Today's Horoscope: മേടം രാശിക്കാർക്ക് ദിവസം അനുകൂലം, കർക്കടകം രാശിക്കാർക്ക് ചെലവ് വർധിക്കും; അറിയാം ഇന്നത്തെ രാശിഫലം

Todays Horoscope: മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാർക്കും ഇന്നത്തെ ദിവസം എങ്ങനെയെന്ന് നോക്കാം...

 

1 /13

മേടം രാശിക്കാർക്ക് ഇന്ന് വളരെ അനുകൂലമായിരിക്കും. ഒന്നിനുപുറകെ ഒന്നായി നല്ല വാർത്തകൾ ലഭിക്കും. പുതിയ ബിസിനസ് പ്ലാനുകൾ നിങ്ങൾക്ക് നേട്ടങ്ങൾ നൽകും.   

2 /13

ഇടവം രാശിക്കാർക്ക് തിരക്കേറിയ ഒരു ദിവസമായിരിക്കും ഇന്ന്. ഏതൊരു കാര്യത്തിലും ഫലം കാണാൻ കഠിനാധ്വാനം വേണ്ടി വരും.  നേത്ര സംബന്ധമായ പ്രശ്നങ്ങൾ നിങ്ങളെ അലട്ടും. സാമ്പത്തിക ഇടപാടുകളിൽ ജാഗ്രത പാലിക്കുക.   

3 /13

മിഥുനം രാശിക്കാർക്ക് ഇന്നത്തെ ദിവസം ബിസിനസ്സിന് അനുകൂലമായിരിക്കും. നിങ്ങളുടെ സംരംഭങ്ങൾ പുരോ​ഗതി കൈവരിക്കും. ഇത് ഏറെ സന്തോഷം നൽകും. പുതിയ ജോലികൾ ആരംഭിക്കുന്നതിന് മുമ്പ് മുതിർന്ന അംഗങ്ങളുടെ ഉപദേശം തേടുക. തന്ത്രപ്രധാനമായ വിവരങ്ങൾ പുറത്തുള്ളവരുമായി പങ്കിടുന്നത് ഒഴിവാക്കുക. കാരണം അവർ അത് ദുരുപയോഗം ചെയ്‌യാനുള്ള സാധ്യതയുണ്ട്.  

4 /13

കർക്കടകം രാശിക്കാർ ഇന്ന് അനാവശ്യ തർക്കങ്ങൾ ഒഴിവാക്കണം. ചെലവുകൾ വർധിക്കുന്നത് ആശങ്കയുണ്ടാക്കും. സഹപ്രവർത്തകന്റെ പ്രവർത്തിയിൽ അസ്വസ്ഥാനാകും. കുട്ടികളിൽ നിന്ന് നിങ്ങൾക്ക് നല്ല വാർത്തകൾ ലഭിക്കും. മുൻകാല തെറ്റുകളിൽ നിന്ന് പഠിക്കുകയും ആവശ്യമെങ്കിൽ സഹോദരങ്ങളിൽ നിന്ന് സഹായം തേടുകയും ചെയ്യുക.  

5 /13

ചിങ്ങം രാശിക്കാർ അവരുടെ ജോലികളിൽ പൂർണ്ണമായും ശ്രദ്ധ കേന്ദ്രീകരിക്കണം. കായിക മത്സരങ്ങളിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് വിജയം നേടാം. നിങ്ങളുടെ പ്രയത്‌നങ്ങൾ ഫലം ചെയ്യും.   

6 /13

കന്നി രാശിക്കാർ ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ അംഗീകാരം നേടും. നിങ്ങളുടെ ചെലവുകൾ സൂക്ഷ്മമായി നിരീക്ഷിക്കുക. പരിശ്രമങ്ങൾ ഫലം ചെയ്യും. നിങ്ങളുടെ ജോലിയിൽ മേലുദ്യോസ്ഥന്റെ പ്രശംസ ലഭിക്കും. മതപരമായ പരിപാടിയിൽ പങ്കെടുത്തേക്കാം.   

7 /13

തുലാം രാശിക്കാർക്ക് അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകാം. വിദ്യാർത്ഥികൾക്ക് പരീക്ഷകൾക്ക് തയ്യാറെടുക്കാം. സുഹൃത്തുക്കളിൽ നിന്നുള്ള സാമ്പത്തിക ഉപദേശം ഒഴിവാക്കുക. തെറ്റുകൾ ഒഴിവാക്കാൻ ശ്രദ്ധയോടെ പ്രവർത്തിക്കുക. നിങ്ങളുടെ പിതാവിന് ആരോഗ്യപ്രശ്നങ്ങൾ നേരിടേണ്ടി വന്നേക്കാം.  

8 /13

വൃശ്ചികം രാശിക്കാർക്ക് സമ്മിശ്ര ഫലങ്ങളുടെ ദിവസമായിരിക്കും ഇന്ന്. ഒരു പുതിയ വാഹനം വാങ്ങിയേക്കാം. ആ​ഗ്രഹിച്ച ജോലി നേടിയെടുക്കാൻ സാധിക്കും.  

9 /13

ധനു രാശിക്കാർക്ക് ചില വെല്ലുവിളികൾ നേരിടേണ്ടി വന്നേക്കാം. ജോലിയെക്കുറിച്ചോ പൂർത്തീകരിക്കാത്ത ബിസിനസ്സ് ലക്ഷ്യങ്ങളെക്കുറിച്ചോ ഉള്ള ആശങ്കകൾ നിങ്ങളെ അലട്ടും. ജോലിയിൽ അംഗീകാരം നേടും.  

10 /13

കുംഭം രാശിക്കാർക്ക് ഇന്ന് നല്ല ഫലങ്ങൾ പ്രതീക്ഷിക്കാം. മുൻകാല തെറ്റുകളിൽ നിന്ന് പഠിക്കുക. കുടുംബപ്രശ്‌നങ്ങൾ വീണ്ടും ഉയർന്നുവന്നേക്കാം, ഇത് സമ്മർദ്ദത്തിന് കാരണമാകും. രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നവർക്ക് പുതിയ സ്ഥാനം ഉറപ്പിക്കാന സാധിക്കുകയും അത് സന്തോഷം നൽകുകയും ചെയ്യും.  

11 /13

കുംഭം രാശിക്കാർക്ക് ഇന്ന് നല്ല ഫലങ്ങൾ പ്രതീക്ഷിക്കാം. മുൻകാല തെറ്റുകളിൽ നിന്ന് പഠിക്കുക. കുടുംബപ്രശ്‌നങ്ങൾ വീണ്ടും ഉയർന്നുവന്നേക്കാം, ഇത് സമ്മർദ്ദത്തിന് കാരണമാകും. രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നവർക്ക് പുതിയ സ്ഥാനം ഉറപ്പിക്കാന സാധിക്കുകയും അത് സന്തോഷം നൽകുകയും ചെയ്യും.  

12 /13

മീനം രാശിക്കാർക്ക് ഇന്ന് ചില വെല്ലുവിളികൾ നേരിടേണ്ടി വന്നേക്കാം. ഭാവി തീരുമാനങ്ങളെക്കുറിച്ച് ജാഗ്രത പാലിക്കുക. പങ്കാളിത്ത ബിസിനസ്  ഒഴിവാക്കുക. വസ്തുവിൽ നിക്ഷേപിക്കുന്നതിന് മുമ്പ് ഒരു വിദഗ്ദ്ധനെ സമീപിക്കുക. സഹോദരങ്ങളുമായി തർക്കങ്ങൾ ഉണ്ടാകാം.  

13 /13

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)  

You May Like

Sponsored by Taboola