Pediatric liver transplant: കുഞ്ഞിന് കരൾ പകുത്തു നൽകി 25കാരിയായ അമ്മ; സംസ്ഥാനത്തെ ആദ്യ പീഡിയാട്രിക് ലിവർ ട്രാൻസ്പ്ലാന്റേഷൻ പൂർത്തിയായി

Kerala's first pediatric liver transplant completed: 5 വയസുള്ള കുഞ്ഞിന് 25 വയസുകാരിയായ അമ്മയാണ് കരൾ നൽകിയത്. 

Written by - Zee Malayalam News Desk | Last Updated : Jul 6, 2024, 03:16 PM IST
  • സർക്കാർ മെഡി.കോളേജുകളിൽ അപൂർവ്വമാണ് പീഡിയാട്രിക് ലിവർ ട്രാൻസ്പ്ലാൻ്റേഷൻ.
  • അതിസങ്കീർണമായിട്ടുള്ള ലൈവ് ട്രാൻസ്പ്ലാന്റേഷൻ ശസ്ത്രക്രിയയാണ് നടന്നത്.
  • ഡോ. ആർ.എസ്. സിന്ധുവിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് ട്രാൻസ്പ്ലാൻ്റേഷൻ നടത്തിയത്.
Pediatric liver transplant: കുഞ്ഞിന് കരൾ പകുത്തു നൽകി 25കാരിയായ അമ്മ; സംസ്ഥാനത്തെ ആദ്യ പീഡിയാട്രിക് ലിവർ ട്രാൻസ്പ്ലാന്റേഷൻ പൂർത്തിയായി

കോട്ടയം: സംസ്ഥാനത്തെ ആദ്യ പീഡിയാട്രിക് ലിവർ ട്രാൻസ്പ്ലാന്റേഷൻ പൂർത്തിയായി. കോട്ടയം മെഡിക്കൽ കോളേജിലാണ് ശസ്ത്രക്രിയ നടന്നത്. 5 വയസുള്ള കുഞ്ഞിന് 25കാരിയായ അമ്മയാണ് തന്റെ കരൾ നൽകിയത്. 

രാജ്യത്തെ സർക്കാർ മെഡിക്കൽ കോളേജുകളിൽ വളരെ അപൂർവ്വമാണ് പീഡിയാട്രിക് ലിവർ ട്രാൻസ്പ്ലാൻ്റേഷനെന്ന് ആരോ​ഗ്യമന്ത്രി വീണാ ജോ‍ർജ് പറഞ്ഞു. അതിസങ്കീർണമായിട്ടുള്ള ലൈവ് ട്രാൻസ്പ്ലാന്റേഷൻ ശസ്ത്രക്രിയയാണ് നടന്നത്. സർജിക്കൽ ഗ്യാസ്‌ട്രോ വിഭാഗം മേധാവി ഡോ. ആർ.എസ്. സിന്ധുവിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് ട്രാൻസ്പ്ലാൻ്റേഷൻ നടത്തിയതെന്ന് പറഞ്ഞ മന്ത്രി ട്രാൻസ്പ്ലാന്റേഷൻ ഏറ്റെടുത്ത് പൂർത്തിയാക്കിയ ഡോ. സിന്ധുവിനേയും ടീം അംഗങ്ങളേയും അഭിനന്ദിക്കുകയും ചെയ്തു.

ALSO READ: ‘കെഎസ്ആര്‍ടിസിയ്ക്ക് 30 കോടി രൂപ കൂടി അനുവദിച്ചു’: കെ എൻ ബാല​ഗോപാൽ

ആരോ​ഗ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

കോട്ടയം മെഡിക്കൽ കോളേജിൽ 5 വയസ്സുള്ള കുഞ്ഞിന് കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ പൂർത്തിയായി.  അമ്മയാണ് കരൾ നൽകിയത്. അമ്മയുടെ പ്രായം 25 വയസ്സാണ്.  സംസ്ഥാനത്തെ ആദ്യ പീഡിയാട്രിക് ലിവർ ട്രാൻസ്പ്ലാന്റേഷനാണ്. രാജ്യത്തെ സർക്കാർ മെഡിക്കൽ കോളേജുകളിൽ വളരെ അപൂർവ്വമാണ് പീഡിയാട്രിക് ലിവർ ട്രാൻസ്പ്ലാൻ്റേഷൻ. അതും ലൈവ് ട്രാൻസ്പ്ലാന്റേഷൻ. അതിസങ്കീർണമായിട്ടുള്ള ശസ്ത്രക്രിയയാണിത്.  സർജിക്കൽ ഗ്യാസ്‌ട്രോ വിഭാഗം മേധാവി ഡോ. ആർ.എസ്. സിന്ധുവിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് ട്രാൻസ്പ്ലാൻ്റേഷൻ നടത്തിയത്. അതി സങ്കീർണമായ ഈ ട്രാൻസ്പ്ലാന്റേഷൻ ഏറ്റെടുത്ത് പൂർത്തിയാക്കിയ ഡോ. സിന്ധുവിനേയും ടീം അംഗങ്ങളേയും ഹൃദയപൂർവ്വം അഭിനന്ദിക്കുന്നു. 2022 ഫെബ്രുവരിയിലാണ് കോട്ടയം മെഡിക്കൽ കോളേജിൽ സംസ്ഥാനത്ത് സർക്കാർ മേഖലയിൽ ആദ്യമായി ലിവർ ട്രാൻസ്പ്ലാന്റേഷൻ ആരംഭിക്കുന്നത്.

Trending News