LDL Cholesterol Lower Tips: ഇന്നത്തെ കാലത്ത് പലരും നേരിടുന്ന ഒരു ജീവിതശൈലി പ്രശ്നമാണ് ഉയർന്ന കൊളസ്ട്രോൾ. അനാരോഗ്യകരമായ ഭക്ഷണവും ജീവിത രീതികളുമാണ് ഇതിന് കാരണം.
ഉയരുന്ന കൊളസ്ട്രോളിനെ അവഗണിക്കുന്നത് പല മാരകമായ പ്രശ്നങ്ങൾക്കും കാരണമാകുന്നു. കൃത്യസമയത്ത് ചികിത്സ നൽകിയില്ലെങ്കിൽ ഇത് ഹൃദയാഘാതത്തിന് കാരണമാകുന്നു.
കൊളസ്ട്രോൾ: ശരീരത്തിൽ അമിതമായി അടിഞ്ഞു കൂടുന്ന അതിക കൊഴുപ്പാണ് കൊളസ്ട്രോൾ. ഇത് നമ്മുടെ രക്തധമിനികളിൽ പറ്റിപ്പിടിക്കുകയും സുഗമമായ രക്തപ്രവാഹത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു.
ബ്രസീൽ പരിപ്പ്: ഒമേഗ 3 ഫാറ്റി ആസിഡ് ധാരളം അടങ്ങിയിട്ടുള്ള ഒന്നാണ് ബ്രസീൽ പരിപ്പ്. ഇത് കഴിക്കുന്നത് കൊളസ്ട്രോൾ കുറയ്ക്കാൻ നല്ലതാണ്. എന്നാൽ മിതമായ അളവിൽ കഴിക്കണമെന്നുള്ളതും ഓർക്കുക.
പിസ്ത: പിസ്തയിൽ ഫൈബറും മഗ്നീഷ്യവും അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയത്തിന്റെ ആരോഗ്യം വർദ്ധിപ്പിക്കാനും കൊളസ്ട്രോൾ കുറയ്ക്കാനും സഹായിക്കുന്നു.
ഈന്തപ്പഴം: രുചികരമായ ഈന്തപ്പഴം കഴിക്കാൻ ഇഷ്ടമല്ലാത്തവർ വളരെ കുറവായിരിക്കും. ആരോഗ്യ ഗുണങ്ങളെക്കുറിച്ച് പറയുകയാണെങ്കിൽ ഈന്തപ്പഴം മുന്നിൽ നിൽക്കും. കൊളസ്ട്രോൾ കുറയ്ക്കാനും ഇത് ബെസ്റ്റാണ്.
വാൽനട്ട്സ്: വിറ്റാമിൻ ഇയുടെ മികച്ച ഉറവിടമാണ് വാൽനട്ട്സ്. ഇത് ശപീരത്തിന് വളരെ അത്യാവശ്യമായ ഒരു ഡ്രൈഫ്രൂട്ട് ആണ് . ഇത് കഴിക്കുന്നത് ശരീരത്തിൽ അമിതമായി അടിഞ്ഞു കൂടുന്ന കൊളസ്ട്രോളിനെ നിയന്ത്രിക്കാൻ സഹായിക്കുന്നു.
ഉണക്കിയ ആപ്രിക്കോട്ട്: ശരീരത്തിന് അത്യാവശ്യമായ നിരവധി വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ പ്രത്യേക രുചിയുള്ള ഡ്രൈ ഫ്രൂട്ട് ആണ് ആപ്രിക്കോട്ട്. ഇത് പതിവായി കഴിക്കുന്നത് നമ്മുടെ ശരീരത്തിലെ ഉയർന്ന എൽഡിഎൽ കൊളസ്ട്രോൾ നിയന്ത്രിക്കാൻ സഹായിക്കുന്നു.
ബദാം: ഡ്രൈഫ്രൂട്ടസുകളിൽ മുൻപന്തിയിൽ നിൽക്കുന്നതാണ് ബദാം. ഇത് കഴിക്കുന്നത് നമ്മുടെ ശരീരത്തിലെ പല പ്രശ്നങ്ങൾക്കും പരിഹാരമാണ്. കൂടാതെ ഇത് ശരീരത്തിലെ ഉയർന്ന കൊളസ്ട്രോളിനെ നിയന്ത്രിക്കാൻ സഹായിക്കുന്നു. (ശ്രദ്ധിക്കുക: ഇവിടെ നൽകിയിരിക്കുന്ന കാര്യങ്ങൾ പൊതുവായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല)