Newborn baby unusual disability: ആലപ്പുഴയിൽ വൈകല്യങ്ങളോടെ ജനിച്ച കുഞ്ഞ് ​ഗുരുതരാവസ്ഥയിൽ; വെന്റിലേറ്ററിലേക്ക് മാറ്റി

Newborn baby unusual disability: ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുണ്ടായതോടെയാണ് കുട്ടിയെ വെന്റിലേറ്ററിലേക്ക് മാറ്റിയത്.  

Written by - Zee Malayalam News Desk | Last Updated : Jan 15, 2025, 01:18 PM IST
  • ഏകദേശം 72 മണിക്കൂർ കഴിഞ്ഞാലെ കുട്ടിയുടെ ആരോ​ഗ്യ സ്ഥിതിയെ കുറിച്ച് പറയാൻ സാധിക്കുകയുള്ളൂ.
  • നിലവിൽ വെന്റിലേറ്ററിലുള്ള കുട്ടിയുടെ മറ്റ് പരിശോധന ഫലങ്ങൾ കൂടി വന്നാലെ തുടർ ചികിത്സ സംബന്ധിച്ചുള്ള തീരുമാനങ്ങൾ എടുക്കാൻ കഴിയുകയുള്ളൂ.
Newborn baby unusual disability: ആലപ്പുഴയിൽ വൈകല്യങ്ങളോടെ ജനിച്ച കുഞ്ഞ് ​ഗുരുതരാവസ്ഥയിൽ; വെന്റിലേറ്ററിലേക്ക് മാറ്റി

ആലപ്പുഴ: ആലപ്പുഴയിൽ ​ഗുരുതര വൈകല്യങ്ങളോടെ ജനിച്ച കുട്ടിയുടെ നില ​ഗുരുതരം. കുട്ടിയെ വെന്റിലേറ്ററിലേക്ക് മാറ്റിയതായി ഡോക്ടർമാർ. കുട്ടി ഇന്നലെ പകൽ മുഴുവൻ ഉറക്കവും രാത്രിയിൽ തളർന്ന് കിടക്കുകയും ചെയ്തുവെന്നാണ് കുട്ടിയുടെ അമ്മ പറഞ്ഞതെന്ന് ഡോക്ടർ പറഞ്ഞു. കുട്ടിയെ പരിശോധിക്കുമ്പോൾ വളരെ സീരിയസ് സ്റ്റേജിലായിരുന്നു. ശ്വാസംമുട്ടലുണ്ടായിരുന്നു, കുട്ടിയെ തൊട്ടിട്ട് പോലും അനക്കമുണ്ടായിരുന്നില്ല. ഉടൻ തന്നെ ഐസിയുവിലേക്ക് മാറ്റി വേണ്ട പ്രാഥമിക ചികിത്സ നൽകി. എന്നാൽ ശ്വാസമെടുക്കാൻ ബുദ്ധിമുട്ടനുഭവപ്പെട്ടതോടെ കുട്ടിയെ വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നുവെന്ന് ഡോക്ടർ വ്യക്തമാക്കി. 

കുട്ടിക്ക് അണുബാധയുണ്ടായിയെന്നും അത് മൂലം ശ്വാസം മുട്ടലുണ്ടായെന്നും തളർന്നുകിടന്നുവെന്നുമാണ് പരിശോധനയിൽ വ്യക്തമായത്. ഏകദേശം 72 മണിക്കൂർ കഴിഞ്ഞാലെ കുട്ടിയുടെ ആരോ​ഗ്യ സ്ഥിതിയെ കുറിച്ച് പറയാൻ സാധിക്കുകയുള്ളൂ. നിലവിൽ വെന്റിലേറ്ററിലുള്ള കുട്ടിയുടെ മറ്റ് പരിശോധന ഫലങ്ങൾ കൂടി വന്നാലെ തുടർ ചികിത്സ സംബന്ധിച്ചുള്ള തീരുമാനങ്ങൾ എടുക്കാൻ കഴിയുകയുള്ളൂ.

കുഞ്ഞിന് ശ്വാസം മുട്ടലുണ്ടെന്നും ഓക്സിജൻ ലെവൽ വളരെ കുറവാണെന്നും കുട്ടിയുടെ പിതാവും പറഞ്ഞു. കുഞ്ഞിന്റെ കൈകാലുകൾ തളർന്ന അവസ്ഥയിലായിരുന്നു. കുഞ്ഞിന് ഒരു ചികിത്സയും ഇതുവരെ നൽകിയില്ലെന്നും പിതാവ് ആരോപിച്ചു. വിദ​ഗ്ധ സംഘത്തിന്റെ നിർദ്ദേശപ്രകാരമുള്ള ചികിത്സയല്ല നൽകുന്നതെന്നാണ് കുടുംബത്തിന്റെ പ്രധാന ആരോപണം. 

Also Read: Government Doctors Dismissal: ജോലിക്ക് ഹാജരായില്ല; 1194 ഡോക്ടർമാരെ പിരിച്ചുവിടാൻ സർക്കാർ നോട്ടീസ്

 

ആലപ്പുഴ കടപ്പുറം സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലാണ് അസാധാരണ വൈകല്യവുമായി കുഞ്ഞ് പിറന്നത്. സംഭവത്തിൽ നാല് ഡോക്ടർമാർക്കെതിരെ കേസെടുത്തിട്ടുണ്ട്. ഗൈനക്കോളജിസ്റ്റ്മാരായ ഡോ. ഷേർലി, പുഷ്പ എന്നിവർക്കും സ്വകാര്യ ലാബിലെ രണ്ട് ഡോക്ടർമാർക്കുമെതിരെയാണ് കേസെടുത്തത്.

ഗർഭകാലത്തെ സ്കാനിങ്ങിൽ ഡോക്ടർമാർ വൈകല്യം അറിയിച്ചില്ലെന്ന അനീഷ് - സുറുമി ദമ്പതികളുടെ പരാതിയിൽ ആലപ്പുഴ സൗത്ത് പൊലീസാണ് കേസെടുത്തത്. സ്കാനിങ്ങിൽ കുഴപ്പമില്ലെന്നായിരുന്നു ഡോക്ടർമാർ പറഞ്ഞിരുന്നത്. പ്രസവം കഴിഞ്ഞ് നാല് ദിവസത്തിന് ശേഷമാണ് കുഞ്ഞിനെ കാണിച്ചതെന്നും പരാതിയിൽ പറയുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News