തിരുവനന്തപുരം: ആര്.എം.പി നേതാവും ഭർത്താവമായ ടി.പി ചന്ദ്രശേഖരൻറ (TP Chandrashekharan) ചിത്രമുളള ബാഡ്ജണിഞ്ഞ് സത്യപ്രതിഞ്ജ ചെയ്ത വടകര എം.എൽ.എ കെ.കെ രമയുടേത് നിയമസഭാ ചട്ട ലംഘനമല്ലെന്ന് നിയമസഭാ സെക്രട്ടറിയേറ്റ്.
നിയമസഭയിൽ ഇതിന് മുൻപും ഇത്തരത്തിൽ ബാഡ്ജും,പ്ലക്കാർഡുകളും അംഗങ്ങൾ കൊണ്ടു വന്നിരുന്നതായും സെക്രട്ടറിയേറ്റ് ചൂണ്ടിക്കാണിച്ചു. കെ.കെ രമയുടെ നടപടി ചട്ട ലംഘനമാണോ എന്ന് പരിശോധിക്കുമെന്ന് നേരത്തെ തന്നെ സ്പീക്കർ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
നിയമസഭയുടെ കോഡ് ഒഫ് കണ്ടക്ടില്‍ ഇത്തരത്തിലുള്ള പ്രദര്‍ശനങ്ങള്‍ പാടില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട്തന്നെ ബാഡ്ജ് ധരിച്ചെത്തിയത് തെറ്റായ സന്ദേശം നല്കുമെന്നതിനാല് സ്പീക്കര്‍ എം.എല്‍.എയെ താക്കീത് ചെയ്യും. എല്ലാ അംഗങ്ങളും ഈ നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ ബാദ്ധ്യസ്ഥരാണെന്നും സ്പീക്കര്‍ നേരത്തെ പറഞ്ഞിരുന്നു.
വടകരയിൽ നിന്നും യു.ഡി.എഫ് പിന്തുണയോടെ മികച്ച വിജയം നേടിയ രമ പ്രത്യേക ബ്ലോക്കായി നിയമസഭയിൽ ഇരിക്കുമെന്ന് നേരത്തെ തന്നെ പറഞ്ഞിരുന്നു. ഇതോടെ രമയോടുള്ള പരസ്യമായ എതിർപ്പ് സി.പി.എമ്മിൽ പലരും പരസ്യമായി പ്രകടിപ്പിച്ചിരുന്നു. സി.പി.എമ്മിനുള്ള പരസ്യമായ പ്രതിരോധം എന്ന നിലയിലായിരിക്കും നിയമസഭയിൽ രമയുടെ പ്രവർത്തനം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...