SCI Job Vacancy: സുപ്രീംകോടതി ജൂനിയർ കോർട്ട് അറ്റൻഡന്റ് ഒഴിവുകൾ; എന്ന് മുതൽ അപേക്ഷിക്കാം?

ഓ​ഗസ്റ്റ് 23 മുതൽ സെപ്റ്റംബർ 19 വരെ ഉദ്യോ​ഗാർത്ഥികൾക്ക് അപേക്ഷിക്കാവുന്നതാണ്. ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്.  

Written by - Zee Malayalam News Desk | Last Updated : Aug 20, 2024, 01:49 PM IST
  • സെപ്റ്റംബർ 19 ആണ് അപേക്ഷകൾ അയയ്ക്കാനുള്ള അവസാന തിയതി.
  • www.sci.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റിലൂടെയാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്.
SCI Job Vacancy: സുപ്രീംകോടതി ജൂനിയർ കോർട്ട് അറ്റൻഡന്റ് ഒഴിവുകൾ; എന്ന് മുതൽ അപേക്ഷിക്കാം?

ജൂനിയർ കോർട്ട് അറ്റൻഡൻ്റ് തസ്തികകളിലേക്കുള്ള വിജ്ഞാപനം പുറത്തിറക്കി സുപ്രീം കോടതി. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് 2024 ഓഗസ്റ്റ് 23 മുതൽ അപേക്ഷകൾ നൽകാം. സെപ്റ്റംബർ 19 ആണ് അപേക്ഷകൾ അയയ്ക്കാനുള്ള അവസാന തിയതി. www.sci.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റിലൂടെയാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. മൊത്തം 80 ജൂനിയർ കോർട്ട് അറ്റൻഡൻ്റ് (പാചക അറിവ്) തസ്തികകളിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്. 

യോഗ്യത
പ്രായപരിധി: 18 - 27 വയസ്സ്. സംവരണ വിഭാഗക്കാർക്ക് ഉയർന്ന പ്രായപരിധിയിൽ ഇളവുണ്ട്.

വിദ്യാഭ്യാസ യോഗ്യത: പത്താം ക്ലാസ്, അംഗീകൃത ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഡിപ്ലോമ (പാചകം/പാചക കല)

Also Read: Minister Saji Cheriyan: സർക്കാർ സ്ത്രീ സമൂഹത്തിനൊപ്പം, വിട്ടു വീഴ്ചയുണ്ടാകില്ല; തുടർ നടപടി നിയമപരമായി പരിശോധിക്കുമെന്ന് മന്ത്രി സജി ചെറിയാന്‍

 

അപേക്ഷാ ഫീസ്
ഉദ്യോഗാർത്ഥികൾ 400 രൂപ അപേക്ഷാ ഫീസായി അടയ്‌ക്കേണ്ടതുണ്ട്. എസ്‌സി / എസ്‌ടി / ശാരീരിക വെല്ലുവിളി നേരിടുന്നവർ / വിമുക്തഭടൻമാർ / സ്വാതന്ത്ര്യ സമര സേനാനികളെ ആശ്രയിക്കുന്നവർ / വിധവ / വിവാഹമോചിതരായ സ്ത്രീകൾ / നിയമപരമായി വേർപിരിഞ്ഞ സ്ത്രീകൾ എന്നിവർ 200 രൂപയാണ് ഫീസായി അടയ്ക്കേണ്ടത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News