Virupaksha: തിയേറ്ററിൽ കോളിളക്കം സൃഷ്ടിച്ച തെലുങ്ക് ഹിറ്റ്; 'വിരുപക്ഷ' മലയാളത്തിലേക്ക്

Virupaksha Malayalam release date: സായ് ധരം തേജ്, സംയുക്ത എന്നിവരാണ് വിരുപക്ഷയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Apr 28, 2023, 05:39 PM IST
  • E4 സിനിമാസാണ് ചിത്രം മലയാളത്തിലേക്ക് എത്തിക്കുന്നത്.
  • കാന്താര, വിക്രാന്ത് റോണ എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ അജനീഷ് ലോക്നാഥ് സംഗീതം കൈകാര്യം ചെയ്യുന്നു.
  • 'പുഷ്പ’ ഒരുക്കിയ സുകുമാർ ആണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.
Virupaksha: തിയേറ്ററിൽ കോളിളക്കം സൃഷ്ടിച്ച തെലുങ്ക് ഹിറ്റ്; 'വിരുപക്ഷ' മലയാളത്തിലേക്ക്

തിയേറ്ററിൽ കോളിളക്കം സൃഷ്ടിച്ച തെലുങ്ക് ഹിറ്റ് ചിത്രം 'വിരുപക്ഷ' മലയാളത്തിൽ റിലീസിനൊരുങ്ങുന്നു. E4 സിനിമാസാണ് ചിത്രം മലയാളത്തിലേക്ക് എത്തിക്കുന്നത്. സായ് ധരം തേജ്, സംയുക്ത എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായെത്തുന്നത്.  

എസ്‌വിസിസി യുടെ ബാനറിൽ ബിവി എസ്എൻ പ്രസാദിനൊപ്പം സുകുമാർ റൈറ്റിങ്സിന്റെ ബാനറിൽ സുകുമാറും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. കാർത്തിക് വർമ്മ ദണ്ഡു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കാന്താര, വിക്രാന്ത് റോണ എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ അജനീഷ് ലോക്നാഥ് സംഗീതം കൈകാര്യം ചെയ്യുന്നു. നവീൻ നൂലിയാണ് എഡിറ്റർ. ഷാംദത് ആണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. 

ALSO READ: ഇതില്‍ താരസംഘടന പശ്ചാത്തപിക്കണം: നടന്മാരുടെ വിലക്കിനെ വിമര്‍ശിച്ച് വിനയന്‍

ചിത്രത്തിന്റെ റിലീസ് തീയതി മുതൽ വാണിജ്യപരമായി പുതിയ റെക്കോർഡുകൾ തീർത്തുകൊണ്ട് ചിത്രം മുന്നേറുകയാണ്. ഒരു ഗ്രാമത്തിൽ നടക്കുന്ന ദുർമരണങ്ങളും അതിന്റെ ചുരുളഴിക്കുന്നതുമാണ് ഹൊറർ ജോണറിൽ ഒരുങ്ങുന്ന ചിത്രത്തിൻ്റെ ഇതിവൃത്തം. 'പുഷ്പ’ ഒരുക്കിയ സുകുമാർ ആണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ഭീംല നായക് എന്ന ചിത്രത്തിനു ശേഷം സംയുക്ത അഭിനയിക്കുന്ന തെലുങ്ക് ചിത്രം കൂടിയാണിത്. ഇതിനോടകം തന്നെ തെലുങ്കിൽ വൻ ആരാധക പിന്തുണ നേടിയെടുത്തിരിക്കുകയാണ് സംയുക്ത.  

തമിഴ്‌നാട്ടിൽ ജ്ഞാനവേൽ രാജ റിലീസിനെത്തിക്കുമ്പോൾ ഗോൾഡ്മൈൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ മനീഷ് ചിത്രം ഹിന്ദിയിൽ എത്തിക്കുന്നു. മെയ് 5നാണ് ചിത്രം പാൻ ഇന്ത്യൻ റിലീസായി ഒരുങ്ങുന്നത്. പി ആർ ഒ - ശബരി. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News