Wayanad Landslide: വയനാട് ദുരന്തബാധിതരുടെ പുനരധിവാസം വേഗത്തിലാക്കും; ബാങ്കുകളിലെ ലോണുകൾ എഴുതി തള്ളുമെന്നും മുഖ്യമന്ത്രി

ദുരിത ബാധിതരിൽ നിന്ന് പിടിച്ചെടുത്ത അഎംഐ അവർക്ക് തന്നെ തിരിച്ച് നൽകുമെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.  

Written by - Zee Malayalam News Desk | Last Updated : Aug 20, 2024, 05:59 PM IST
  • നിലവിൽ 75 സർക്കാർ ക്വാർട്ടേഴ്സ് താമസ യോഗ്യമാക്കിയിട്ടുണ്ട്.
  • ഇവിടെ 83 കുടുംബത്തിന് താമസിക്കാനാകും.
Wayanad Landslide: വയനാട് ദുരന്തബാധിതരുടെ പുനരധിവാസം വേഗത്തിലാക്കും; ബാങ്കുകളിലെ ലോണുകൾ എഴുതി തള്ളുമെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: കാലതാമസം ഇല്ലാതെ വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസം നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിലവിൽ 75 സർക്കാർ ക്വാർട്ടേഴ്സ് താമസ യോഗ്യമാക്കിയിട്ടുണ്ട്. ഇവിടെ 83 കുടുംബത്തിന് താമസിക്കാനാകും. ക്യാമ്പിൽ ഇപ്പോഴും 219 കുടുംബങ്ങളുണ്ട്. 105 വാടക വീടുകൾ അനുവധിച്ചുവെന്നും കൂടുതൽ വീടുകൾ കണ്ടെത്തി ദുരന്തബാധിതരുടെ പുനരധിവാസം വേഗത്തിലാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൂടാതെ വിദഗ്ധരുമായും ജനപ്രതിനിധികളുമായും പുനരധിവാസ നടപടികൾ ചർച്ച ചെയ്യാൻ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ബാങ്കുകളിലെ ലോണുകൾ എഴുതി തള്ളുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ജൂലൈ 30ന് ശേഷം പിടിച്ച ഇഎംഐ ദുരിത ബാധികർക്ക് തിരികെ നൽകും. കാർഷികം, വിദ്യഭ്യാസ ലോണുകൾ രൂപഘടന മാറ്റാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. പുതിയ ലോണുകൾ നിബന്ധന ലഘൂകരിച്ച് പെട്ടെന്ന് കിട്ടാൻ സൗകര്യമൊരുക്കും.

179 മൃതദേഹങ്ങൾ ഇതുവരെ തിരിച്ചറിഞ്ഞു. 119 പേരെ ദുരന്ത ഭൂമിയില്‍ നിന്ന് ഇനിയും കണ്ടെത്താനുണ്ട്. 17 കുടുംബങ്ങളിൽ ഇനി ആരും അവശേഷിക്കുന്നില്ല. 5 പേരുടെ ആരെയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. 172 പേരുടെ മരണാന്തര ചടങ്ങുകൾക്ക് 10000 രൂപ കൈമാറി. 91 പേരുടെ ഡി എൻ എ സാംമ്പിൾ പരിശോധനക്ക് അയച്ചു. ദുരന്ത പശ്ചാത്തലത്തിൽ സര്‍ക്കാരിന്‍റെ ഓണം വാരാഘോഷം ഒഴിവാക്കിയെന്നും മുഖ്യമന്ത്രി അറിയിച്ചു. മാനവ ഹൃദയങ്ങൾ ഒരുമിക്കുന്ന മനോഹര സന്ദർഭമാകട്ടെ ഓണമെന്നും വയനാടിനായി ഈ നിമിഷം നമുക്ക് ഒരുമിച്ച് നില്‍ക്കാമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ കൂട്ടിച്ചേർത്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News