Reservation Rules Of Indian Railways: ഇന്ത്യന്‍ റെയില്‍വെ മാറ്റത്തിന്‍റെയും പുരോഗതിയുടെയും പാതയിലാണ്. യാത്രക്കാരുടെ സൗകര്യങ്ങള്‍ പരിഗണിച്ച് പുതിയ നിയമങ്ങളും പ്രാബല്യത്തില്‍ വരുന്നുണ്ട്.
നിങ്ങള്‍ സാധാരണായി ട്രെയിനില്‍ യാത്ര ചെയ്യുന്ന വ്യക്തിയാണ് എങ്കില്‍ ഇക്കാര്യങ്ങള്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കണം. ട്രെയിനിൽ യാത്ര ചെയ്യുന്നവർക്ക് ഇതൊരു സുപ്രധാന വാർത്തയാണ്. ബർത്തുമായി ബന്ധപ്പെട്ട് ഇന്ത്യൻ റെയിൽവേ പുതിയ നിയമങ്ങൾ നടപ്പാക്കിയിരിയ്ക്കുകയാണ്. ടിക്കറ്റ് ബുക്ക് ചെയ്യുന്ന അവസരത്തില്‍ ഈ നിയമം അറിഞ്ഞിരിക്കേണ്ടത് അനിവാര്യമാണ്.
Also Read: Bank of India Recruitment 2022: ബാങ്ക് ഓഫ് ഇന്ത്യയില്‍ 696 ഒഴിവുകള്‍, വിശദവിവരങ്ങള്‍ അറിയാം
ട്രെയിനില്‍ യാത്ര ചെയ്യുന്ന അവസരത്തില്‍ പലപ്പോഴും ബർത്തുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഉണ്ടാകാറുണ്ട്. അതില്‍ മിഡില്‍ ബർത്തിൽ ഉറങ്ങുന്നതിനെ ചൊല്ലിയാണ് മിക്കപ്പോഴും തര്‍ക്കം ഉണ്ടാകാറുള്ളത്. ഇപ്പോള്‍ ഇന്ത്യന്‍ റെയില്‍വെ സ്വയം രംഗത്തെത്തി ഈ വിഷയം പരിഹരിച്ചിരിയ്ക്കുകയാണ്.
യാത്രയ്ക്കിടയിൽ, പലപ്പോഴും ആളുകള്‍ മിഡില്‍ ബർത്ത് എടുക്കുന്നത് ഒഴിവാക്കുകയാണ് പതിവ്. കാരണം പലപ്പോഴും താഴത്തെ ബർത്തിലെ യാത്രക്കാർ രാത്രി വൈകും വരെ ഇരിക്കുന്നത് ദ്ധിമുട്ടുണ്ടാക്കുന്നു എന്നത് തന്നെ കാരണം. ഇതുകൂടാതെ പലതവണ നടുവിലുള്ള യാത്രക്കാർ യാത്ര തുടങ്ങുമ്പോൾ തന്നെ ബർത്ത് തുറക്കുന്നത് താഴത്തെ ബർത്തിൽ ഇരിക്കുന്ന യാത്രക്കാരെ ബുദ്ധിമുട്ടിക്കാറുണ്ട്.
അത്തരമൊരു സാഹചര്യത്തിലാണ് മിഡില്‍ ബര്‍ത്തുമായി ബന്ധപ്പെട്ട പുതിയ നിയമങ്ങള്‍ റെയില്‍വേ നടപ്പാക്കിയത്. ഈ വിവരങ്ങൾ ട്രെയിന്‍ യാത്രയില്‍ നിങ്ങളെ വളരെയധികം സഹായിക്കും.
എന്താണ് മിഡില്‍ ബര്‍ത്തുമായി ബന്ധപ്പെട്ട പുതിയ നിയമം?
ഇന്ത്യൻ റെയിൽവേയുടെ പുതിയ നിയമങ്ങള്‍ അനുസരിച്ച്, മിഡിൽ ബർത്ത് ഉള്ള ഒരു യാത്രക്കാരന് രാത്രി 10 മുതൽ രാവിലെ 6 വരെ ബർത്ത് തുറന്ന് സുഖമായി ഉറങ്ങാം. ആരും ശല്യപ്പെടുത്തില്ല. എന്നാല്‍, നിയമമനുസരിച്ച് മിഡിൽ ബർത്ത് യാത്രക്കാരൻ രാത്രി 10 മണിക്ക് മുമ്പ് ബർത്ത് തുറന്നാൽ, നിങ്ങൾക്ക് അയാളെ തടയാന്‍ സാധിക്കും.
അതുകൂടാതെ, രാവിലെ 6 മണിക്ക് ശേഷം, മിഡില്‍ ബർത്ത് ഉള്ള യാത്രക്കാരൻ തന്‍റെ ബർത്ത് താഴ്ത്തേണ്ടത് അത്യാവശ്യമാണ്. ഒപ്പം ലോവർ ബർത്ത് യാത്രക്കാരനും എഴുന്നേറ്റ് ഇരിക്കേണ്ടി വരും. ഇത് ചെയ്യാത്തവരോട് റെയിൽവേയുടെ പുതിയ നിയമങ്ങൾ പറയാം.
അതിനാല്‍, ഇനി ഇനി ട്രെയിനില്‍ യാത്ര ചെയ്യുമ്പോള്‍ സ്വന്തം സൗകര്യങ്ങള്‍ മുന്‍ നിര്‍ത്തി റിസര്‍വേഷന്‍ നടത്തുക.
അതുകൂടാതെ, പുതിയ റെയിൽവേ ചട്ടങ്ങൾ അനുസരിച്ച് ടിടിഇക്ക് രാവിലെ 6 മുതൽ രാത്രി 10 വരെ മാത്രമേ ടിക്കറ്റ് പരിശോധണ നടത്താന്‍ സാധിക്കൂ. എന്നാൽ, ഈ നിയമം രാത്രി 10 മണിക്ക് ശേഷം യാത്ര ആരംഭിച്ച യാത്രക്കാർക്ക് ബാധകമല്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...