫേസ്ബുക്കിന്റെ ട്രാക്കിങിൽ നിന്ന് രക്ഷപ്പെടണമെങ്കിൽ ഈ വഴി ഉപയോഗിക്കാം.
ആദ്യം ഫേസ്ബുക്ക് തുറന്ന് "More Options" മെനുവിൽ പോകുക
അവിടെ "Settings and Privacy" ഓപ്ഷൻ കണ്ടെത്തുക
സെറ്റിങ്സിൽ എത്തിയ ശേഷം ‘off-Facebook Activity’ ൽ ക്ലിക്ക് ചെയ്യുക
അവിടെ ഹിസ്റ്ററി ക്ലിയർ ചെയ്ത ശേഷം, more options ലേക്ക് പോകുക
മോർ ഓപ്ഷൻസിൽ "Future Off - Facebook Activity" ഓഫ് ചെയ്യുക