കണ്ണൂർ: ഇന്നലെ പാനൂരിൽ സിപിഎം പ്രവർത്തകരുടെ അക്രമത്തിൽ പരിക്കേറ്റ ലീഗ് പ്രവർത്തകൻ മരിച്ചു. യൂത്ത് ലീഗ് പ്രവർത്തകനായ മൻസൂർ ആണ് മരിച്ചത്.
ലീഗ്-സിപിഎം പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തെ തുടർന്നാണ് മൻസൂറിന് വെട്ടേറ്റത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. സംഭവത്തിൽ മൻസൂറിന്റെ സഹോദരൻ മുഹ്‌സിനും പരിക്കേറ്റു.
Also Read: Kerala Assembly Election 2021: വോട്ടിംഗ് ആവേശഭരിതം, സംസ്ഥാനത്ത് 73.4% പോളിംഗ്
ഇരുവരെയും ഉടൻ തന്നെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മൻസൂർ മരണമടയുകയായിരുന്നു. സംഭവത്തിൽ ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഓപ്പൺ വോട്ടുമായി വബദ്ധപ്പെട്ട തർക്കത്തിന് പിന്നാലെയാണ് ഇവിടെ സംഘർഷം ഉണ്ടായത്. തിരഞ്ഞെടുപ്പുമായി (Kerala Assembly Election) ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം കായംകുളത്തും തിരുവനന്തപുരത്തും സംഘർഷമുണ്ടായി.
കായംകുളത്ത് ഡിവൈഎഫ്ഐ പ്രവർത്തകരുമായുണ്ടായ സംഘർഷത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകന് വെട്ടേറ്റിരുന്നു. അക്രമത്തിൽ പരിക്കേറ്റ അഫ്സലിനേയും കൂടെയുണ്ടായിരുന്ന കെഎസ്‍യു നിയോജക മണ്ഡലം മുൻ പ്രസിഡന്റ് നൗഷാദ് ചെമ്പകപ്പള്ളിയേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അതുപോലെതന്നെ തിരുവനന്തപുരത്തെ കാട്ടായിക്കോണത്തും സിപിഎം- ബിജെപി പ്രവർത്തകർ തമ്മിൽ സംഘർഷം ഉണ്ടായിരുന്നു. സംഘർഷത്തിൽ നാല് ബിജെപി പ്രവർത്തകർക്ക് പരിക്കേറ്റിരുന്നു.
സംഘർഷത്തിൽ ബിജെപിയുടെ ബൂത്ത് ഓഫീസും തകർത്തിരുന്നു. വിവരമറിഞ്ഞെത്തിയ ശോഭാ സുരേന്ദ്രൻ ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി കുത്തിയിരുന്ന് പ്രതിഷേധിച്ചു. പൊലീസ് കൃത്യമായി ഇടപെട്ടില്ലെന്ന് ആരോപിച്ചാണ് സ്ഥാനാർഥികൂടിയായ ശോഭാ സുരേന്ദ്രൻ പ്രതിഷേധിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...