തൃശൂർ : വിയ്യൂർ ജില്ലാ ജയിലിൽ 30 തടവുകർക്ക് കൊറോണ സ്ഥിരീകരിച്ചു. ഇവരിൽ ഒരാളെ തൃശൂർ മെഡിക്കൽ കോളേജിലേക്കും ബാക്കി 29 പേരെ കൊറോണ പ്രാഥമിക ചികിത്സാ കേന്ദ്രത്തിലേക്കും മാറ്റിയിട്ടുണ്ട്.
ജയിലിനുള്ളിൽ രോഗവ്യാപനം (Covid19) ഉള്ളതിനാൽ മറ്റുള്ളവർക്കും അടുത്ത ദിവസം പരിശോധന നടത്തും എന്നാണ് വിവരം. ഇതിനിടയിൽ ജയിലിൽ നിന്നും രോഗികളെ ആശുപത്രിയിലെത്തിക്കുന്ന ആംബുലൻസ് ചോർന്നൊലിക്കുന്നു എന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.
Also Read: India Covid Update: കഴിഞ്ഞ 24 മണിക്കൂറിനിടയിൽ റിപ്പോർട്ട് ചെയ്തത് 38,948 പുതിയ കേസ്
ആംബുലൻസിന്റെ മേൽക്കൂരയിലെ വലിയ ദ്വാരത്തിലൂടെയാണ് വെള്ളം അകത്തെത്തുന്നത്. മാത്രമല്ല വാഹനത്തിന്റെ ബോഡിയിലെ പല സ്ഥലങ്ങളും പൊട്ടിയ നിലയിലാണെന്നും വാഹനത്തിന്റെ അറ്റകുറ്റപ്പണികൾ നടത്തിയിട്ടില്ലെന്നും ആരോപണമുണ്ട്.
ഈ പ്രശ്നത്തിന് സർക്കാർ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ടിഎൻ പ്രതാപൻ എംപി രംഗത്തെത്തിയിട്ടുണ്ട്. സർക്കാർ നടപടി സ്വീകരിച്ചില്ലെങ്കിൽ എംപി ഫണ്ടിൽ നിന്ന് ആംബുലൻസിന് തുക അനുവദിക്കുമെന്നാണ് പ്രതാപൻ വ്യക്തമാക്കിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...