സാമ്പത്തിക സംവരണം നടപ്പാകുമോ? ഹർജിയിൽ സുപ്രീംകോടതി വിധി തിങ്കളാഴ്ച

പട്ടികജാതി, പട്ടിക വർഗം, മറ്റ് പിന്നോക്ക വിഭാഗങ്ങൾ എന്നിവ ഒഴികെയുള്ളവർക്കാണ് സംവരണം ലഭിക്കുക

Written by - Zee Malayalam News Desk | Last Updated : Nov 6, 2022, 06:45 AM IST
  • ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹർജിയിൽ വിധി പറയുക
  • ജസ്റ്റിസ് ലളിതിൻറെ സുപ്രീംകോടതിയിലെ അവസാന പ്രവർത്തി ദിവസം കൂടിയാണിത്
സാമ്പത്തിക സംവരണം നടപ്പാകുമോ? ഹർജിയിൽ സുപ്രീംകോടതി വിധി തിങ്കളാഴ്ച

ന്യൂഡൽഹി: സാമ്പത്തിക സംവരണം അനുവദിച്ച കേന്ദ്ര സർക്കാർ നടപടി ചോദ്യം ചെയ്ത ഹർജി സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും. മുന്നോക്കക്കാരിലെ പിന്നോക്കകാർക്കാണ് 10 ശതമാനം സാമ്പത്തിക സംവരണം കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയത്.  ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ്  ഹർജിയിൽ വിധി പറയുക. ജസ്റ്റിസ് ലളിതിൻറെ സുപ്രീംകോടതിയിലെ അവസാന പ്രവർത്തി ദിവസം കൂടിയാണിത്.

സാമ്പത്തികം അടിസ്ഥാനമാക്കി സംവരണം ഉള്‍പ്പടെ പ്രത്യേക വകുപ്പുകള്‍ സൃഷ്ടിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അനുമതി നല്‍കുന്ന 103-ാം ഭേദഗതി ഭരണഘടനയുടെ അടിസ്ഥാന ഘടനയെ തകര്‍ക്കുന്നുവെന്നാണ് കേസിൽ  ഹർജിക്കാർ മുന്നോട്ട് വച്ച പ്രധാനവാദം. ഇതിനെതിരെ സർക്കാർ ഉയർത്തുന്ന പ്രതിരോധം എന്തായിരിക്കും എന്നത് ശ്രദ്ധേയമാണ്.

Also Read: കോയമ്പത്തൂർ സ്ഫോടനക്കേസ്: അറസ്റ്റിലായ പ്രതികളിലൊരാൾ ഐസ് ബന്ധം സമ്മതിച്ചതായി റിപ്പോർട്ട്!

പട്ടികജാതി, പട്ടിക വർഗം, മറ്റ് പിന്നോക്ക വിഭാഗങ്ങൾ എന്നിവയിൽ ഉൾപ്പെടാത്തതും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരുമായവർക്കാണ് സംവരണം ലഭിക്കുക.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News