PK Firos: ജാമ്യ വ്യവസ്ഥ ലംഘിച്ചു; പി.കെ ഫിറോസിന് അറസ്റ്റ് വാറന്റ്

ജാമ്യ വ്യവസ്ഥ ലംഘിച്ചതിന് യൂത്ത് ലീഗ് നേതാവ് പി.കെ. ഫിറോസിന് അറസ്റ്റ് വാറന്റ്. തിരുവനന്തപുരം സി.ജെ.എം. കോടതിയാണ് വാറന്റ് പുറപ്പെടുവിച്ചത്. 

Written by - Zee Malayalam News Desk | Last Updated : Jan 10, 2025, 01:06 PM IST
  • യൂത്ത് ലീഗ് നേതാവ് പി.കെ. ഫിറോസിന് അറസ്റ്റ് വാറന്റ്
  • ജാമ്യ വ്യവസ്ഥ ലംഘിച്ചതിലാണ് അറസ്റ്റ് വാറന്റ്
PK Firos: ജാമ്യ വ്യവസ്ഥ ലംഘിച്ചു; പി.കെ ഫിറോസിന് അറസ്റ്റ് വാറന്റ്

ജാമ്യ വ്യവസ്ഥ ലംഘിച്ചതിന് യൂത്ത് ലീഗ് നേതാവ് പി.കെ. ഫിറോസിന് അറസ്റ്റ് വാറന്റ്. തിരുവനന്തപുരം സി.ജെ.എം. കോടതിയാണ് വാറന്റ് പുറപ്പെടുവിച്ചത്. 

ഫിറോസ് തുര്‍ക്കിയിലെന്ന് അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. പാസ്‌പോര്‍ട്ട് കെട്ടിവയ്ക്കണമെന്ന വ്യവസ്ഥ പാലിച്ചില്ല. ജാമ്യവ്യവസ്ഥ ലംഘിച്ച് വിദേശത്ത് പോയി എന്ന് കോടതി കണ്ടെത്തി.

Read Also: എൻ.എം വിജയന്റെ മരണം; കോൺഗ്രസ് നേതാക്കളുടെ അറസ്റ്റ് തടഞ്ഞ് കോടതി

രാഹുല്‍ മാങ്കൂട്ടത്തില്‍, പി.കെ. ഫിറോസ് തുടങ്ങിയവർ നേതൃത്വം നൽകിയ നിയമസഭാ മാര്‍ച്ച് സംഘര്‍ഷ കേസിലാണ് ഫിറോസ് ജാമ്യം നേടിയത്. മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശവും പൊലീസിന്‍റെ ക്രിമിനല്‍വല്‍ക്കരണവും അടക്കമുള്ള വിഷയങ്ങള്‍ ഉന്നയിച്ചായിരുന്നു നിയമസഭയിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചത്.

 രാഹുല്‍ മാങ്കൂട്ടത്തില്‍,  പി.കെ. ഫിറോസ് എന്നിവരടക്കം അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. യുഡിഎഫ് പ്രവര്‍ത്തകര്‍ 50000 രൂപയുടെ പൊതുമുതല്‍ നശിപ്പിച്ചെന്നാണ് പൊലീസ് നല്‍കിയ റിപ്പോര്‍ട്ട്. പൊതുമുതല്‍ നശിപ്പിച്ചെന്ന കേസില്‍ പ്രതികള്‍ പണം കെട്ടിവയ്ക്കണമെന്ന് കോടതി പറഞ്ഞു.

പാസ്‌പോര്‍ട്ടുള്ള പ്രതികള്‍ കോടതിയില്‍ പാസ്‌പോര്‍ട്ട് ഹാജരാക്കണമെന്നും എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്‍പില്‍ ഹാജരാകണമെന്നുമുള്ള ഉപാധികളോടെയാണ് ഇവർക്ക് ജാമ്യം അനുവദിച്ചത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News