Shani Vakri In Kumbh: ജ്യോതിഷപ്രകാരം ശനി ജൂൺ 30 മുതൽ വക്രഗതിയിൽ ചലിക്കാൻ തുടങ്ങും. ഇതിലൂടെ 3 രാശിക്കാരുടെ നല്ല ദിനങ്ങൾക്ക് തുടക്കമാകും.
Shani Vakri 2024: ജ്യോതിഷ പ്രകാരം ശനിയെ ന്യായത്തിന്റെയും കർമ്മഫല ദാതാവായുമാണ് കണക്കാക്കുന്നത്. ശനി ജൂൺ മാസത്തിൽ വക്രഗതിയിൽ സഞ്ചരിക്കാൻ തുടങ്ങും
Shani Vakri In Kumbh: ജ്യോതിഷപ്രകാരം ശനി ജൂൺ 30 മുതൽ വക്രഗതിയിൽ ചലിക്കാൻ തുടങ്ങും. ഇതിലൂടെ 3 രാശിക്കാരുടെ നല്ല ദിനങ്ങൾക്ക് തുടക്കമാകും.
Shani Vakri 2024: ജ്യോതിഷ പ്രകാരം ശനിയെ ന്യായത്തിന്റെയും കർമ്മഫല ദാതാവായുമാണ് കണക്കാക്കുന്നത്. ശനി ജൂൺ മാസത്തിൽ വക്രഗതിയിൽ സഞ്ചരിക്കാൻ തുടങ്ങും.
ശനി 30 വർഷങ്ങൾക്ക് ശേഷമാണ് തന്റെ മൂലത്രികോണ രാശിയായ കുംഭത്തിൽ വക്രഗതിയിൽ സഞ്ചരിക്കാൻ പോകുന്നത്.
ഇതിലൂടെ ചില രാശിക്കാരുടെ ഭാഗ്യം തെളിയും. ഒപ്പം ജോലിയിലും വ്യാപാരത്തിലും നേട്ടങ്ങളും ഉണ്ടാകും. ആ രാശിക്കാർ ഏതൊക്കെ അറിയാം...
കുംഭം (Aquarius): നിങ്ങൾക്ക് ശനിയുടെ വക്രഗതി വളരെയധികം നേട്ടങ്ങള നൽകും. കാരണം ശനി ഈ രാശിയിൽ ശശ് മഹാപുരുഷ രാജയോഗം സൃഷ്ടിച്ചിരിക്കുകയാണ് ഒപ്പം ഈ രാശിയുടെ ലഗ്നാ ഭാവത്തിലാണ് ശനി വക്രി ആകാൻ പോകുന്നതും. ഇതിലൂടെ ഈ രാശിക്കാരുടെ വ്യക്തിത്വത്തിൽ മികവുണ്ടാകും. ഒപ്പം നിങ്ങളുടെ പുതിയ ഐഡിയകൾ ബിസിനസിലും തിളങ്ങും. സഹോദരങ്ങളുമായി നിങ്ങളുടെ ബന്ധം നല്ലതായിരിക്കും, വിവാഹ ജീവിതം മികച്ചതായിരിക്കും, ഉറങ്ങിക്കിടന്ന ഭാഗ്യം തെളിയും.
വൃശ്ചികം (Scorpio): ശനിയുടെ വക്ര ഗതി ഈ രാശിക്കാർക്ക് അനുകൂല ഫലങ്ങൾ നൽകും. കാരണം ശനി ഈ രാശിയുടെ നാലാം ഭാവത്തിലാണ് വക്രിയാകുന്നത്. ഈ സമയം ഇവർക്ക് ഭൗതിക സുഖം ;ലഭിക്കും, വാഹനം വസ്തു എന്നിവ വാങ്ങാൻ യോഗം, ബിസിനസിൽ ഉയർച്ച, റിയൽ എസ്റ്റേറ്റ് ജോലി ചെയ്യുന്നവർക്ക് മികച്ച ലാഭം ലഭിക്കും. ജോലിയുള്ളവർക്ക് പ്രമോഷന് സാധ്യത.
ചിങ്ങം (Leo): ശനിയുടെ വക്രഗതി ഈ രാശിക്കാർക്കും അനുകൂല ഫലങ്ങൾ ലഭിക്കും. കാരണം ശനി ഈ രാശിയുടെ ഏഴാം ഭാവത്തിൽ വിപരീത ചലനം നടത്തും. ഇതിലൂടെ വിവാഹിതരുടെ ജീവിതം അടിപൊളിയായിരിക്കും. ജീവിത പങ്കാളിക്ക് പുരോഗതിയുണ്ടാകും, സാമ്പത്തികമായി മികച്ച സമയമായിരിക്കും, പണം നിക്ഷേപിച്ചതിലൂടെ നേട്ടങ്ങൾ ലഭിക്കും, സമൂഹത്തിൽ ആദരവും ബഹുമാനവും ഉണ്ടാകും, വരുമാനം വർധിക്കും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)