കൊൽക്കത്ത: വടക്കൻ ബംഗാളിലെ ജൽദാപര ദേശീയ ഉദ്യാനത്തിൽ വിനോദസഞ്ചാരികൾക്ക് നേരെ കാണ്ടാമൃഗങ്ങളുടെ ആക്രമണം. ഏഴ് പേർക്ക് പരിക്കേറ്റു. രണ്ട് കാണ്ടാമൃഗങ്ങൾ ആക്രമിക്കാനെത്തുന്നത് കണ്ട ജീപ്പ് ഡ്രൈവർ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും വാഹനം റോഡിന് സൈഡിലേക്ക് മറിയുകയായിരുന്നു.
സഫാരി ജീപ്പിൽ വിനോദ സഞ്ചാരികൾ പോകുന്നതിനിടെ, റോഡിനോട് ചേർന്നുള്ള കുറ്റിക്കാട്ടിൽ രണ്ട് കാണ്ടാമൃഗങ്ങൾ പരസ്പരം ആക്രമിക്കുകയായിരുന്നു. കുറച്ച് വിനോദസഞ്ചാരികൾ ഇവയുടെ ഫോട്ടോഗ്രാഫുകളും വീഡിയോകളും ചിത്രീകരിക്കാൻ ശ്രമിച്ചു. ഈ സമയം, കാണ്ടാമൃഗങ്ങളുടെ ശ്രദ്ധ വാഹനത്തിന് നേർക്ക് തിരിഞ്ഞു.
കാണ്ടാമൃഗങ്ങൾ ടൂറിസ്റ്റ് വാഹനത്തെ പിന്തുടരുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പരിക്കേറ്റ എല്ലാ വിനോദ സഞ്ചാരികളെയും ഉടൻ തന്നെ പ്രാദേശിക ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. ഇവരിൽ രണ്ട് പേരുടെ നില ഗുരുതരമാണെന്നും ഇവരെ അലിപുർദുവാർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയതായും റിപ്പോർട്ടുണ്ട്.
I think it’s about time guidelines for safety and rescue in adventure sports are implemented in wildlife safaris across the country. Safaris are becoming more of adventure sports now!
Jaldapara today! pic.twitter.com/ISrfeyzqXt— Akash Deep Badhawan, IFS (@aakashbadhawan) February 25, 2023
വിനോദസഞ്ചാരികളുടെ വാഹനങ്ങൾക്ക് നേരെ കാണ്ടാമൃഗങ്ങൾ ആക്രമണം നടത്തിയത് ഇതിന് മുൻപ് ജൽദാപാറ ദേശീയ ഉദ്യാനത്തിൽ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥൻ പറഞ്ഞു. ദീർഘകാലമായി ഈ തൊഴിലിൽ ഏർപ്പെട്ടിട്ടുണ്ടെങ്കിലും ഇത്തരമൊരു സാഹചര്യം ഇതുവരെ നേരിട്ടിട്ടില്ലെന്ന് പരിക്കേറ്റ ജീപ്പ് ഡ്രൈവർ കമൽ ഗാസി പറഞ്ഞു.
“ഭാഗ്യവശാൽ ആരും കൊല്ലപ്പെട്ടിട്ടില്ല. കാര്യങ്ങൾ കൂടുതൽ വഷളാകാമായിരുന്നു,” ഗാസി പറഞ്ഞു. കാണ്ടാമൃഗങ്ങൾ വിനോദ സഞ്ചാരികളുടെ വാഹനത്തിന് നേർക്ക് ആക്രമണം നടത്തിയ സാഹചര്യത്തിൽ വന്യജീവികളിൽ നിന്ന് സുരക്ഷിതമായ അകലം പാലിക്കാൻ വിനോദസഞ്ചാരികൾക്ക് മുന്നറിയിപ്പ് നൽകുന്ന ബോർഡുകൾ പാർക്ക് അധികൃതർ സ്ഥാപിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...