ദക്ഷിണേന്ത്യയിലെ മൂന്നമത്തെ ഏറ്റവും ഉയർന്ന കൊടുമുടി. സമുദ്രനിരപ്പിൽ നിന്ന് 2000 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ചെമ്പ്ര പീക്ക്. ഇതിന്റെ ദൃശ്യഭംഗി ഇന്ത്യയിൽ തന്നെ മറ്റെവിടെയും കണ്ടെത്താൻ കഴിയാത്ത ഒന്നാണ്. പ്രകൃതി അനുഗ്രഹിച്ച് നല്കിയ സൗന്ദര്യമാണിതിന്.
പോകാം ചെമ്പ്രയിലേക്ക്...
വയനാടിന്റെ മനോഹാരിതയും ദൃശ്യഭംഗിയും ആസ്വദിക്കുന്നതൊടൊപ്പം ചെമ്പ്രയിലേക്കും എല്ലാ വർഷവും ധാരാളം സഞ്ചാരികൾ എത്താറുണ്ട്. പ്രശസ്തമായ ഹൃദയസരസ് സ്ഥിതി ചെയ്യുന്നതും ചെമ്പ്ര കൊടുമുടിയുടെ മുകളിലാണ്. ഹൃദയസരസ്സ് തടാകവും ചെമ്പ്ര പീക്കും ഓരോ സഞ്ചാരിക്കും നൽകുന്നത് പറഞ്ഞറിയിക്കാൻ കഴിയാത്ത ദൃശ്യാനുഭവങ്ങളാണ്. തടാകത്തിന് ചന്തം കൂട്ടി, ധാരാളം നീലക്കുറിഞ്ഞി ചെടികളും രാമച്ചപൊയ്കയും ഉണ്ട്.
വയനാട് ജില്ല മുഴുവനായും കോഴിക്കാട് ജില്ലയുടെ ചില ഭാഗങ്ങളും ഇവിടെന്ന് നോക്കിയാൽ കാണാം. ഇവിടത്തെ ഹൃദയത്തിന്റെ ആകൃതിയിലുള്ള തടാകമാണ് ഏറ്റവും പ്രശസ്തമായത്. ചെമ്പ്ര പീക്ക് സ്ഥിതി ചെയ്യുന്നത് വയനാട് ജില്ലയിലെ മേപ്പാടിയിലാണ്. ജില്ലാ ആസ്ഥാനമായ കൽപ്പറ്റയിൽ നിന്ന് 8 കിലോമീറ്റർ മാത്രം അകലെ.
ട്രെക്കിംഗ് ആസ്വദിക്കാം..
ചെമ്പ്രയിലേക്ക് ട്രെക്കിംഗ് നടത്താന്‍ ഇപ്പോള്‍ അനുയോജ്യമായ സമയമാണ്. മരങ്ങളും കോടമഞ്ഞും, ഇളംകാറ്റും ഈ യാത്രയെ കൂടുതല്‍ കളറാക്കും എന്ന് ഉറപ്പാണ്. ട്രെക്കിംഗ് ഇഷ്ടപ്പെടുന്ന ഏതൊരാൾക്കും തീർച്ചയായും ചെമ്പ്രയും ഇഷ്ടമാകും. ചെമ്പ്ര കാണാൻ ഒരു ദിവസം തന്നെ ധാരാളം. കൂടിപ്പോയാൽ മൂന്ന് മണിക്കൂർ മതി ട്രെക്കിങ്ങിന്. സഞ്ചാരികളിൽ പലരും എത്തുന്നത് ഹൃദയ സരസ് എന്നറിയപ്പെടുന്ന ഹൃദയ ആകൃതിയിലുളള തടാകം കാണാനാണ് . ഈ തടാകത്തിലെ വെള്ളം ഒരുക്കലും വറ്റാറില്ല എന്നാണ് പറയപ്പെടുന്നത്. ട്രെക്കിംഗ് സംഘടിപ്പിക്കുന്നത് വനം വകുപ്പിന്റെ ചെമ്പ്ര പീക്ക് വിഎസ്എസ് ഇക്കോ ടൂറിസമാണ് . ഓഫീസിൽ നിന്ന് നേരിട്ടാണ് ടിക്കറ്റുകൾ എടുക്കേണ്ടത്. ട്രെക്കിങ്ങിനുള്ള സമയം രാവിലെ ഏഴു മുതല്‍ ഉച്ചയ്ക്ക് രണ്ടു വരെയാണ് .
ടിക്കറ്റ് എവിടെ നിന്ന് ലഭിക്കും...
ചെമ്പ്ര വാച്ച് ടവറിൽ കയറി നിന്നാൽ മലയും,സമീപ പ്രദേശങ്ങളും കാണാൻ സാധിക്കും. അവിടെ നിന്ന് ഏകദേശം 2 കിലോമീറ്റർ കഴിഞ്ഞാണ് ഹൃദയസരസ്. ഹൃദയാകൃതിയിൽ പച്ചപ്പ് നിറഞ്ഞ പുൽത്തകിടിക്കിടയിലുളള തടാകം കാണാൻ മാത്രമായും സഞ്ചാരികൾ എത്താറുണ്ട്. ഇവിടെ നിന്നും ഒരു കിലോമീറ്റർ കൂടി മുന്നലേക്ക് പോയാൽ ചെമ്പ്ര കൊടുമുടിയുടെ മുകളിലെത്തും. കുത്തനെയുളള കയറ്റവും ഇറക്കവും കാടും കാട്ടിലൂടെയുളള നടത്തവും ട്രെക്കിംഗിന് വേറിട്ട അനുഭവം സമ്മാനിക്കുന്നു. വനംവകുപ്പിന്റെ ഓഫീസില്‍ നിന്ന് മുന്‍കൂറായി അനുവാദം വാങ്ങിയതിന് ശേഷം മാത്രമാണ് ട്രെക്കിംഗ് നടത്താന്‍ കഴിയൂ. ഇപ്പോൾ ഓണ്‍ലൈന്‍ വഴിയും ടിക്കറ്റെടുക്കാം.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.