Actor Vishal: ‘നടൻ വിശാലിന് കൈ വിറയൽ; സംസാരിക്കാൻ പ്രയാസം’: അപകീർത്തികരമായ വിവരങ്ങൾ പ്രചരിപ്പിച്ച 3 യുട്യൂബ് ചാനലുകൾക്കെതിരെ കേസ്

Actor Vishal: നടൻ വിശാലിനെതിരെ അപകീർത്തികരമായ വിവരങ്ങള്‍ പ്രചരിപ്പിച്ച മൂന്ന് യൂട്യൂബ് ചാനലുകൾക്കെതിരെ കേസ്

Written by - Zee Malayalam News Desk | Last Updated : Jan 24, 2025, 04:26 PM IST
  • താരസംഘടനയായ നടികർ സംഘം പ്രസിഡൻറ് നാസർ നൽകിയ പരാതിയിലാണ് മൂന്ന് യൂട്യൂബ് ചാനലുകൾക്കെതിരെ കേസെടുത്തത്.
  • മദഗദരാജ എന്ന ചിത്രത്തിന്‍റെ പ്രചരണാർത്ഥമുള്ള പരിപാടിയിൽ കൈകൾ വിറയ്ക്കുന്നതും സംസാരിക്കാൻ പാടുപെടുന്നതുമായ വിശാലിന്റെ വീഡിയോ പുറത്ത് വന്നിരുന്നു
  • ഇതിന് പിന്നാലെ നടന്റെ ആരോഗ്യനിലയെക്കുറിച്ച് അപകീർത്തികരമായ വിവരങ്ങൾ ചില യൂട്യൂബ് ചാനലുകൾ പ്രചരിപ്പിച്ചിരുന്നു
Actor Vishal: ‘നടൻ വിശാലിന് കൈ വിറയൽ; സംസാരിക്കാൻ പ്രയാസം’: അപകീർത്തികരമായ വിവരങ്ങൾ പ്രചരിപ്പിച്ച 3 യുട്യൂബ് ചാനലുകൾക്കെതിരെ കേസ്

നടൻ വിശാലിനെതിരെ അപകീർത്തികരമായ വിവരങ്ങള്‍ പ്രചരിപ്പിച്ച മൂന്ന് യൂട്യൂബ് ചാനലുകൾക്കെതിരെ കേസ്. താരസംഘടനയായ നടികർ സംഘം പ്രസിഡൻറ് നാസർ നൽകിയ പരാതിയിലാണ് മൂന്ന് യൂട്യൂബ് ചാനലുകൾക്കെതിരെ കേസെടുത്തത്.

മദഗദരാജ എന്ന ചിത്രത്തിന്‍റെ പ്രചരണാർത്ഥമുള്ള പരിപാടിയിൽ കൈകൾ വിറയ്ക്കുന്നതും സംസാരിക്കാൻ പാടുപെടുന്നതുമായ വിശാലിന്റെ വീഡിയോ പുറത്ത് വന്നിരുന്നു. മറ്റൊരാളുടെ കൈപിടിച്ചാണ് വിശാൽ സദസ്സിലേക്ക് കയറിയത്. മെലിഞ്ഞ്, അവശനായ നിലയിലായിരുന്നു താരം.

പരിപാടിക്കിടയിൽ സംസാരിക്കുമ്പോൾ കൈ നിർത്താതെ വിറക്കുന്നുണ്ടായിരുന്നു. വാക്കുകൾ പലയിടത്തും പതറി. ആരോഗ്യപ്രശ്ങ്ങൾ നേരിടുന്നതിനിടെയാണ് അദ്ദേഹം പ്രൊമോഷൻ പരിപാടികൾക്ക് എത്തിയത്. ഈ വീഡിയോയ്ക്ക് പിന്നാലെ നടന്റെ ആരോഗ്യനിലയെക്കുറിച്ച് അപകീർത്തികരമായ വിവരങ്ങൾ ചില യൂട്യൂബ് ചാനലുകൾ പ്രചരിപ്പിച്ചിരുന്നു. ഇവർക്കെതിരെയാണ് തേനാംപെട്ട് പൊലീസ് കേസെടുത്തത്.

പരിപാടിയിൽ പങ്കെടുക്കുമ്പോൾ വിശാലിന് കടുത്ത പനിയും മൈഗ്രേനുമാണെന്ന്  പിന്നീട് ഔദ്യോഗിക വിശദീകരണം വന്നിരുന്നു. യൂട്യൂബ് ചാനലുകൾ വിശാലിന്റെ ആരോഗ്യനിലയെ കുറിച്ച് അപകീർത്തികരമായ വിവരങ്ങൾ പ്രചരിപ്പിക്കുകയായിരുന്നു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News