Me, Myself and I Webseries : ദുരൂഹത ബാക്കി വെച്ച് അഹാന കൃഷ്ണയുടെ മി, മൈസെൽഫ് ആൻഡ് ഐ അവസാനിച്ചു; രണ്ടാം ഭാഗം ഉടനെത്തും

വളരെ വ്യത്യസ്തമായ രീതിയിൽ വ്യത്യസ്തമായ കഥ പറയുന്ന വെബ്‌സീരീസാണ് മി മൈസെൽഫ് ആൻഡ് ഐ.

Written by - Zee Malayalam News Desk | Last Updated : Sep 18, 2022, 04:59 PM IST
  • ആകെ 7 എപ്പിസോഡുകളിലായി ആണ് സീരീസ് എത്തിയത്. ടൈം ട്രാവലാണ് സീരീസിന്റെ പ്രധാന പ്രമേയം.
  • ഒരു ടോക്സിക് റിലേഷൻഷിപ്പും അത് മാറ്റാൻ വേണ്ടി ഒരാളുടെ ഭാവിയും ഭൂതവും വർത്തമാന കാലവും ഒരുമിച്ച് അവരുടെ കഫെയിൽ എത്തുന്നതുമാണ് വെബ്‌സീരീസിന്റെ കഥ.
  • വളരെ വ്യത്യസ്തമായ രീതിയിൽ വ്യത്യസ്തമായ കഥ പറയുന്ന വെബ്‌സീരീസാണ് മി മൈസെൽഫ് ആൻഡ് ഐ.
  • എന്നാൽ വളരെയധികം ദുരൂഹത നിലനിർത്തി കൊണ്ടാണ് സീരീസിന്റെ ആദ്യ ഭാഗം അവസാനിക്കുന്നത്.
Me, Myself and I Webseries : ദുരൂഹത ബാക്കി വെച്ച് അഹാന കൃഷ്ണയുടെ മി, മൈസെൽഫ് ആൻഡ് ഐ അവസാനിച്ചു; രണ്ടാം ഭാഗം ഉടനെത്തും

ദുരൂഹത ബാക്കി വെച്ച അഹാന കൃഷ്ണയുടെ വെബ് സീരീസ് മി മൈസെൽഫ് ആൻഡ് ഐ അവസാനിച്ചു. ആകെ 7 എപ്പിസോഡുകളിലായി ആണ് സീരീസ് എത്തിയത്. ടൈം ട്രാവലാണ് സീരീസിന്റെ പ്രധാന പ്രമേയം. ഒരു ടോക്സിക് റിലേഷൻഷിപ്പും അത് മാറ്റാൻ വേണ്ടി ഒരാളുടെ ഭാവിയും ഭൂതവും വർത്തമാന കാലവും ഒരുമിച്ച് അവരുടെ കഫെയിൽ എത്തുന്നതാണ് വെബ്‌സീരീസിന്റെ കഥ. വളരെ വ്യത്യസ്തമായ രീതിയിൽ വ്യത്യസ്തമായ കഥ പറയുന്ന വെബ്‌സീരീസാണ് മി മൈസെൽഫ് ആൻഡ് ഐ എന്നാൽ വളരെയധികം ദുരൂഹത നിലനിർത്തി കൊണ്ടാണ് സീരീസിന്റെ ആദ്യ ഭാഗം അവസാനിക്കുന്നത്. അടുത്ത ഭാഗത്തിന്റെ റിലീസ് തീയതി ഇനിയും പുറത്തുവിട്ടിട്ടില്ല. എന്നാൽ യൂട്യൂബിൽ വളരെയധിക ശ്രദ്ധ നേടാൻ സീരീസിന് സാധിച്ചിരുന്നു.

സീരീസിൽ മാ കഫേ എന്ന കഫേ നടത്തുന്ന മാളു എന്ന കഥാപാത്രമായി ആണ് അഹാന കൃഷ്ണ എത്തുന്നത്. ഇതാണ് വർത്തമാന കാലം. ഈ കാലത്തിലാണ് കഥ നടക്കുന്നത്. ഈ കഫേയിലേക്കാണ് മാളൂട്ടി എന്ന ഭൂതവും, മാളവിക എന്ന ഭാവിയും എത്തുകയാണ്. ഇടയ്ക്ക് മാൾസ് എന്ന കഥാപാത്രമായി അഹാന കൃഷ്ണ തന്നെയും ഇവരെ സഹായിക്കാൻ എത്തുന്നുണ്ട്.  ഈ സീരീസിന്റെ പ്രധാന പശ്ചാത്തലവും ഈ കഫേ തന്നെയാണ്.  ഇപ്പോൾ നടക്കുന്ന കാര്യം എങ്ങനെ ഭാവി പൂർണമായും മാറ്റി മറിക്കുമെന്ന് സീരീസിൽ കാണിക്കുന്നുണ്ട്.

ALSO READ: Ahaana Krishna Web Series : "സമയമാണ് സ്നേഹത്തിന്റെ അളവ് കോൽ"; അഹാന കൃഷ്ണയുടെ വെബ് സീരീസ് മി, മൈസെല്ഫ് ആൻഡ് ഐയുടെ ട്രെയ്‌ലറെത്തി

 സീരീസ് സംവിധാനം ചെയ്യുന്നത് അഭിലാഷ് സുധീഷാണ്. സീരീസ് നിർമ്മിക്കുന്നത് 11 ത് ഹവർ പ്രൊഡക്ഷൻസാണ്.  11 ത് ഹവർ പ്രൊഡക്ഷൻസിന്റെ യൂട്യൂബ് ചാനലിലൂടെ തന്നെയാണ് സീരീസ് പുറത്തുവിട്ടത്. ചിത്രത്തിൽ അഹാന കൃഷ്‌ണയെ കൂടാതെ മീര നായർ, കാർത്തി വി എസ്, അനൂപ് മോഹൻദാസ്, അരുൺ പ്രദീപ്, രാഹുൽ രാജഗോപാൽ, പ്രദീപ് ജോസഫ് എന്നിവരാണ് സീരീസിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മീര നായരാണ് ഭാവിയായ് മാളവികയെ അവതരിപ്പിക്കുന്നത്. അതെ സമയം കാർത്തി വി എസ് ആണ് ഭൂതകാലമായ മാളൂട്ടിയായി എത്തുന്നത്.

സീരീസിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് അഭിലാഷ് സുധീഷും അഭിജിത്ത് സൈന്ധവും ചേർന്നാണ്. സീരീസിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത് നിമിഷ് രവിയാണ്. ചിത്രത്തിൻറെ എക്സിക്യു്ട്ടീവ് പ്രൊഡ്യൂസഴ്സ് അഭിലാഷ് സുധീഷും പാർത്ഥൻ മോഹനും ആണ്. എഡിറ്റിംഗ്: അതുൽ കൃഷ്ണൻ, സംഗീതം: ധീരജ് സുകുമാരൻ , സൗണ്ട് ഡിസൈൻ: നിവേദ് മോഹൻദാസ്, കല: നന്ദു ഗോപാലകൃഷ്ണൻ | അരുൺ കൃഷ്ണ, സ്റ്റിൽ: നന്ദു ഗോപാലകൃഷ്ണൻ, മേക്കപ്പ്: പ്രദീപ് വിതുര, അസോസിയേറ്റ് ഡയറക്ടർ: അനൂപ് മോഹൻ എം.എസ്, സെറ്റ് ഡിസൈൻ: രാഹുൽ കുമാർ, നൃത്തസംവിധാനം: സായി ബാലു, അതുൽ, പ്രൊമോഷണൽ ഫോട്ടോഗ്രഫി: കിഷോർ രാധാകൃഷ്ണൻ, പബ്ലിസിറ്റി ഡിസൈൻ: അർജുൻ ഉണ്ണി, അസിസ്റ്റന്റ് ഡയറക്ടർമാർ: ബിനു കെ വർഗീസ്, മനു മോഹൻ പി, ജയകൃഷ്ണ ജയപാൽ, ലൈൻ പ്രൊഡ്യൂസർ: പ്രവീൺ ഐ.സി, പ്രൊഡക്ഷൻ കൺട്രോളർ: ജയേഷ് എൽ.ആർ, ലൊക്കേഷൻ പാർട്ണർ : 40 ഫീറ്റ്.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News