കോഴിക്കോട്: കൊടുവള്ളി വാവാട് റോഡ് മുറിച്ചു കടക്കുന്നതിനിടെ കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലിരുന്ന ഒരു സ്ത്രീ കൂടി മരിച്ചു. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായിട്ടുണ്ട്. വാവാട് പുൽകുഴിയിൽ പരേതനായ കുഞ്ഞിക്കോയയുടെ ഭാര്യ ആമിനയാണ് ഇന്ന് പുലർച്ചെയോടെ മരിച്ചത്. പരിക്കേറ്റ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന വാവാട് കണ്ണിപ്പുറായിൽ സുഹറ ഇന്നലെ രാത്രി 11.30 ഓടെ മരിച്ചിരുന്നു.
അപകടം നടന്നത് ശനിയാഴ്ച രാത്രി വാവാട് സിവിൽ സപ്ലൈസ് ഗോഡൗണിന് സമീപമായിരുന്നു. ഇന്നലെ രാത്രി മരിച്ച സുഹറയുടെ സഹോദരി കണ്ണിപ്പുറായിൽ മറിയ അപകട ദിവസം തന്നെ മരിച്ചിരുന്നു. വാവാട് പുതിയ ജാറത്തിന് സമീപത്തെ വിവാഹ വീട്ടില്‍ നിന്നും മടങ്ങുകയായിരുന്ന 5 സ്ത്രീകളെയാണ് റോഡ് മുറിച്ചു കടക്കുന്നതിനിടെ കാറിടിച്ച് തെറിപ്പിച്ചത്. ഇവരിൽ കുളങ്ങരക്കണ്ടിയില്‍ മറിയ, കുളങ്ങരകണ്ടിയില്‍ ഫിദ എന്നിവർ ചികിത്സയിലാണ്. റോഡ് മുറിച്ചു കടക്കുമ്പോള്‍ കൊടുവള്ളി ഭാഗത്ത് നിന്ന് താമരശ്ശേരി ഭാഗത്തേക്ക് പോകുകയായിരുന്ന കാര്‍ ഇടിക്കുകയായിരുന്നു. കാറിൽ വയനാട്ടിലേക്ക് പോവുകയായിരുന്ന മലപ്പുറം സ്വദേശികളാണ് ഉണ്ടായിരുന്നത്.
മുത്തങ്ങയിൽ വൻ ലഹരിവേട്ട; അടിവസ്ത്രത്തിൽ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 93 ഗ്രാം എംഡിഎംഎ പിടികൂടി!
വയനാട്: മുത്തങ്ങയിൽ വൻ ലഹരി വേട്ട. എക്സൈസ് ചെക്പോസ്റ്റിൽ 93 ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്. മുക്കം സ്വദേശി ഷർഹാൻ കെകെ എന്നയാളാണ് എംഡിഎംഎ കടത്തിയതെന്നാണ് വിവരം. ഇയാൾ അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരി കടത്താൻ ശ്രമിച്ചത്.
Also Read: Venus Transit 2023: ശുക്ര സംക്രമണം: ഈ 3 രാശിക്കാർക്ക് ലഭിക്കും വൻ സമ്പത്തും പുരോഗതിയും!
ഇയാൾ ബെംഗളൂരുവിൽ നിന്ന് മുക്കത്തേക്കാണ് ലഹരി കൊണ്ടുവന്നത് എന്നാണ് എക്സൈസ് ഉദ്യോഗസ്ഥര്‍ പറയുന്നത്. രാത്രി എഴ് മണിയോടെയെത്തിയ കെഎസ്ആർടിസി ബസ്സിൽ എംഡിഎംഎയുമായി പ്രതിയുണ്ടായിരുന്നു. സംശയം തോന്നിയ എക്സൈസ് സംഘം ഇയാളെ പരിശോധിച്ചപ്പോഴാണ് അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിലില്‍ എംഡിഎംഎ കണ്ടെത്തിയത്. ഇത്രയും എംഎഡിഎംഎ അടുത്ത കാലത്തൊന്നും മുത്തങ്ങ എക്സൈസ് ചെക്പോസ്റ്റിൽ പിടികൂടിയിട്ടില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ.