വയനാട്: കഴിഞ്ഞ പത്ത് വർഷത്തിനിടെ വയനാട്ടിൽ കടുവാ ആക്രമണത്തിൽ ജീവൻ നഷ്ടമായത് എട്ട് പേർക്ക്. മാനന്തവാടി പഞ്ചാരക്കൊല്ലിയിൽ ഇന്ന് കടുവാ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയാണ് പട്ടികയിലെ അവസാനത്തെ ഇര. വന്യമൃഗ ശല്യത്തിന് പരിഹാരമുണ്ടാക്കുമെന്ന വാഗ്ദാനങ്ങളും പാഴ്വാക്കുകളായി അവശേഷിക്കുകയാണ്.
2015 ഫെബ്രുവരി പത്തിനാണ് നൂൽപ്പുഴ മൂക്കുത്തികുന്നിൻ ഭാസ്കരൻ കൊല്ലപ്പെട്ടത്. ഇതേ വർഷം ജൂലൈ മാസത്തിൻ കുറിച്യാട് സ്വദേശി ബാബുരാജിന് കടുവ ആക്രമണത്തിൽ ജീവൻ നഷ്ടമായി. നവംബറിൽ തോൽപ്പെട്ടി റേഞ്ചിലെ വാച്ചറായിരുന്ന കക്കേരി ഉന്നതിയിലെ ബസവൻ കൊല്ലപ്പെട്ടു. 2019 ഡിസംബർ 24ന് ബത്തേരി പച്ചാടി കാട്ടുനായ്ക്ക ഉന്നതിയിലെ ജഡയൻ കടുവാ ആക്രമണത്തിന് ഇരയായി.
2020 ജൂൺ 16ന് ബസവൻകൊല്ലി കാട്ടുനായ്ക്ക ഉന്നതിയിലെ ശിവകുമാർ ആക്രമണത്തിൽ കൊല്ലപ്പെട്ടു. 2023 ജനുവരി 12ന് പുതുശ്ശേരി പള്ളിപ്പുറത്ത് തോമസിന് ജീവൻ നഷടമായി. ഇതേ വർഷം ഡിസംബർ ഒമ്പതിനാണ് പുല്ല് പറിക്കാൻ പോയ വാകേരി കൂടല്ലൂർ സ്വദേശി പ്രജീഷ് കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
മനുഷ്യ മൃഗ സംഘർഷം കുറക്കുന്നതിന് കൃത്യമായ നടപടികളില്ലാത്തതാണ് ആക്രമണങ്ങൾ തുടർക്കഥയാകുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം. രാധയുടെ മരണത്തെ തുടർന്ന് പ്രദേശത്ത് നാട്ടുകാർ പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്. നോർത്ത് ഡിഎഫ്ഒയുടെ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.