Pathimugham Benefits: പതിമുഖം നിസ്സാരക്കാരനല്ല; ഹൃദയാരോ​ഗ്യം മുതൽ ചർമ്മ സൗന്ദര്യത്തിന് വരെ അത്യൂത്തമം

കേരളത്തിലെ ഒട്ടുമിക്ക വീടുകളിലും കുടിവെള്ളത്തിന് നിറവും സ്വാദും ലഭിക്കാൻ വേണ്ടി പതിമുഖമിട്ട് വെള്ളം തിളപ്പിക്കാറുണ്ട്. എന്നാൽ പതിമുഖത്തിൻ്റെ ഔഷധ​ഗുണങ്ങളെ കുറിച്ച് എത്രപേർ ചിന്തിക്കാറുണ്ട്. ഹൃദയത്തിൻ്റെയും കിഡ്നിയുടെയും ആരോ​ഗ്യത്തിനും പ്രതിരോധ ശേഷി വർധിപ്പിക്കാനും തുടങ്ങി നിരവധി ​ഗുണങ്ങൾ പതിമുഖമിട്ട് തിളപ്പിച്ച വെള്ളം കുടിച്ചാൽ ലഭിക്കും. 

 

പതിമുഖത്തിന്റെ പുറം തൊലി ആന്റിബയോട്ടിക്കുകളാൽ സമ്പുഷ്ടമാണ്. പതിമുഖം സിയാൽപിനിയ സപ്പൻ എന്ന ശാസ്ത്ര നാമത്തിൽ അറിയപ്പെടുന്ന ഒന്നാണ്. മണവും സ്വാദുമുള്ള തടിയുടെ കഷ്ണങ്ങളാണ് വെളളത്തിലിട്ടു തിളപ്പിയ്ക്കുന്നത്.

 

1 /5

പതിമുഖത്തിന്റെ ഗുണം ലഭിക്കാൻ വെള്ളത്തിൽ കുറഞ്ഞത് 2 മുതൽ 3 മിനിറ്റ് എങ്കിലും പിങ്ക് നിറമാകുന്നത് വരെ തിളപ്പിക്കണം.  

2 /5

പതിമുഖത്തിൽ അടങ്ങിയിരിക്കുന്ന സാപ്പോണിൻ പോലുള്ള ശക്തമായ ആന്റിഓക്സിഡന്റുകൾ അൽഷിമേഴ്സ്, പാർക്കിൻസൺസ് തുടങ്ങിയ ന്യൂറോ ഡിജനറേറ്റീവ് രോഗങ്ങളെ തടയുന്നു.  

3 /5

ഹൃദയത്തിന്റെ ആരോഗ്യത്തിന് ഏറെ ഉത്തമമാണ് പതിമുഖം. ഹൃദയാഘാതം, സ്‌ട്രോക്ക് പോലുള്ളവ തടയാൻ ഏറെ നല്ലതാണ്.  

4 /5

രക്തത്തിലെ ഗ്ലൂക്കോസ് തോതു കുറയ്ക്കാൻ ഏറെ നല്ലതാണ് പതിമുഖം. പ്രമേഹ രോഗികൾ ഇതു ദിവസവും കുടിയ്ക്കുന്നത് ഏറെ ഗുണം ചെയ്യും.   

5 /5

ത്വക്ക് രോ​ഗങ്ങൾ, രക്തത്തിലെ ദൂഷ്യം, മൂത്രാശയ കല്ലുകൾ, ദഹനക്കുറവ്, നെഞ്ചെരിച്ചിൽ, വിശപ്പില്ലായ്മ, വയറ് എരിച്ചിൽ തുടങ്ങിയ രോഗങ്ങൾക്കും ഇത് ഫലപ്രദമാണ്. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം സ്വീകരിക്കണം. സീ മലയാളം ന്യൂസ് അത് സ്ഥിരീകരിക്കുന്നില്ല)

You May Like

Sponsored by Taboola