പ്രേക്ഷകർ ഏറെ ഇഷ്ടപ്പെട്ട നടിയാണ് റിമ കല്ലിങ്കൽ. ശ്യാമപ്രസാദിന്റെ ഋതു എന്ന ചിത്രത്തിലൂടെയാണ് റിമ അഭിനയരംഗത്തേക്ക് എത്തുന്നത്.
ലാൽ ജോസിന്റെ നീലത്താമര എന്ന ചിത്രത്തിലൂടെയാണ് റിമ പ്രേക്ഷക ശ്രദ്ധ നേടിയത്.
2008-ലെ മിസ്. കേരള മത്സരത്തിൽ രണ്ടാം സ്ഥാനം ലഭിച്ചിട്ടുണ്ട്.
അഭിനേത്രി എന്നതിന് പുറമെ നർത്തകി കൂടിയാണ് റിമ ക്ലല്ലിങ്കൽ.
നിദ്ര, 22 ഫീമെയിൽ കോട്ടയം എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച നടിക്കുള്ള 2012-ലെ കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം നേടി.
സംവിധായകൻ ആഷിഖ് അബുവാണ് റിമയുടെ ഭർത്താവ്.
ആഷിഖ് അബുവിന്റെ നീലവെളിച്ചം എന്ന ചിത്രത്തിലാണ് റിമ കല്ലിങ്കൽ ഒടുവിലായി അഭിനയിച്ചത്.