Palakkad bank robbery: അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോ​ഗിച്ചു

ഏഴര കിലോ സ്വർണവും 18,000 രൂപയുമാണ് കവർച്ച ചെയ്യപ്പെട്ടത്

Written by - Zee Malayalam News Desk | Last Updated : Jul 26, 2021, 07:43 PM IST
  • ഏഴര കിലോ സ്വർണവും 18,000 രൂപയുമാണ് കവർച്ച ചെയ്യപ്പെട്ടത്
  • രണ്ട് ദിവസത്തെ അവധിയ്ക്ക് ശേഷം ബാങ്കിലെത്തിയപ്പോഴാണ് ജീവനക്കാർ മോഷണവിവരം അറിയുന്നത്
  • ബാങ്കിന്റെ രണ്ടാമത്തെ ഷട്ടർ തുറന്ന് ഗ്ലാസ് പൊട്ടിച്ചാണ് കവർച്ചാ സംഘം അകത്ത് കടന്നത്
  • സ്ട്രോംഗ് റൂം ഗ്യാസ് കട്ടർ ഉപയോഗിച്ച് തകർത്താണ് സ്വർണ്ണവും പണവും കവർന്നത്
Palakkad bank robbery: അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോ​ഗിച്ചു

പാലക്കാട്: നഗരത്തോട് ചേർന്ന സഹകരണ ബാങ്കിലെ കവർച്ച (Bank robbery) അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു. പാലക്കാട് ഡിവൈഎസ്പി  ശശി കുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുക. മരുതറോഡ് സഹകരണ റൂറൽ ക്രെഡിറ്റ് സൊസൈറ്റിയില്‍ നിന്ന് ഏഴര കിലോ സ്വർണവും 18,000 രൂപയുമാണ് കവർച്ച ചെയ്യപ്പെട്ടത്.

രണ്ട് ദിവസത്തെ അവധിയ്ക്ക് ശേഷം ബാങ്കിലെത്തിയപ്പോഴാണ് ജീവനക്കാർ മോഷണവിവരം അറിയുന്നത്. ബാങ്കിന്റെ രണ്ടാമത്തെ ഷട്ടർ തുറന്ന് ഗ്ലാസ് പൊട്ടിച്ചാണ് കവർച്ചാ സംഘം അകത്ത് കടന്നത്. സ്ട്രോംഗ് റൂം ഗ്യാസ് കട്ടർ ഉപയോഗിച്ച് തകർത്താണ് സ്വർണ്ണവും പണവും കവർന്നത്.

ALSO READ: Palakkad bank robbery: സഹകരണ ബാങ്ക് കുത്തിത്തുറന്ന് കവർച്ച; ഏഴ് കിലോയിലധികം സ്വർണം നഷ്ടപ്പെട്ടെന്ന് സൂചന

ഏഴര കിലോ സ്വർണവും 18,000 രൂപയും കവര്‍ച്ച പോയതായി ബാങ്ക് സെക്രട്ടറി പറഞ്ഞു. ലോക്കറിൽ (Locker) ഉണ്ടായിരുന്ന വിലപ്പെട്ട വസ്തുക്കളെല്ലാം കവർച്ചക്കാർ കൊണ്ട് പോയെന്നാണ് ബാങ്ക് അധികൃതർ പറയുന്നത്.

ബാങ്കിന്‍റെ അലാറം സിസ്റ്റത്തിലേയ്ക്കുള്ള കേബിൾ മുറിച്ചിരുന്നു. സിസിടിവിയുടെ മെമ്മറി കാർഡും കവർച്ചാ സംഘം കൊണ്ടുപോയി. വിരലടയാള വിദഗ്ധർ സ്ഥലത്തെത്തി പരിശോധന നടത്തിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News