വയനാട്: പുല്‍പ്പള്ളിയിലെ പ്രതിഷേധത്തിന്റെ ഭാഗമായി ഉണ്ടായ അക്രമ സംഭവത്തിൽ രണ്ടു പേരെ പോലീസ് അറസ്റ്റു ചെയ്തു. കുറിച്ചിപ്പറ്റ സ്വദേശി ഷിജു കാഞ്ഞിരത്തിങ്കല്‍, പുല്‍പ്പള്ളി സ്വദേശി വാസു എന്നിവരെയാണ് പോലീസ് അറസ്റ്റു ചെയ്തത്.
Also Read: കാട്ടാന ആക്രമണത്തിൽ മരിച്ച അജീഷിന്റെ കുടുംബത്തിന് 15 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് കർണാടക സർക്കാർ
വനംവകുപ്പിന്‍റെ വാഹനം ആക്രമിച്ചത് ഉൾപ്പടെയുള്ള കേസിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. മറ്റു ചിലരെ കസ്റ്റഡിയിലെടുത്തതായും റിപ്പോർട്ടുണ്ട്. പോലീസ് പ്രതിഷേധത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ വിശദമായി പരിശോധിച്ചു വരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കൂടുതല്‍ പേരുടെ അറസ്റ്റ് ഉടൻ ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ട്.
Also Read: ഭോലേനാഥിന്റെ കൃപയാൽ ഇന്ന് ഈ രാശിക്കാരുടെ ഭാഗ്യം മാറിമറിയും ലഭിക്കും വൻ ധനേട്ടം!
വെള്ളിയാഴ്ച കാട്ടാനയുടെ ചവിട്ടേറ്റു മരിച്ച വനം വാച്ചർ പോളിന്റെ മൃതദേഹവുമായി ശനിയാഴ്ച രാവിലെ പുൽപ്പള്ളി ടൗണിൽ നടന്ന പ്രതിഷേധമാണ് വൻ സംഘർഷത്തിലേക്ക് നയിച്ചത്. സംഭവത്തിൽ 2 തവണ പോലീസ് ലാത്തിച്ചാർജ് നടത്തിയതോടെ സ്ഥിതി നിയന്ത്രണവിധേയമായി. ജനക്കൂട്ടം ഫോറസ്റ്റ് ജീപ്പിന്റെ ടയറിന്റെ കാറ്റഴിച്ചുവിടുകയും, റൂഫ് ഷീറ്റ് കുത്തിക്കീറുകയുമുണ്ടായി. മാത്രമല്ല പുൽപള്ളിയിൽ കടുവ കൊന്ന മൂരിയുടെ ജഡം ജീപ്പിന്റെ ബോണറ്റിൽ വച്ച ജനക്കൂട്ടം ജീപ്പിനു മുകളിൽ വനംവകുപ്പിനു റീത്തും സമർപ്പിച്ചു. ഇത് തടയാനെത്തിയ പോലീസിനു നേരെയും ജനം തിരിഞ്ഞതിനെ തുടർന്നായിരുന്നു ലാത്തിച്ചാർജ്.
Also Read: നരച്ച മുടി കറുപ്പിക്കാൻ ഈ സൂത്രങ്ങൾ സൂപ്പറാ..!
ജീപ്പിലുണ്ടായിരുന്ന ഡപ്യൂട്ടി റേഞ്ച് ഓഫീസർ വി.ആർ.ഷാജിയെ ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിൽ പ്രതിഷേധക്കാർക്കും ഏതാനും പോലീസുകാർക്കും പരുക്കേറ്റു. എംഎൽഎമാരായ ഐ.സി. ബാലകൃഷ്ണൻ, ടി.സിദ്ദീഖ് എന്നിവരടക്കമുള്ളവർക്കു നേരെയും കുപ്പിയേറും ആക്രമണവും ഉണ്ടായി. അക്രമികൾക്കെതിരെ ഐപിസി 283, 143,147,149 വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്ന് പോലീസ് അറിയിച്ചു.
നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.