Priyanka Chopra-Nick Jonas divorce rumours: അടുത്തിടെ ബോളിവുഡ് താരം പ്രിയങ്ക ചോപ്ര (Priyanka Chopra) തന്‍റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിന്ന് ഭർത്താവ് നിക്ക് ജോനാസിന്‍റെ (Nick Jonas) കുടുംബപ്പേര് നീക്കം ചെയ്തതോടെ താരം വിവാഹ മോചനത്തിന് തയ്യാറെടുക്കുകയാണ് എന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പരന്നിരുന്നു.
വിവാഹത്തിന് ശേഷം 'പ്രിയങ്ക ചോപ്ര ജോനാസ്' എന്നായിരുന്നു നടി സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ ഉപയോഗിച്ചിരുന്നത്. എന്നാല്‍, ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ "പ്രിയങ്ക" മാത്രമേയുള്ളൂ. ഇതാണ് അഭ്യൂഹങ്ങള്‍ക്ക് വഴിതെളിച്ചത്.
മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും പ്രിയങ്കയുടെ വിവാഹമോചനം (Priyanka Chopra-Nick Jonas divorce rumours) സംബന്ധിച്ച വാര്‍ത്തകള്‍ പരന്നതോടെ പ്രതികരണവുമായി പ്രിയങ്കയുടെ അമ്മ മധു ചോപ്ര എത്തിയിരിയ്ക്കുകയാണ്. എല്ലാം നുണയാണ് എന്നും ഇത്തരത്തില്‍ കിംവദന്തികള്‍ പ്രചരിപ്പിക്കരുത് എന്നും മധു ചോപ്ര പറഞ്ഞു.
Also Read: Priyanka Chopra: നിക്ക് ജോനാസുമായി വിവാഹമോചനത്തിന് പ്രിയങ്ക ചോപ്ര? സൂചന നല്‍കി താരം
എന്നാല്‍, നവംബർ 22ന് സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽനിന്ന് ചോപ്ര, ജോനാസ് എന്നീ രണ്ട് പേരുകൾ ഉപേക്ഷിച്ചതാണ് ആരാധകരെ ഞെട്ടിച്ചത്. തുടര്‍ന്നാണ് സോഷ്യല്‍ മീഡിയയില്‍ പ്രിയങ്കയുടെ വിവാഹമോചനം സംബന്ധിച്ച അഭ്യൂഹങ്ങള്‍ നിറഞ്ഞത്.
Global Icon പ്രിയങ്കയും അമേരിക്കന്‍ ഗായകന്‍ നിക്കും തമ്മിലുള്ള വിവാഹം ആരാധകര്‍ക്ക് അത്ഭുതമായിരുന്നു. അതേപോലെ, ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ പേര് മാറ്റത്തിലൂടെ പ്രിയങ്ക വീണ്ടും ആരാധകരെ ഞെട്ടിച്ചിരിയ്ക്കുകയാണ്.
മുന്‍പും ഇതേപോലെ പല താരങ്ങളും തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ നിന്ന് ഭർത്താവിന്‍റെ കുടുംബപ്പേര് നീക്കം ചെയ്തുകൊണ്ട് വിവാഹമോചനത്തിന്‍റെ സൂചന നൽകിയിട്ടുണ്ട്. മലൈക അറോറ, സാമന്ത തുടങ്ങിയവര്‍ അക്കൂട്ടത്തില്‍പ്പെടും. അതാണ് പ്രിയങ്കയുടെ നടപടി വിവാഹ മോചനത്തിനുള്ള തയ്യാറെടുപ്പാണോ എന്ന് ആരാധകര്‍ സംശയിക്കാന്‍ കാരണം...
അതേസമയം, പ്രിയങ്ക ചോപ്രയുടെയും നിക്ക് ജോനാസിന്‍റെയും വിവാഹവുമായി ബന്ധപ്പെട്ട് പല കാര്യങ്ങളും പുറത്ത് വന്നിട്ടുണ്ടെന്നാണ് സൂചനകള്‍. അമേരിക്കൻ പൗരത്വം സ്വീകരിക്കാൻ വേണ്ടിയാണ് നടി നിക്കിനെ വിവാഹം കഴിച്ചതെന്നും ഗോസിപ്പ് പുറത്തുവന്നിരുന്നു....!! അടുത്തിടെ ജോനാസ് കുടുംബം ഒത്തു ചേര്‍ന്നപ്പോള്‍ പ്രിയങ്ക മാത്രം ആ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നില്ല എന്നതരത്തില്‍ വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു....
എന്നാല്‍, കുടുംബപ്പേര് നീക്കം ചെയ്ത നടപടിയില്‍ നടിയുടെയോ ടീമിന്‍റെയോ പ്രതികരണമൊന്നും ഉണ്ടായിട്ടില്ല. പ്രിയങ്കയുടെയും നിക്ക് ജോനാസിന്‍റെയും സ്വർഗത്തിൽ എല്ലാം ശരിയാണോ? എന്നാണ് ഇപ്പോള്‍ ആരാധകര്‍ ചോദിക്കുന്നത്. ഇരുവരും ശരിക്കും വേർപിരിയാന്‍ തീരുമാനിച്ചോ? അതോ മറ്റെന്തെങ്കിലും ആണോ? ഈ സാഹചര്യത്തിൽ പ്രിയങ്കയുടെ പ്രതികരണത്തിനായി ആരാധകർ കാത്തിരിയ്ക്കുകയാണ്.....
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...