തിരുവനന്തപുരം: വ്യവസായങ്ങള്‍ക്ക് വെള്ളം നൽകുന്നത് മഹാപാപമല്ലെന്നും ഇനിയും വ്യവസായങ്ങള്‍ക്ക് വെള്ളം നൽകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. പാലക്കാട് ബ്രൂവറി കമ്പനിക്ക് അനുമതി നൽകിയതിലെ അഴിമതിയാരോപണങ്ങള്‍ തള്ളികൊണ്ടാണ് സമാനമായ പദ്ധതികള്‍ക്ക് ഇനിയും വെള്ളം നൽകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയത്. പാലക്കാട് കഞ്ചിക്കോട്ടെ ബ്രൂവറിയിൽ നിന്ന് സര്‍ക്കാര്‍ പിന്നോട്ടില്ലെന്നും പദ്ധതിയുമായി മുന്നോട്ടുപോകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മദ്യ നയത്തിൽ സർക്കാർ നയം സുവ്യക്തമാണ്. കേരളത്തിൽ 10 ഡിസ്റ്റിലറികളാണ് ഉള്ളത്. അതിൽ ഏഴും തുങ്ങിയത് യുഡിഎഫ് സര്‍ക്കാരാണ്. രണ്ട് ബ്രൂവറി തുടങ്ങിയതും യുഡിഎഫ് ഭരണകാലത്താണ്. നിക്ഷേപകർ ഇനി വന്നാലും സർക്കാർ പ്രോത്സാഹിപ്പിക്കും. നിവസായ നിക്ഷേപ പദ്ധതിയായതിനാൽ തന്നെ ടെണ്ടര്‍ ആവശ്യമില്ല. പാലക്കാട് ബ്രൂവറി പദ്ധതിയിലൂടെ 600 കോടി രൂപയുടെ നിക്ഷേപമാണ് വരുന്നത്. 650 പേർക്ക് നേരിട്ടും രണ്ടായിരത്തോളം പേർക്ക് അല്ലാതെയും തൊഴിൽ കിട്ടും. അനുമതി പ്രാഥമികമായി നൽകുന്നത് പൂർണ്ണമായും സർക്കാരിന്‍റെ വിവേചനം ആണ്.
അതിൽ പഞ്ചായത്തിനെ പരിഗണിക്കേണ്ട കാര്യം ഇല്ല. വ്യവസായ സ്ഥാപനങ്ങൾക്ക് വെള്ളം നൽകുന്നതും മഹാപാപമല്ല. ഇനിയും ഇത്തരത്തിൽ വ്യവസായ സ്ഥാപനങ്ങള്‍ക്ക് വെള്ളം നൽകും. വ്യവസായ സ്ഥാപനങ്ങൾക്ക് വെള്ളം നൽകാനുള്ള തീരുമാനമെടുത്തത് ഉമ്മൻചാണ്ടി സർക്കാരാണ്. വ്യവസായങ്ങള്‍ മാലിന്യം തള്ളില്ലെന്ന് സർക്കാർ ഉറപ്പാക്കും അഴിമതിയുടെ പാപഭാരം ഇങ്ങോട്ട് കെട്ടിവെക്കേണ്ട കാര്യം ഇല്ല.പദ്ധതിക്ക് വെള്ളം ഒരു പ്രശ്നം ആകില്ല. ഇത്തരം സംരംഭങ്ങൾ വന്നാൽ ഇനിയും അനുമതി നൽകും. കൃഷിക്കാരുടെ താല്പര്യം സംരക്ഷിച്ചു പദ്ധതി നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.