Soldier missing in Kulgam Jammu Kashmir: അവധിക്ക് നാട്ടിലെത്തിയ 25 കാരനായ സൈനികനെ തട്ടിക്കൊണ്ടുപോയതായി റിപ്പോർട്ട്. ജമ്മു കശ്മീരിലെ കുല്‍ഗാം സ്വദേശി ജാവേദ് അഹമ്മദ് വാനിയെയാണ് ഇന്നലെ വൈകുന്നേരം മുതൽ കാണാതായിരിക്കുന്നത്. ഇയാളെ കണ്ടെത്താനായി ഇന്ത്യൻ സൈന്യവും പോലീസും സംയുക്തമായി ഓപ്പറേഷൻ ആരംഭിച്ചിട്ടുണ്ട്.
Also Read: മണിപ്പൂര്‍ കലാപത്തിനിടെ 'അനധികൃത' മ്യാൻമർ കുടിയേറ്റക്കാർക്കെതിരെ നിര്‍ണ്ണായക നടപടിയുമായി കേന്ദ്രം
റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ഇയാളുടെ വീട്ടിൽ നിന്നും മൂന്നുകിലോമീറ്റർ അകലെയായി ഇയാളുടെ കാർ രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തിയിട്ടുണ്ട്. കാറില്‍ നിന്ന് ഒരു ജോടി ചെരിപ്പും കണ്ടെത്തിയിട്ടുണ്ട്. വാഹനത്തിന്റെ ലോക്ക് തുറന്ന നിലയിലായിരുന്നു. ഇന്നലെ രാത്രി 8 മണിക്ക് ശേഷമാണ് അഹമ്മദിനെ കുറിച്ച് വിവരമില്ലാതായത്. ഷോപ്പിംഗിനായി ചവൽഗാം മാർക്കറ്റിൽ പോയതായിരുന്നു സൈനികൻ. തിരികെ വരുന്നതിനിടയിൽ മറ്റൊരു വഴി തിരഞ്ഞെടുത്തു പിന്നെ അദ്ദേഹം വീട്ടിൽ എത്തിയിരുന്നില്ല.
Also Read: ആറ്റിങ്ങലിൽ വൻ മയക്കുമരുന്ന് വേട്ട, 5 പേർ പിടിയിൽ
ഇന്ത്യന്‍ ആര്‍മി ഉദ്യോഗസ്ഥനായ ജാവേദ് അഹമ്മദ് വാനി ലഡാക്കിലെ ലേയിലാണ് ജോലി ചെയ്തിരുന്നത്. അവധിക്ക് നാട്ടിലെത്തിയ ഇയാള്‍ പലചരക്ക് സാധനങ്ങള്‍ വാങ്ങുന്നതിനായി ചൗവല്‍ഗാമിലേക്ക് കാറില്‍ പോയതായിട്ടാണ് വിവരം. ഏറെ സമയം കഴിഞ്ഞിട്ടും വീട്ടിലേക്ക് മടങ്ങിയെത്താത്തതിനെ തുടർന്ന് കുടുംബം സമീപ പ്രദേശങ്ങളിലും പരിസര ഗ്രാമങ്ങളിലും തിരച്ചില്‍ തുടങ്ങി. ഇതിന് പിന്നാലെയാണ് പരന്‍ഹാല്‍ ഗ്രാമത്തില്‍ നിന്നും ഇയാളുടെ കാര്‍ കണ്ടെത്തിയത്. കാറിൽ രക്തക്കറ ഉള്‍പ്പെടെ കണ്ടെത്തിയതോടെയാണ് കുടുംബം ആശങ്കയിലായത്. സൈനികനെ കണ്ടെത്താൻ വൻ തിരച്ചിൽ നടക്കുകയാണ്. ഏറെ നാളുകൾക്ക് ശേഷമാണ് കശ്മീരിൽ ഇത്തരമൊരു സംഭവം നടക്കുന്നത്. കഴിഞ്ഞ വർഷം നിരോധിത ഭീകര സംഘടനയായ ലഷ്‌കർ ഇ തൊയ്ബ ജവാൻ സമീർ അഹമ്മദ് മല്ലയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയിരുന്നു. ജമ്മു കശ്മീരിലെ ബുദ്ഗാം ജില്ലയിലെ പൂന്തോട്ടത്തിലാണ് മൃതദേഹം കണ്ടെത്തിയത്.\
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...