തിരുവനന്തപുരം: നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ കല്ലറ പൊളിക്കാനുള്ള നടപടിയുമായി മുന്നോട്ട് പോകുമെന്ന് സബ് കലക്ടർ. സംഭവത്തിന്റെ നിയമവശം കുടുംബാംഗങ്ങളെയും അവരുടെ വക്കീലിനെയും ബോധിപ്പിച്ചിട്ടുണ്ടെന്ന് സബ് കലക്ടർ ആൽഫ്രഡ് അറിയിച്ചു. കല്ലറ പൊളിക്കാനുള്ള തീരുമാനവുമായി മുന്നോട്ട് പോകുകയാണെന്നും തിയതി ഉടൻ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംഭവസ്ഥലത്ത് ഒഒരു സംഘർഷാവസ്ഥ നിലിനിന്നതിനാലാണ് കല്ലറ പൊളിക്കാനുള്ള നടപടി തൽക്കാലത്തേക്ക് നിർത്തിവെച്ചത്. പൊലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ എടുക്കേണ്ടതുണ്ട്. ഒരു അസ്വാഭാവിക മരണമുണ്ടായാൽ മൃതദേഹം പുറത്തെടുത്ത് പരിശോധന നടത്തേണ്ടതുണ്ടെന്ന് സബ് കലക്ടർ പറഞ്ഞു.
ഇനി ചർച്ചയുടെയൊന്നും ആവശ്യമില്ല. സ്ഥലത്തെ ക്രമസമാധാന പ്രശ്നങ്ങൾ വിലയിരുത്തിയ ശേഷം നാളെ കല്ലറ പൊളിച്ച് മൃതദേഹം പുറത്തെടുക്കുന്നതിനും തുടർ നടപടികൾക്കുമായി ഒരു തിയതി നിശ്ചയിക്കും. ഇന്ന് പ്രദേശത്ത് ചെയ്യേണ്ട പ്രാഥമിക കാര്യങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്. അവിടെ വെച്ച് തന്നെയാണ് മറ്റ് പരിശോധനകൾ നടത്തുന്നതെങ്കിൽ പ്രദേശം കവർ ചെയ്യുക തുടങ്ങിയ കാര്യങ്ങൾ ചെയ്യേണ്ടതുണ്ടെന്ന് സബ് കലക്ടർ വ്യക്തമാക്കി.
കല്ലറ തൽക്കാലം പൊളിക്കില്ല എന്ന തീരുമാനത്തിന് പിന്നാലെ ഒരുവിഭാഗം നാട്ടുകാർ സ്ഥലത്ത് പ്രതിഷേധം ഉണ്ടായിരുന്നു. കല്ലറ പൊളിച്ച് സത്യാവസ്ഥയറിയണം, ഗോപൻ സ്വാമി എങ്ങനെ മരിച്ചുവെന്നറിയണം എന്നതാണ് പ്രതിഷേധക്കാരുടെ ആവശ്യം.
സ്ഥലത്ത് നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. സമാധിയിടം പൊളിച്ച് മൃതദേഹം പുറത്തെടുക്കാൻ അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു കുടുംബവും ഒരു വിഭാഗം നാട്ടുകാരും. കല്ലറയ്ക്ക് മുന്നിലിരുന്ന് പ്രതിഷേധിച്ച കുടുംബാംഗങ്ങളെ പൊലീസ് ബലം പ്രയോഗിച്ച് മാറ്റുകയായിരുന്നു. പൊലീസിനെ കൂടാതെ ഫൊറൻസിക് സംഘവും സ്ഥലത്തെത്തിയിരുന്നു.
നിലവില്‍ നെയ്യാറ്റിൻകര ആറാംമൂട് സ്വദേശി ഗോപൻ സ്വാമിയെ കാണാനില്ലെന്ന കേസാണ് നെയ്യാറ്റിൻകര പൊലീസ് എടുത്തിരിക്കുന്നത്. നാട്ടുകാർ നൽകിയ പരാതിയിലാണ് പൊലീസ് കേസ്. സംഭവത്തില്‍ കുടുംബത്തിന്റെ മൊഴികളിൽ വൈരുദ്ധ്യമുണ്ടെന്നാണ് പൊലീസ് പറയുന്നത്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് ആറാലുംമൂട് ചന്തയ്ക്ക് സമീപത്തെ കാവ് വിളാകം കൈലാസനാഥ ക്ഷേത്ര സ്ഥാപകനും പൂജാരിയുമായ മണിയൻ എന്ന ഗോപൻ സ്വാമിയെ മക്കളും അടുത്ത ബന്ധുക്കളും ചേർന്ന് സമാധി ഇരുത്തിയത്. പിതാവ് സമാധിയായെന്ന് വ്യാഴാഴ്ച മക്കൾ ബോർഡ് വച്ചതോടെയാണ് വിവരം പുറംലോകമറിയുന്നത്. സ്വന്തം ഇഷ്ടപ്രകാരമാണ് അച്ഛനെ 'സമാധി' ഇരുത്തിയത് എന്നാണ് മക്കളുടെ പ്രതികരണം.
താൻ സമാധി ആകാൻ പോകുന്ന കാര്യം പിതാവ് മുൻകൂട്ടി പറഞ്ഞിരുന്നുവെന്നാണ് മക്കളുടെ വാദം. സമാധിയായി അടക്കം ചെയ്യാനുള്ള സ്ഥലം ഒരുക്കുകയും അവിടെ കല്ലുകൊണ്ട് സമാധിപണിയുകയും ചെയ്തിരുന്നു. താന്‍ മരിച്ചതിനുശേഷം ഈ സ്ഥലത്ത് സമാധി ആക്കണമെന്നും അതിന് ശേഷം മാത്രമേ നാട്ടുകാരെ അറിയിക്കാന്‍ പാടുള്ളൂ എന്നും ഗോപന് സ്വാമി പറഞ്ഞിരുന്നെന്നാണ് മക്കൾ പറയുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.