Kuwait City: കോവിഡ് സൃഷ്ടിച്ച പ്രതിസന്ധിയെത്തുടര്‍ന്ന് വിസ നിയമങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങളുമായി കുവൈത്ത്..
ഇനി മുതല്‍ കുവൈത്തിലേക്കുള്ള (Kuwait) എല്ലാ വിസകളും കോവിഡ് സമിതിയുടെ അനുമതിയോടെ മാത്രമേ അനുവദിക്കൂ. കൂടാതെ, രാജ്യത്തേക്ക് എത്തുന്ന തൊഴിലാളികള്‍ക്ക്, തൊഴിലുടമകള്‍ അവര്‍ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും നല്‍കണമെന്നും അധികൃതര്‍ വ്യക്തമാക്കി.
സാധുവായ വിസയുള്ളവര്‍ക്ക് ആറു മാസത്തെ സമയത്തിന് ശേഷം രാജ്യത്തേക്ക് പ്രവേശിക്കാമെന്നും ഇതുമായി ബന്ധപ്പെട്ട് താമസകാര്യ, വിവരസാങ്കേതിക വകുപ്പുകള്‍ തമ്മില്‍ ഏകോപനം നടക്കുന്നുണ്ടെന്നും താമസകാര്യ വകുപ്പ് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ ജനറല്‍ ഹമദ് അല്‍ തവാല പറഞ്ഞു.
Also read: Kuwait: അറിയിപ്പ് വരെ കോവിഡ് നിയന്ത്രണം തുടരാന്‍ വ്യോമയാന ഡയറക്ടറേറ്റ്
അതേസമയം, ഏകദേശം രണ്ടു ലക്ഷത്തോളം പ്രവാസികളുടെ താമസരേഖ റദ്ദായതായി താമസകാര്യ വകുപ്പ് അറിയിച്ചു. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 12 മുതല്‍ ഈ വര്‍ഷം ജനുവരി 10 വരെയുള്ള കാലയളവിലെ കണക്കാണ് ഇത്.
യാത്രാനിരോധനത്തെ തുടര്‍ന്ന് കുവൈത്തിലേക്ക് തിരിച്ചെത്താനാകാത്തവരുടെ താമസരേഖകളാണ് റദ്ദായതില്‍ ഏറെയും. ഇതില്‍ ഏറെയും അവധിക്ക് പോയി കോവിഡ് രോഗബാധയുടെ പശ്ചാത്തലത്തില്‍ വിമാന സര്‍വ്വീസ് ഇല്ലാത്തതിനാല്‍ വിസ കാലാവധിക്ക് മുന്‍പ് തിരിച്ചുവരാന്‍ കഴിയാത്തവരാണ്.