Veena Vijayan: മുഖ്യമന്ത്രിയുടെ മകൾ വീണ്ടും വിവാദത്തിൽ; സ്വകാര്യ കമ്പനിയിൽ നിന്ന് 1.72 കോടി മാസപ്പടി കൈപ്പറ്റി

Veena Vijayan controversy:  സിഎംആര്‍എല്‍ എന്ന സ്വകാര്യ കമ്പനിക്ക് ഒരു സേവനവും നല്‍കാതെയാണ് പണം നല്‍കിയതെന്നും ആരോപണമുണ്ട്. 

Written by - Zee Malayalam News Desk | Last Updated : Aug 9, 2023, 11:11 AM IST
  • 3 വര്‍ഷത്തിനിടെ 1.72 കോടി രൂപ മാസപ്പടി ഇനത്തില്‍ ലഭിച്ചിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.
  • കമ്പനിക്ക് ഒരു സേവനവും നല്‍കാതെയാണ് പണം നല്‍കിയതെന്നും ആരോപണമുണ്ട്.
  • ആദായ നികുതി തര്‍ക്ക പരിഹാര ബോര്‍ഡിന്റെ കണ്ടെത്തല്‍ ചര്‍ച്ചയാക്കാനാണ് യുഡിഎഫ് നീക്കം.
Veena Vijayan: മുഖ്യമന്ത്രിയുടെ മകൾ വീണ്ടും വിവാദത്തിൽ; സ്വകാര്യ കമ്പനിയിൽ നിന്ന് 1.72 കോടി മാസപ്പടി കൈപ്പറ്റി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയൻ വിവാദത്തിൽ. വീണയ്ക്ക് കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടെയ്ല്‍ ലിമിറ്റഡ് (സിഎംആര്‍എല്‍) എന്ന സ്വകാര്യ കമ്പനിയില്‍ നിന്ന് 3 വര്‍ഷത്തിനിടെ 1.72 കോടി രൂപ മാസപ്പടി ഇനത്തില്‍ ലഭിച്ചിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. കമ്പനിക്ക് ഒരു സേവനവും നല്‍കാതെയാണ് പണം നല്‍കിയതെന്നും ആരോപണമുണ്ട്. ആദായ നികുതി തര്‍ക്ക പരിഹാര ബോര്‍ഡിന്റെ കണ്ടെത്തല്‍ ചര്‍ച്ചയാക്കാനാണ് യുഡിഎഫ് നീക്കം. നേരത്തെയും വീണയുടെ സ്ഥാപനത്തിന്റെ ഇടപാട് സഭയിൽ ചർച്ചയായിട്ടുണ്ട്.

വീണയ്ക്ക് പണം നല്‍കിയത് പ്രമുഖ വ്യക്തിയുമായുള്ള ബന്ധം പരിഗണിച്ചാണെന്ന് ആദായ നികുതി തര്‍ക്ക പരിഹാര ബോര്‍ഡിന്റെ ന്യൂഡല്‍ഹി ബെഞ്ച് തീര്‍പ്പു കല്‍പിച്ചു. സിഎംആര്‍എലുമായി വീണയും വീണാ വിജയൻ്റെ സ്ഥാപനമായ എക്‌സാലോജിക്കും ഉണ്ടാക്കിയ കരാറുകളുടെ രേഖ ആദായ നികുതി വകുപ്പിന് ലഭിച്ചിരുന്നു. ഐടി, മാർക്കറ്റിങ് കൺസൽറ്റൻസി, സോഫ്റ്റ്‌വെയർ സേവനങ്ങൾ നൽകാമെന്ന് സിഎംആർഎലുമായി കരാറുണ്ടാക്കിയിരുന്നു. എന്നാൽ സേവനങ്ങളൊന്നും നൽകിയില്ലെന്ന് മാത്രമല്ല കരാർപ്രകാരം മാസം തോറും പണം കൈപ്പറ്റുകയും ചെയ്തു. കരാർ പ്രകാരം മാസം തോറും പണം നൽകിയെന്ന് സിഎംആർഎൽ മാനേജിം​ഗ് ഡയറക്ടർ എസ്.എൻ.ശശിധരൻ കർത്താ ആദായ നികുതി വകുപ്പിനു മൊഴി നൽകുകയും ചെയ്തിട്ടുണ്ട്.

ALSO READ: 'കുടുംബം' സന്ദര്‍ശിക്കാന്‍ രാഹുല്‍ ഗാന്ധി എത്തുന്നു....!!

ആദായനികുതി നിയമത്തിലെ 245എ.എ വകുപ്പു പ്രകാരമുള്ളതാണ് ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡ്. ഇവരുടെ തീരുമാനം അന്തിമമാണ്, അപ്പീലിനു വ്യവസ്ഥയില്ല. നികുതി വെട്ടിപ്പ് ആരോപിക്കപ്പെടുന്ന വ്യക്തിയോ സ്ഥാപനമോ നല്‍കുന്ന സെറ്റില്‍മെന്റ് അപേക്ഷയാണ് ബോര്‍ഡ് പരിഗണിക്കുന്നത്. ആദായ നികുതി വകുപ്പ് എതിര്‍ കക്ഷിയായി വാദങ്ങള്‍ ഉന്നയിക്കുകയും തെളിവുകളുടെ അടിസ്ഥാനത്തില്‍ അപേക്ഷ തീര്‍പ്പാക്കുകയുമാണ് ചെയ്യുന്നത്. 

അതേസമയം, മുഖ്യമന്ത്രിയുടെ മകള്‍ക്ക് എതിരായ ആരോപണം സഭയില്‍ ചര്‍ച്ചയാക്കാനാണ് യുഡിഎഫിന്റെ തീരുമാനം. മാസപ്പടി വിവാദത്തില്‍ വീണാ വിജയന്‍ വാങ്ങിയത് നിയമപ്രകാരമുള്ള പണമല്ലെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ ആരോപിച്ചു. ക്രമവിരുദ്ധമായാണ് വീണ പണം വാങ്ങിയത്. ആരോപണത്തില്‍ മുഖ്യമന്ത്രി മറുപടി പറയണമെന്നും ഇല്ലെങ്കില്‍ സഭയില്‍ പ്രതിഷേധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍, വാര്‍ത്തയുടെ ഉള്ളടക്കം പരിശോധിച്ചിട്ടില്ലെന്നും സംഭവം എന്താണെന്ന് കൂടുതല്‍ മനസിലാക്കിയ ശേഷം പ്രതികരിക്കാമെന്നും സിപിഎം നേതാവ് എ.കെ ബാലന്‍ പറഞ്ഞു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News