Kerala Assembly Election 2021 Result: കേരള സംസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമായി എൽഡിഎഫ് സർക്കാർ തുടർ ഭരണത്തിന് തയ്യാറാകുമ്പോൾ ജനങ്ങൾക്ക് നന്ദി അറിയിച്ച് മുതിർന്ന നേതാവ് വിഎസ് അച്യുതാനനന്ദൻ രംഗത്ത്. തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
വലതുപക്ഷരാഷ്ട്രീയത്തിന്റെ ജീർണത തിരിച്ചറിഞ്ഞ ജനങ്ങൾ ഇടതുപക്ഷമാണ് ശരി എന്ന് വിധിയെഴുതിക്കഴിഞ്ഞുവെന്നാണ് അദ്ദേഹം പോസ്റ്റിൽ കുറിച്ചിരിക്കുന്നത്. മാത്രമല്ല ഇടതുപക്ഷത്തെ പിന്തുണച്ച കേരളത്തിലെ ജനങ്ങളോടുള്ള കൃതജ്ഞതയും അദ്ദേഹം തന്റെ ഫെയ്സ്ബുക്കിലൂടെ രേഖപ്പെടുത്തിയിട്ടുണ്ട്. വിഎസ് അചിതാനന്ദന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ചുവടെ ചേർക്കുന്നു..
Also Read: Kerala Assembly Election 2021 Result Live: പാലായിൽ കാപ്പന്റെ പ്രതികാരം; ജോസ് കെ മാണി തകർച്ചയിലേക്ക്
ഇതുവരെ ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ കേരളത്തിൽ എൽഡിഎഫ് 98 സീറ്റിലും യുഡിഎഫ് 40 സീറ്റുകളിലും എൻഡിഎ 2 സീറ്റിലും മുന്നേറുന്നുവെന്നാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.