കെണിയിൽ കുടുങ്ങി ചത്ത കടുവയെ കണ്ട ദൃക്സാക്ഷി; തൂങ്ങി മരിച്ച നിലയിൽ

കഴിഞ്ഞാഴ്ചയാണ് സ്വകാര്യ തോട്ടത്തിൽ പൊന്മുടിക്കോട്ട പ്രദേശത്ത് ഭീതി പരത്തിയ കടുവയെ കഴുത്ത് കുരുക്കിൽ പ്പെട്ട് ചത്ത നിലയിൽ കണ്ടെത്തിയത്.

Written by - Zee Malayalam News Desk | Last Updated : Feb 9, 2023, 04:11 PM IST
  • സംഭവത്തിൽ കടുത്ത ആരോപണമാണ് ഭാര്യ ഉഷ വനം വകുപ്പിനെതിരെ ഉന്നയിക്കുന്നത്
  • ആരെയും വനു വകുപ്പ് ചോദ്യം ചെയ്തിട്ടില്ലെന്ന് അധികൃതർ
  • സംഭവത്തിൽ പ്രതിഷേധിച്ച് അമ്പുകുത്തി ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബത്തേരി അസംപ്ഷൻ ജംഗ്ഷനിൽ ദേശീയപാത ഉപരോധിച്ചു
കെണിയിൽ കുടുങ്ങി ചത്ത കടുവയെ കണ്ട  ദൃക്സാക്ഷി; തൂങ്ങി മരിച്ച നിലയിൽ

വയനാട്: നെന്മേനി അമ്പുകുത്തിയിൽ  കെണിയിൽ കുടുങ്ങി ചത്ത കടുവയെ ആദ്യം കണ്ട ദൃക്സാക്ഷി  ഹരികുമാർ തൂങ്ങി മരിച്ച നിലയിൽ. എന്നാൽ ഹരികുമാറിൻറെ മരണം വനംവകുപ്പിന്റെ നിരന്തര ചോദ്യം ചെയ്യലിനെ തുടർന്നുള്ള ഭയപാട് കാരണമെന്ന് ഭാര്യ ആരോപിക്കുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് . അമ്പുകുത്തി ആക്ഷൻ കമ്മിറ്റി ബത്തേരിയിൽ ദേശീയപാത ഉപരോധിച്ചു കൊണ്ടിരിക്കുകയാണ് ആരോപണങ്ങൾ നിഷേധിച്ചു വനം വകുപ്പ്

കഴിഞ്ഞാഴ്ചയാണ് നെന്മേനി അമ്പുകുത്തി പാടി പറമ്പിലെ സ്വകാര്യ തോട്ടത്തിൽ പൊന്മുടിക്കോട്ട പ്രദേശത്ത് ഭീതി പരത്തിയ കടുവയെ കഴുത്ത് കുരുക്കിൽ പ്പെട്ട് ചത്ത നിലയിൽ കണ്ടെത്തിയത്. കടുവയെ ചത്ത നിലയിൽ ആദ്യം കണ്ടെത്തിയത് ക്ഷീര കർഷകനും പ്രദേശവാസിയുമായ ഹരികുമാർ ആയിരുന്നു. തുടർന്ന് ഹരികുമാറിനെ വനം വകുപ് അന്ന് തന്നെ  പലതവണ ചോദ്യം ചെയ്തിരുന്നു. 

പിന്നീട് അനൗദ്യോഗികമായി നിരന്തരം ഫോണിലും മറ്റും വനം വകുപ്പ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്യൽ തുടരുകയായിരുന്നു. കഴിഞ്ഞ ദിവസവും രാത്രി റേഞ്ച് ഓഫീസർ വിളിച്ചുവെന്ന് ഭാര്യ ഉഷ പറഞ്ഞു. തുടർന്ന് വലിയ ഭയപാടിലായിരുന്ന ഹരികുമാറിനെ രാവിലെ പശു ഫാമിലേക്ക് പോയി ഏറെ നേരം കഴിഞ്ഞിട്ടും കാണാതായതിനെ തുടർന്ന് അന്വേഷിച്ചപ്പോഴാണ് ഹരികുമാറിനെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത് സംഭവത്തിൽ കടുത്ത ആരോപണമാണ് ഭാര്യ ഉഷ വനം വകുപ്പിനെതിരെ ഉന്നയിക്കുന്നത്.

സംഭവത്തിൽ പ്രതിഷേധിച്ച് അമ്പുകുത്തി ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബത്തേരി അസംപ്ഷൻ ജംഗ്ഷനിൽ ദേശീയപാത ഉപരോധിച്ചു.ഒടുവിൽ സബ്ബ് കളക്ടറുമായി നടത്തിയ ചർച്ചയിൽ നിരോധി പ്രശ്നങ്ങൾ പരിഹരിക്കാവുന്ന സമരസമിതിക്ക് വനംവകുപ്പ് ജില്ലാ അധികൃതർ ഉറപ്പ് നൽകി തുടർന്നാണ് താൽക്കാലികമായി സമരം അവസാനിപ്പിച്ചത്

എന്നാൽ ആരെയും വനു വകുപ്പ് ചോദ്യം ചെയ്തിട്ടില്ലെന്നും പ്രാഥമികമായ വിവരങ്ങൾഹരികുമാറിൽ ചോദിച്ചറിയുക മാത്രമാണ് ഉണ്ടായതെന്നാണ് വനംവകുപ്പിന്റെ വിശദീകരണം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News