ഉത്തരാഖണ്ഡ്: മൈനസ് ഡിഗ്രിയിൽ പരിശീലനത്തിൽ ഏർപ്പെട്ടിരിക്കുന്ന ഇന്തോ ടിബറ്റൻ സേനാംഗങ്ങളുടെ വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ വൈറലായത്. മൈനസ് 25 ഡിഗ്രി സെൽഷ്യസ് താപനിലയിലാണ് മഞ്ഞുമലകൾക്കിടയിൽ സേനാംഗങ്ങളുള്ളതെന്ന് വീഡിയോയിൽ വ്യക്തമാണ്.
ഉത്തരാഖണ്ഡ് അതിർത്തിയിൽ നിന്നുള്ള ദൃശ്യങ്ങളാണ് ഇതിനോടകം ട്വിറ്ററിൽ വൈറലായത്.അതിശൈത്യത്തിനിടയിലും ഊർജസ്വലതയോടെ പരിശീലനം നടത്തിയ ജവാൻമാർക്ക് ട്വറ്ററിൽ വലിയ അഭിനന്ദനങ്ങളാണ് ലഭിക്കുന്നത്.
#WATCH Indo-Tibetan Border Police (ITBP) personnel train in extremely cold conditions on a high altitude Uttrakhand border at -25°C pic.twitter.com/7Hje0xAi4I
— ANI (@ANI) February 13, 2022
ഞായറാഴ്ച രാവിലെ ട്വീറ്റ് ചെയ്ത വീഡിയോ ഏതാനും മണിക്കൂറുകൾക്കുള്ളിൽ 20,000-ത്തോള പേരാണ് കണ്ടത്. 1,500-ലധികം ലൈക്കുകളും വീഡിയോയ്ക്ക് ലഭിച്ചു.പരിശീലനത്തിനുള്ള നിർദ്ദേശങ്ങൾ ഇൻസ്ട്രക്ടർ തന്നെ നൽകുന്നത് വീഡിയോയിൽ കേൾക്കാം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...