Thallumala: തല്ലുമാലയെ പറ്റി അന്നേ പൃഥിരാജ് പറഞ്ഞതാണ് ഇപ്പോൾ വൈറൽ

ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് മുഹ്സിൻ പരാരി അഷറഫ് ഹംസ എന്നിവർ തിരക്കഥ എഴുതിയ ചിത്രമാണ് തല്ലുമാല

Written by - Zee Malayalam News Desk | Last Updated : Aug 16, 2022, 05:39 PM IST
  • അവന് ഇഷ്ടമില്ലാത്ത ഒരുപാട് ഒരുപാട് പരിപാടി പടത്തിൽ ഒപ്പിച്ച് വെച്ചിട്ടുണ്ട്
  • ജനഗണമനയുടെ പ്രമോഷന് എത്തിയപ്പോഴാണ് പൃഥിരാജ് തല്ലുമാലയെ പറ്റി പറഞ്ഞത്
  • 25 കോടി ക്ലബ്ബിൽ പടം എത്താൻ അധികം സമയം എടുത്തില്ല
Thallumala: തല്ലുമാലയെ പറ്റി അന്നേ പൃഥിരാജ് പറഞ്ഞതാണ് ഇപ്പോൾ വൈറൽ

ഒറ്റ ആഴ്ചകൊണ്ട് തീയേറ്റർ ഫുൾ അടിച്ചങ്ങ് കേറിയതാണ് തല്ലുമാലയുടെ ഗ്രാഫ്. 25 കോടി ക്ലബ്ബിൽ പടം എത്താൻ അധികം സമയം എടുത്തില്ല.  ന്നാ താൻ കേസ് കൊട് ഹിറ്റായപ്പോൾ ക്ലാഷ് ഉണ്ടാകുമെന്ന് പലരും ചിന്തിച്ചിരുന്നതാണെങ്കിലും ഒന്നും ഉണ്ടായില്ല. അത് കൊണ്ട് തന്നെ പടം അങ്ങ് കേറിയതും അപ്രതീക്ഷിതമായിരുന്നു.

ഇതൊക്കെയാണെങ്കിലും തല്ലുമാലയെ പറ്റി നടൻ പൃഥിരാജ് പറഞ്ഞതാണ് ഇപ്പോൾ വൈറലായത്. ജനഗണമനയുടെ പ്രമോഷന് എത്തിയപ്പോഴാണ് പൃഥിരാജ് തല്ലുമാലയെ പറ്റി പറഞ്ഞത്.നിങ്ങളൊക്കെ തല്ലുമാലയുടെ ഇപ്പോൾ കണ്ട ഫൂട്ടേജ് കാണുന്നതിന് മുൻപ്. ഞാൻ കണ്ടതാണ് കാരണം ആ ചിത്രത്തിൻറെ നിർമ്മാതാവിൻറെ ഒരു സിനിമ ഞാനും ചെയ്യുന്നുണ്ട്. എനിക്ക് തോന്നുന്നു പടം സൂപ്പർ ഹിറ്റായിരിക്കും എന്ന്.

ALSO READ: 25 കോടി ക്ലബിൽ തല്ലുമാലയും ന്നാ താൻ കേസ്‌ കൊടും; വമ്പൻ വിജയം

അവന് ഇഷ്ടമില്ലാത്ത ഒരുപാട് ഒരുപാട് പരിപാടി പടത്തിൽ ഒപ്പിച്ച് വെച്ചിട്ടുണ്ട്. അസ്സലായിട്ട് ചെയ്തിട്ടുണ്ട്. ടൊവീനോ സൂപ്പർബ് ഇൻദ ഫിലിം-അദ്ദേഹം പറഞ്ഞു. തല്ലുമാല ഒരു വലിയ വലിയ വിജയമാവട്ടെ എന്നും പൃഥി ആശംസിച്ചിരുന്നു.

ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് മുഹ്സിൻ പരാരി അഷറഫ് ഹംസ എന്നിവർ തിരക്കഥ എഴുതിയ ചിത്രമാണ് തല്ലുമാല. ടൊവീനോ തോമസ്,കല്യാണി പ്രിയദർശൻ,ഷൈൻ ടോം ചാക്കോ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രത്തിൻറെ  ആദ്യ രണ്ട് ദിവസം ബോക്സോഫീസ് കളക്ഷൻ 7 കോടിയായിരുന്നു. വളരെ പെട്ടെന്നാണ് ചിത്രം 25 കോടി ക്ലബിൽ പ്രവേശിച്ചത്.

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News