Update Rs 1000 Notes: കേന്ദ്ര സര്‍ക്കാര്‍ നിര്‍ത്തലാക്കിയ 1000 ത്തിന്‍റെ നോട്ടുകള്‍ തിരികെ വരുന്നുവോ? കഴിഞ്ഞ കുറേ ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ ഇത് സംബന്ധിച്ച വാര്‍ത്തകള്‍ പ്രചരിയ്ക്കുന്നുണ്ട്
2023 ജനുവരി 1 മുതൽ 1,000 രൂപ നോട്ടുകൾ തിരികെ വരുമെന്നാണ് വീഡിയോ സന്ദേശത്തില്‍ പറയുന്നത്. അതായത്, ഇപ്പോള്‍ പ്രചാരത്തിലിരിയ്ക്കുന്ന 2,000 രൂപ നോട്ടുകൾ നിരോധിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചതായും പകരം ആയിരത്തിന്‍റെ നോട്ടുകള്‍ വിപണിയില്‍ മടങ്ങിയെത്തും എന്നുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി പ്രചരിയ്ക്കുന്ന വീഡിയോ സന്ദേശത്തില്‍ പറയുന്നത്. 2018-19 മുതൽ 2,000 രൂപയുടെ കറൻസി നോട്ടുകൾ അച്ചടിക്കുന്നതിന് പുതിയ ഇൻഡന്‍റ് സ്ഥാപിച്ചിട്ടില്ലെന്ന് കേന്ദ്രം വ്യക്തമാക്കിയതിന് ദിവസങ്ങൾക്ക് ശേഷമാണ് ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ എത്തിയത്.
Also Read: Pathan Row: നിങ്ങളുടെ മകള്‍ക്കൊപ്പമിരുന്ന് ചിത്രം കാണൂ, പത്താന്‍ വിവാദത്തില്‍ മധ്യപ്രദേശ് സ്പീക്കര്‍
വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ (PIB) വസ്തുതാ പരിശോധന യൂണിറ്റായ PIB ഫാക്റ്റ് ചെക്ക് വിഷയത്തില്‍ ഇടപെട്ടു. PIB 1,000 രൂപ നോട്ടുമായി ബന്ധപ്പെട്ട വ്യാജ വാർത്തകൾക്കെതിരെ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. “ജനുവരി 1 മുതൽ 1000 രൂപ നോട്ടുകൾ വരുമെന്നും 2,000 രൂപ നോട്ടുകൾ ബാങ്കുകളിൽ തിരിച്ചെത്തുമെന്നും സോഷ്യൽ മീഡിയയിൽ വൈറലായ ഒരു വീഡിയോ അവകാശപ്പെടുന്നു. ഈ അവകാശവാദം വ്യാജമാണ്. ദയവായി ഇത്തരം തെറ്റിദ്ധരിപ്പിക്കുന്ന സന്ദേശങ്ങള്‍ ആര്‍ക്കും ഫോർവേഡ് ചെയ്യരുത്. കേന്ദ്ര സര്‍ക്കാര്‍ 2,000 രൂപ നോട്ടുകൾ നിരോധിക്കാൻ ഇതുവരെ തീരുമാനിച്ചിട്ടില്ല", PIB യുടെ ട്വീറ്റ് പറയുന്നു.
सोशल मीडिया पर वायरल वीडियों में दावा किया जा रहा कि 1 जनवरी से 1 हजार का नया नोट आने वाले हैं और 2 हजार के नोट बैंकों में वापस लौट जाएंगे। #PIBFactCheck
ये दावा फर्जी है।
कृपया ऐसे भ्रामक मैसेज फॉरवर्ड ना करें। pic.twitter.com/rBdY2ZpmM4
— PIB Fact Check (@PIBFactCheck) December 16, 2022
അതേസമയം, 2,000 രൂപയുടെ നോട്ടുകള്‍ സംബന്ധിക്കുന്ന ചില നിര്‍ണ്ണായക വിവരങ്ങള്‍ ഇതിനോടകം RBI പങ്കുവച്ചിട്ടുണ്ട്. 2019-2022 മുതൽ പുതിയ 2,000 രൂപയുടെ കറൻസി നോട്ടുകൾ അച്ചടിച്ചിട്ടില്ല. 2016 നവംബർ 8 ന് പഴയ 500, 1000 രൂപ നോട്ടുകൾ നിരോധിച്ചുകൊണ്ട് സർക്കാർ നോട്ട് നിരോധനം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) 2000 രൂപ നോട്ട് പുറത്തിറക്കിയത്.
അതേസമയം, RBI പുറത്തുവിട്ട റിപ്പോര്‍ട്ട് അനുസരിച്ച് രാജ്യത്ത് വ്യാജ കറൻസി നോട്ടുകളുടെ എണ്ണം വര്‍ദ്ധിച്ചു. എൻസിആർബി (NCRB) കണക്കുകൾ പ്രകാരം രാജ്യത്ത് പിടികൂടിയ 2000 രൂപയുടെ വ്യാജ കറൻസി നോട്ടുകളുടെ എണ്ണം 2016-നും 2020-നും ഇടയിൽ 2,272ൽ നിന്ന് 2,44,834 ആയി വര്‍ദ്ധിച്ചതായി അടുത്തിടെ പാർലമെന്‍റില്‍ ഉയര്‍ന്ന ചോദ്യത്തിന് മറുപടിയായി സര്‍ക്കാര്‍ നല്‍കിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...