വയനാട്: നെറ്റിയില്‍ Milmaയുടെ Logoയുമായി ജനിച്ച പശുക്കുട്ടി കൗതുകമാവുന്നു.
വയനാട് ജില്ലയിലെ കായക്കുന്ന് ക്ഷീര സംഘത്തിലെ ജോസഫ് തോമസിന്‍റെ ഫാമിലാണ് ഈ പശുക്കുട്ടി ജനിച്ചത്. ജനിച്ച് രണ്ടു ദിവസങ്ങള്‍ക്കുശേഷമാണ് പശുക്കുട്ടിയുടെ നെറ്റിയിലെ അടയാളം വീട്ടുകാരുടെ ശ്രദ്ധയില്‍ പ്പെട്ടത്
നെറ്റിയില്‍ 'മില്‍മ'യുടെ ചിഹ്നവുമായി ജനിച്ച പശുക്കുട്ടിക്ക് എന്ത് പേര് നല്‍കണമെന്ന് ആലോചിച്ച് ഉടമസ്ഥന് അധികം തലപുകയ്‌ക്കേണ്ടിയും വന്നില്ല. തലയില്‍ മില്‍മയുടെ ലോഗോയുള്ളതിനാല് മില്‍മ (Milma)എന്നുതന്നെ പശുക്കുട്ടിക്ക് പേര് നല്‍കി. ബ്രൗണ്‍നിറത്തിലുള്ള പശുക്കുട്ടിയുടെ നെറ്റിയില്‍ മില്‍മയുടെ ഔദ്യോഗിക ചിഹ്നം വെള്ളനിറത്തില്‍ കാണാം.
വീട്ടുകാരെയും നാട്ടുകാരെയും അത്ഭുതപ്പെടുത്തിയ 'മില്‍മ' ഇതിനോടകം തന്നെ വൈറലായി. മില്‍മയുടെ യഥാര്‍ത്ഥ ബ്രാന്‍ഡ് അംബാസിഡാറായി ഒരു പശുക്കുട്ടി എന്നാണ് സോഷ്യല്‍ മീഡിയകളില്‍ അഭിപ്രായമുയരുന്നത്.
Also read: പുരുഷന്മാർ പാലിൽ ഇത് ചേർത്ത് കുടിക്കൂ, ഗുണങ്ങൾ ഏറെയാണ്, പക്ഷേ ഇക്കാര്യം ശ്രദ്ധിക്കണം...
മലബാര്‍ മില്‍മയുടെ ഫേസ്ബുക്ക് പേജില്‍ പശുക്കുട്ടിയുടെ ചിത്രം പങ്കുവച്ചിട്ടുണ്ട്. 'മില്‍മ എന്നില്‍ എന്നുമുണ്ട്' എന്ന ക്യാപ്ഷനോടെയാണ് മലബാര്‍ മില്‍മ തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ ഈ ചിത്രം പങ്കുവച്ചിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...