Accident: കണ്ണൂരില്‍ ബസിടിച്ച് മറിഞ്ഞ ഓട്ടോറിക്ഷയ്ക്ക് തീപിടിച്ചു; രണ്ടു പേര്‍ വെന്തുമരിച്ചു

Accident In Kannur: തീപിച്ചത് സിഎന്‍ജി ഇന്ധനത്തില്‍ ഓടുന്ന ഓട്ടോറിക്ഷക്കാണ്. സംഭവത്തിനുശേഷം പോലീസെത്തി തുടര്‍ നടപടി സ്വീകരിക്കുകയായിരുന്നു.  സംഭവത്തെ തുടർന്ന് രണ്ടു പേരുടെയും മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

Written by - Zee Malayalam News Desk | Last Updated : Oct 14, 2023, 06:29 AM IST
  • കണ്ണൂരില്‍ ബസിടിച്ച് മറിഞ്ഞ ഓട്ടോറിക്ഷക്ക് തീപിടിച്ചു
  • ഓട്ടോറിക്ഷയിലുണ്ടായിരുന്ന ഡ്രൈവറും യാത്രക്കാരനും വെന്തുമരിച്ചു. ദാരുണ സംഭവം നടന്നത്
  • കണ്ണൂർ കൂത്തുപറമ്പ് ആറാം മൈലിൽ ഇന്നലെ രാത്രിയോടെയായിരുന്നു
Accident: കണ്ണൂരില്‍ ബസിടിച്ച് മറിഞ്ഞ ഓട്ടോറിക്ഷയ്ക്ക് തീപിടിച്ചു; രണ്ടു പേര്‍ വെന്തുമരിച്ചു

കണ്ണൂര്‍: കണ്ണൂരില്‍ ബസിടിച്ച് മറിഞ്ഞ ഓട്ടോറിക്ഷക്ക് തീപിടിച്ചു. ഓട്ടോറിക്ഷയിലുണ്ടായിരുന്ന ഡ്രൈവറും യാത്രക്കാരനും വെന്തുമരിച്ചു. ദാരുണ സംഭവം നടന്നത് കണ്ണൂർ കൂത്തുപറമ്പ് ആറാം മൈലിൽ ഇന്നലെ രാത്രിയോടെയായിരുന്നു. കൂത്തുപറമ്പ് ഭാഗത്തേക്ക് വന്ന ബസാണ് ഓട്ടോറിക്ഷയിലിടിച്ചത്. ബസിടിച്ചശേഷം ഓട്ടോറിക്ഷ മറിയുകയും ഉടനെ തീ ഉയരുകയുമായിരുന്നു എന്നാണ് റിപ്പോർട്ട്.  ഇരുവരെയും രക്ഷപ്പെടുത്തുന്നതിന് മുമ്പ് തന്നെ തീ ആളിപടരുകയായിരുന്നു.

Also Read: Sharon Murder Case: ഷാരോണ്‍ വധക്കേസ്: തമിഴ്നാട്ടിലേക്ക് വിചാരണ മാറ്റണമെന്ന ഗ്രീഷ്മയുടെ ആവശ്യം തള്ളി സുപ്രീം കോടതി

തീപിച്ചത് സിഎന്‍ജി ഇന്ധനത്തില്‍ ഓടുന്ന ഓട്ടോറിക്ഷക്കാണ്. സംഭവത്തിനുശേഷം പോലീസെത്തി തുടര്‍ നടപടി സ്വീകരിക്കുകയായിരുന്നു.  സംഭവത്തെ തുടർന്ന് രണ്ടു പേരുടെയും മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ബസ് അമിത വേഗത്തിലായിരുന്നുവെന്നാണ് ദൃക്‌സാക്ഷികൾ ആരോപിച്ചത്. 

Also Read: ശനിക്ക് പ്രിയം ഇവരോട്, നൽകും അപ്രതീക്ഷിത നേട്ടങ്ങൾ!

ഇടിയുടെ ആഘാതത്തില്‍ ഓട്ടോറിക്ഷയിലെ ഇന്ധനം ചോര്‍ന്നതായിരിക്കാം പെട്ടെന്നുള്ള തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.  കൂടുതല്‍ പരിശോധനക്കുശേഷമെ അപകട കാരണം വ്യക്തമാകുകയുള്ളുവെന്നാണ് പോലീസ് അറിയിച്ചത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News