Rahul Gandhi Sambhal Visit: സംഭലിലേക്ക് തിരിച്ച രാഹുൽ ഗാന്ധിയെ തടഞ്ഞു, നേതാക്കളുടെ സംഘം മടങ്ങി; അവകാശങ്ങൾ ലംഘിക്കപ്പെട്ടെന്ന് രാഹുൽ

Sambhal conflict affected areas: ഭരണഘടന സംരക്ഷിക്കുന്നതിനായി പോരാട്ടം തുടരുമെന്ന് രാഹുൽ ​ഗാന്ധി പറഞ്ഞു. സംഭലിൽ സംഭവിച്ചത് വലിയ തെറ്റാണെന്ന് പ്രിയങ്ക ​ഗാന്ധി പറഞ്ഞു.

Written by - Zee Malayalam News Desk | Last Updated : Dec 4, 2024, 01:20 PM IST
  • ഗാസിപൂർ അതിർത്തിയിൽ വച്ച് പോലീസ് ബസ് കുറുകെയിട്ടും ബാരിക്കേഡ് വച്ചും തടയുകയായിരുന്നു
  • പോലീസ് തടഞ്ഞതോടെ രാഹുൽ ​ഗാന്ധിയും പ്രിയങ്ക ​ഗാന്ധിയും മറ്റ് നേതാക്കളും സഞ്ചരിച്ചിരുന്ന വാഹനവ്യൂഹത്തിന് യുപി അതിർത്തിയിൽ നിന്ന് മുന്നോട്ട് പോകാനായില്ല
Rahul Gandhi Sambhal Visit: സംഭലിലേക്ക് തിരിച്ച രാഹുൽ ഗാന്ധിയെ തടഞ്ഞു, നേതാക്കളുടെ സംഘം മടങ്ങി; അവകാശങ്ങൾ ലംഘിക്കപ്പെട്ടെന്ന് രാഹുൽ

ന്യൂഡൽഹി: ഉത്തർപ്രദേശിലെ സംഘർഷബാധിത പ്രദേശമായ സംഭൽ സന്ദർശിക്കുന്നതിൽ നിന്ന് രാഹുൽ ​ഗാന്ധിയെയും പ്രിയങ്ക ​ഗാന്ധിയെയും തടഞ്ഞ് പോലീസ്. യുപി പോലീസ് സംഭവസ്ഥലത്തേക്ക് പോകുന്നതിൽ നിന്ന് തടഞ്ഞതിനെ തുടർന്ന് ഇരുവരും തിരിച്ചുപോയി. ഭരണഘടന സംരക്ഷിക്കുന്നതിനായി പോരാട്ടം തുടരുമെന്ന് രാഹുൽ ​ഗാന്ധി പറഞ്ഞു. സംഭലിൽ സംഭവിച്ചത് വലിയ തെറ്റാണെന്ന് പ്രിയങ്ക ​ഗാന്ധി പറഞ്ഞു.

​ഗാസിപൂർ അതിർത്തിയിൽ വച്ച് പോലീസ് ബസ് കുറുകെയിട്ടും ബാരിക്കേഡ് വച്ചും തടയുകയായിരുന്നു. യുപി പോലീസ് തടഞ്ഞതോടെ രാഹുൽ ​ഗാന്ധിയും പ്രിയങ്ക ​ഗാന്ധിയും മറ്റ് നേതാക്കളും സഞ്ചരിച്ചിരുന്ന വാഹനവ്യൂഹത്തിന് യുപി അതിർത്തിയിൽ നിന്ന് മുന്നോട്ട് പോകാനായില്ല. സന്ദർശനത്തിന് പോലീസ് അനുമതി നൽകാത്തതിനെ തുടർന്ന് രാഹുൽ ​ഗാന്ധി അടക്കമുള്ള നേതാക്കൾ മടങ്ങി.

രണ്ട് മണിക്കൂർ 15 മിനിറ്റ് അതിർത്തിയിൽ കാത്തുനിന്ന ശേഷമാണ് രാഹുൽ ​ഗാന്ധിയും പ്രിയങ്ക ​ഗാന്ധിയും ഉൾപ്പെടെയുള്ള നേതാക്കൾ മടങ്ങിയത്. മു​ഗൾ ഭരണകാലത്ത് ക്ഷേത്രം തകർത്താണ് പള്ളി നിർമിച്ചതെന്ന് ആരോപിച്ച് നൽകിയ കേസിൽ ജില്ലാ കോടതിയുടെ നിർദേശപ്രകാരം സർവേ നടത്തുന്നതിനിടയിൽ നവംബർ 24ന് ഉണ്ടായ സംഘർഷത്തിലും വെടിവെയ്പിലും അഞ്ച് യുവാക്കൾ കൊല്ലപ്പെട്ടിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News