ഇസ്രായേൽ-പലസ്തീൻ വിഷയത്തിൽ ഹമാസിന്റെ ആക്രമണത്തെ പിന്തുണച്ചതിൽ പോൺ താരം മിയ ഖലീഫയ്ക്ക് കോടികളുടെ ബിസിനെസ് കരാറുകൾ നഷ്ടമായി. എന്നിരുന്നാലും സയണിസ്റ്റുകളെ പിന്തുണയ്ക്കുന്നവരുമായി തനിക്ക് കരാർ വേണ്ടെന്ന നിലപാടിലാണ് മിയ ഖലീഫ. പലസ്തീന് പിന്തുണ നൽകിയപ്പോൾ കനേഡിയൻ ആജെയായ ടോഡ് ഷാപ്പിറോ താൻ മിയയുമായി ഏർപ്പെടാനിരുന്ന ബിസിനെസ് കരാറിൽ നിന്നും പിന്മാറി. ഇതിലൂടെ കോടികളുടെ നഷ്ടമാണ് ലെബനീസ്-അമേരിക്കൻ പോൺ താരത്തിനുണ്ടായിരിക്കുന്നത്.
നേരത്തെ അമേരിക്കൻ മാഗസിനായ പ്ലേബോയിയും ഇതെ വിഷയത്തിൽ മിയ ഖലീഫയുമായുള്ള കാരർ റദ്ദാക്കിയിരുന്നു. കൂടാതെ പ്ലേബോയി തങ്ങളുടെ പ്ലാറ്റ്ഫോമിലുള്ള മിയയുടെ ക്രിയേറ്റേഴ്സും ചാനലും നീക്കം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഷാപ്പിറെയുടെ പിൻമാറ്റം. ഈ നടപടിയിലൂടെ മില്യൺ ഡോളർ നഷ്ടമാണ് മിയയ്ക്ക് നേരിട്ടിരിക്കുന്നത്. എന്നാലും താൻ പലസ്തീനെ പിന്തുണയ്ക്കുന്നതിൽ പിന്നോട്ടില്ലയെന്ന് നിലപാടിൽ തന്നെയാണ് ലെബനീസ് പോൺ താരം.
ALSO READ : Israel Hamas War: യുദ്ധം തുടർന്ന് ഇസ്രയേൽ-ഹമാസ്; മരണസംഖ്യ ഉയരുന്നു, 14 യുഎസ് പൗരന്മാർക്കും ജീവൻ നഷ്ടമായി
ഹമാസിന്റെ ആക്രമണത്തെ പിന്തുണയ്ക്കുന്ന മിയ അവർ നടത്തുന്ന കൊലപാതകം, ബലാത്സംഗം, ബന്ദിയാക്കൽ തുടങ്ങിയവ അംഗീകരിക്കുന്നുയെന്നാണ്. വെറുപ്പിനുമപ്പുറം തന്നെ അസ്വസ്ഥതപ്പെടുത്തുന്നത് നടിയുടെ അഭിപ്രായമാണെന്നാണ് കരാറിൽ നിന്നും പിന്മാറിയ കനേഡിയൻ ആർജെ തന്റെ സോഷ്യൽ മീഡിയ കുറിപ്പിൽ അറിയിച്ചു. മിയയുമായിട്ടുള്ള കാരറിൽ ഏർപ്പെടുന്നതിന്റെ അവസാനഘട്ടത്തിലാണ് അത് പിൻവലിച്ചതെന്ന് ഷാഫിറോ തന്റെ കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.
അതേസമയം ഈ വിഷയം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരിക്കുകയാണ്. തന്റെ നിലപാടിൽ ഉറച്ച് നിൽക്കുന്ന മിയയ്ക്ക് പിന്തുണയുമായി ഒരു സംഘം വരുമ്പോൾ നടിയെ എതിർത്തുകൊണ്ട് മറ്റൊരു സംഘവും സോഷ്യൽ മീഡിയയിൽ ഒത്തുകൂടുന്നു. മിയ എടുത്തിരിക്കുന്നത് ധീരമായി നിലപാടെന്നാണ് ഒരു വിഭാഗം അഭിപ്രായപ്പെടുന്നത്. അതേസമയം നടി ക്രൂരമായ ആക്രമണങ്ങൾക്കാണ് പിന്തുണ നൽകുന്നതെന്ന് മറുഭാഗം അഭിപ്രായപ്പെടുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.