Kochi : റിലീസ് ചെയ്തതിന് തൊട്ട് പിന്നാലെ ടോവിനോ തോമസ് ചിത്രം നാരദന്റെ വ്യാജ പതിപ്പ് ടെലിഗ്രാമിലും ടോറന്റിലും എത്തി. തീയേറ്ററുകളിൽ മികച്ച പ്രതികരണത്തോട് കൂടി മുന്നേറുകയാണ് ചിത്രം. നാരദന്റെ വ്യാജ പതിപ്പ് ടെലിഗ്രാമിലും, ടോറന്റ് സൈറ്റുകളായ ഫിൽമിവാപ്, ഓൺലൈൻ മൂവി വാച്ചസ്, 123 മൂവീസ്, 123മൂവീറൂൾസ്, ഫിൽമിസില്ല എന്നിവയിൽ എച്ച്ഡി ക്വാളിറ്റിയിലാണ് എത്തിയിരിക്കുന്നത്.
ചാനൽ മുറിയിലെ അവതാരകരെ കൃത്യമായി അവതരിപ്പിച്ചിരിക്കുന്ന ചിത്രമാണ് ടൊവിനോയുടെ നാരദൻ. സമകാലിക ഇന്ത്യയിലെ മാധ്യമ ലോകത്തെ അടിസ്ഥാനമാക്കിയാണ് നാരദന്‍ ഒരുക്കിയിരിക്കുന്നത്. ടിവി വാർത്താ ചാനലുകളുടെ അനാരോഗ്യകരമായ മത്സരത്തെ തുറന്നുകാട്ടിയിരിക്കുകയാണ് ചിത്രം.
മായാനദിക്ക് ശേഷം ആഷിഖ് അബു - ടൊവിനോ തോമസ് കൂട്ടുകെട്ടിലെത്തിയ ചിത്രമാണ് നാരദൻ. ആഷിഖ് അബുവും ഉണ്ണി. ആറും ഒന്നിക്കുന്നു എന്നത് തന്നെയാണ് ഈ സിനിമയുടെ പ്രധാന പ്രേത്യകത. ടൊവിനോ എന്ന നടന്റെ ഫ്ലക്സിബിളിറ്റി എടുത്ത് പറയേണ്ട കാര്യമാണ്. ഒരു ചാനൽ അവതാരകന്റെ എല്ലാ മാനറിസമുകളും, സംസാരവും ഒക്കെ വരേണ്ട കഥാപാത്രം ഭദ്രമായിരുന്നു ടൊവിനോ എന്ന നടനിൽ. ചിത്രത്തിലെ അന്ന ബെന്നിന്റെ കഥാപാത്രത്തിനും ഏറെ പ്രശംസ ലഭിക്കുന്നുണ്ട്.
ആഷിഖ് അബുവിന്റെ സംവിധാന ശൈലിയെ കുറിച്ച് മികച്ച പ്രതികരണങ്ങളാണ് വരുന്നത്. ടൊവിനോ തോമസിന്റെ പ്രകടനത്തിന് തുല്യമായ നിരവധി നല്ല പ്രതികരണങ്ങളാണ് നടൻ രഞ്ജി പണിക്കർക്കും പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്. പൊതുജനത്തിനറിയാത്ത മാധ്യമങ്ങളുടെ ആന്തരികലോകമാണ് നാരദനിൽ കാണിച്ചിരിക്കുന്നതെന്ന് തിരക്കഥാകൃത്ത് ഉണ്ണി ആർ നേരത്തെ പറഞ്ഞിരുന്നു.
ടൊവീനോയ്ക്ക് പുറമെ അന്ന ബെൻ, ഷറഫുദ്ദീന്‍, ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, വിജയ രാഘവന്‍, ജോയ് മാത്യു, രണ്‍ജി പണിക്കര്‍, രഘുനാഥ് പാലേരി, ജയരാജ് വാര്യര്‍ തുടങ്ങി വന്‍താരനിരയാണ് ചിത്രത്തിലെത്തിയിരിക്കുന്നത്. നിരവധി പുതുമുഖങ്ങളും ചിത്രത്തിലുണ്ട്. ജാഫര്‍ സാദിഖ് ആണ് ക്യാമറ, സൈജു ശ്രീധരനാണ് എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത്. ശേഖര്‍ മേനോന്‍ സിനിമയുടെ സംഗീതം ചിട്ടപ്പെടുത്തിയിരിക്കുന്നത്. മാർച്ച് മൂന്നിന് മമ്മൂട്ടി അമൽ നീരദ് ചിത്രം ഭീഷ്മ പർവ്വം ത്തിനൊപ്പം ക്ലാഷ് റിലീസായിട്ടാണ് സിനിമ തിയറ്ററുകളിലെത്തുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...