CPM State committee | സിപിഎം സംസ്ഥാന സമിതി യോ​ഗത്തിന് ഇന്ന് തുടക്കം; ജി സുധാകരനെതിരായ നടപടിയും കോടിയേരിയുടെ മടങ്ങിവരവും ചർച്ചയാകും

ജി. സുധാകരനെതിരായ പാർട്ടി നടപടി സംബന്ധിച്ചും ചർച്ചയുണ്ടാകും

Written by - Zee Malayalam News Desk | Last Updated : Nov 6, 2021, 09:41 AM IST
  • ബിനീഷ് കോടിയേരിക്ക് ജാമ്യം ലഭിച്ചതോടെ സെക്രട്ടറി സ്ഥാനത്തേക്ക് മടങ്ങി എത്താൻ കോടിയേരിക്കുണ്ടായിരുന്ന ധാർമിക തടസം നീങ്ങിയിരുന്നു
  • ഈ സാഹചര്യത്തിലാണ് കോടിയേരിയുടെ മടങ്ങി വരവ് സംബന്ധിച്ച ചർച്ചയുണ്ടാകുക
  • സംസ്ഥാന സമിതി അംഗമായ സുധാകരനെതിരേയുള്ള നടപടി യോഗം തീരുമാനിക്കും
  • ജി സുധാകരനെതിരെ പരാതി ഉന്നയിച്ച എച്ച് സലാമിനെതിരെയും റിപ്പോർട്ടിൽ പരാമർശങ്ങളുണ്ടെന്നാണ് സൂചന
CPM State committee | സിപിഎം സംസ്ഥാന സമിതി യോ​ഗത്തിന് ഇന്ന് തുടക്കം; ജി സുധാകരനെതിരായ നടപടിയും കോടിയേരിയുടെ മടങ്ങിവരവും ചർച്ചയാകും

തിരുവനന്തപുരം: സിപിഎം (CPM) സംസ്ഥാന സമിതി യോഗത്തിന് ഇന്ന് തുടക്കം. സംസ്ഥാന സെക്രട്ടറി (State secretary) സ്ഥാനത്തേക്ക് കോടിയേരി ബാലകൃഷ്ണൻ മടങ്ങിയെത്തുമോയെന്നത് സംബന്ധിച്ച് സംസ്ഥാന സമിതി യോ​ഗത്തിൽ ചർച്ചയുണ്ടായേക്കും. ജി. സുധാകരനെതിരായ (G Sudhakaran) പാർട്ടി നടപടി സംബന്ധിച്ചും ചർച്ചയുണ്ടാകും.

കള്ളപ്പണക്കേസിൽ അറസ്റ്റിലായ ബിനീഷ് കോടിയേരിക്ക് ജാമ്യം ലഭിച്ചതോടെ സെക്രട്ടറി സ്ഥാനത്തേക്ക് മടങ്ങി എത്താൻ കോടിയേരിക്കുണ്ടായിരുന്ന ധാർമിക തടസം നീങ്ങിയിരുന്നു. ഈ സാഹചര്യത്തിലാണ് കോടിയേരിയുടെ മടങ്ങി വരവ് സംബന്ധിച്ച ചർച്ചയുണ്ടാകുക.

ALSO READ: Petrol Diesel Price| കേരളം ഇന്ധന നികുതി കുറയ്ക്കേണ്ടെന്ന് സി.പി.എം

ആരോ​ഗ്യസ്ഥിതി മോശമായതിനെ തുടർന്ന് സെക്രട്ടറി സ്ഥാനത്ത് മാറി നിൽക്കുന്നുവെന്നാണ് കോടിയേരി വ്യക്തമാക്കിയിരുന്നത്. ചികിത്സയക്ക് ശേഷം ആരോ​ഗ്യസ്ഥിതി മെച്ചപ്പെട്ടതും സെക്രട്ടറി സ്ഥാനത്തേക്ക് മടങ്ങിയെത്താൻ അനുകൂലമാകും.

അമ്പലപ്പുഴ തെരഞ്ഞെടുപ്പ് പ്രചരണത്തിൽ സംഭവിച്ച വീഴ്ചക്കെതിരെ ഉയർന്ന പരാതികളിൽ പാർട്ടി അന്വേഷണ കമ്മീഷന്റെ റിപ്പോർട്ട് യോ​ഗത്തിൽ വയ്ക്കും. അമ്പലപ്പുഴയിലെ പ്രചാരണത്തിലെ വീഴ്ചകൾ അന്വേഷിച്ച എളമരം കരീമും കെജെ തോമസും അംഗങ്ങളായുള്ള കമ്മീഷൻറെ റിപ്പോർട്ടാണ് സംസ്ഥാന സമിതിക്ക് മുന്നിലെത്തുക.

ALSO READ: Fazal murder case | സിബിഐ തുടരന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു; കൊലപാതകത്തിന് പിന്നിൽ ആർഎസ്എസ് അല്ലെന്ന് സിബിഐ; സിപിഎം പ്രതിക്കൂട്ടിലേക്ക്

ജി. സുധാകരന്റെ ഭാഗത്ത് വീഴ്ചയുണ്ടായെന്ന കണ്ടെത്തലാണ് റിപ്പോർട്ടിലുള്ളത്. സംസ്ഥാന സമിതി അംഗമായ സുധാകരനെതിരേയുള്ള നടപടി യോഗം തീരുമാനിക്കും. ജി സുധാകരനെതിരെ പരാതി ഉന്നയിച്ച എച്ച് സലാമിനെതിരെയും റിപ്പോർട്ടിൽ പരാമർശങ്ങളുണ്ടെന്നാണ് സൂചന.  സംസ്ഥാനസമിതിക്ക് മുന്നോടിയായി സംസ്ഥാന സെക്രട്ടേറിയറ്റും ചേരുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News