തിരുവനന്തപുരം: നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ കല്ലറ തൽക്കാലം പൊളിക്കില്ല. കുടുംബത്തിന്റെ ഭാഗം കൂടി കേട്ടശേഷമെ കല്ലറ പൊളിക്കുന്ന കാര്യത്തിൽ തീരുമാനം എടുക്കുകയുള്ളൂവെന്ന് സബ് കലകട്ർ വ്യക്തമാക്കി. ഇതേ തുടർന്ന് കല്ലറ പൊളിക്കാനുള്ള നടപടി തൽക്കാലത്തേക്ക് നിർത്തിവെച്ചു. ക്രമസമാധാന പ്രശ്നങ്ങളുണ്ടാകുമെന്ന വിലയിരുത്തലിനെ തുടർന്നാണ് സ്ലാബ് പൊളിക്കാനുള്ള നടപടി നിർത്തിവെച്ചത്.
കല്ലറ തൽക്കാലം പൊളിക്കില്ല എന്ന തീരുമാനത്തിന് പിന്നാലെ ഒരുവിഭാഗം നാട്ടുകാർ സ്ഥലത്ത് പ്രതിഷേധം നടത്തുകയാണ്. കല്ലറ പൊളിച്ച് സത്യാവസ്ഥയറിയണം, ഗോപൻ സ്വാമി എങ്ങനെ മരിച്ചുവെന്നറിയണം എന്നതാണ് പ്രതിഷേധക്കാരുടെ ആവശ്യം.
സ്ഥലത്ത് നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. സമാധിയിടം പൊളിച്ച് മൃതദേഹം പുറത്തെടുക്കാൻ അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു കുടുംബവും ഒരു വിഭാഗം നാട്ടുകാരും. കല്ലറയ്ക്ക് മുന്നിലിരുന്ന് പ്രതിഷേധിച്ച കുടുംബാംഗങ്ങളെ പൊലീസ് ബലം പ്രയോഗിച്ച് മാറ്റുകയായിരുന്നു. പൊലീസിനെ കൂടാതെ ഫൊറൻസിക് സംഘവും സ്ഥലത്തെത്തിയിരുന്നു.
നിലവില്‍ നെയ്യാറ്റിൻകര ആറാംമൂട് സ്വദേശി ഗോപൻ സ്വാമിയെ കാണാനില്ലെന്ന കേസാണ് നെയ്യാറ്റിൻകര പൊലീസ് എടുത്തിരിക്കുന്നത്. നാട്ടുകാർ നൽകിയ പരാതിയിലാണ് പൊലീസ് കേസ്. സംഭവത്തില്‍ കുടുംബത്തിന്റെ മൊഴികളിൽ വൈരുദ്ധ്യമുണ്ടെന്നാണ് പൊലീസ് പറയുന്നത്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് ആറാലുംമൂട് ചന്തയ്ക്ക് സമീപത്തെ കാവ് വിളാകം കൈലാസനാഥ ക്ഷേത്ര സ്ഥാപകനും പൂജാരിയുമായ മണിയൻ എന്ന ഗോപൻ സ്വാമിയെ മക്കളും അടുത്ത ബന്ധുക്കളും ചേർന്ന് സമാധി ഇരുത്തിയത്. പിതാവ് സമാധിയായെന്ന് വ്യാഴാഴ്ച മക്കൾ ബോർഡ് വച്ചതോടെയാണ് വിവരം പുറംലോകമറിയുന്നത്. സ്വന്തം ഇഷ്ടപ്രകാരമാണ് അച്ഛനെ 'സമാധി' ഇരുത്തിയത് എന്നാണ് മക്കളുടെ പ്രതികരണം.
താൻ സമാധി ആകാൻ പോകുന്ന കാര്യം പിതാവ് മുൻകൂട്ടി പറഞ്ഞിരുന്നുവെന്നാണ് മക്കളുടെ വാദം. സമാധിയായി അടക്കം ചെയ്യാനുള്ള സ്ഥലം ഒരുക്കുകയും അവിടെ കല്ലുകൊണ്ട് സമാധിപണിയുകയും ചെയ്തിരുന്നു. താന്‍ മരിച്ചതിനുശേഷം ഈ സ്ഥലത്ത് സമാധി ആക്കണമെന്നും അതിന് ശേഷം മാത്രമേ നാട്ടുകാരെ അറിയിക്കാന്‍ പാടുള്ളൂ എന്നും ഗോപന് സ്വാമി പറഞ്ഞിരുന്നെന്നാണ് മക്കൾ പറയുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.