PM Kisan Yojana: പ്രധാനമന്ത്രി കിസാൻ യോജനയുടെ 18-ാം ഗഡു ഈ തീയതിയിൽ ലഭിക്കും; കർഷകർക്ക് എത്ര രൂപ ലഭിക്കും?

PM Kisan Yojana 18th installment: രാജ്യത്തെ സ്വന്തമായി ഭൂമിയുള്ള എല്ലാ കർഷക കുടുംബങ്ങൾക്കും ഈ പദ്ധതിയിലൂടെ സാമ്പത്തിക സഹായം നൽകുന്നു.

Written by - Zee Malayalam News Desk | Last Updated : Oct 2, 2024, 11:54 PM IST
  • പ്രധാൻ മന്ത്രി കിസാൻ സമ്മാൻ നിധിയുടെ 17 ഗഡുക്കളാണ് കേന്ദ്ര സർക്കാർ ഇതുവരെ പുറത്തിറക്കിയത്
  • ഒക്ടോബ‍ർ അഞ്ചിന് പുതിയ ​ഗഡു പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു
PM Kisan Yojana: പ്രധാനമന്ത്രി കിസാൻ യോജനയുടെ 18-ാം ഗഡു ഈ തീയതിയിൽ ലഭിക്കും; കർഷകർക്ക് എത്ര രൂപ ലഭിക്കും?

പ്രധാനമന്ത്രി കിസാൻ യോജന പദ്ധതിയുടെ 18-ാം ഗഡു 2024 ഒക്ടോബർ അഞ്ചിന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു. രാജ്യത്തെ സ്വന്തമായി ഭൂമിയുള്ള എല്ലാ കർഷക കുടുംബങ്ങൾക്കും ഈ പദ്ധതിയിലൂടെ സാമ്പത്തിക സഹായം നൽകുന്നു. പിഎം കിസാൻ യോജന പദ്ധതിക്ക് കീഴിൽ, അർഹരായ എല്ലാ കർഷകർക്കും ഓരോ നാല് മാസത്തിലും 2,000 രൂപ ലഭിക്കും. വാർഷിക തുക 6,000 രൂപ വരെയാണ്.

പ്രധാൻ മന്ത്രി കിസാൻ സമ്മാൻ നിധിയുടെ 17 ഗഡുക്കളാണ് കേന്ദ്ര സർക്കാർ ഇതുവരെ പുറത്തിറക്കിയത്. ഒക്ടോബ‍ർ അഞ്ചിന് പുതിയ ​ഗഡു പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഈ വർഷം ജൂണിൽ 17-ാം ഗഡു പുറത്തിറങ്ങി. ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ (ഡിബിടി) മോഡ് അനുസരിച്ച്, രാജ്യത്തുടനീളമുള്ള കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് തവണകളായി പണം ട്രാൻസ്ഫർ ചെയ്യുന്നു.

 ALSO READ: എഫ്ഡികളിൽ നിക്ഷേപിക്കാൻ പ്ലാനുണ്ടോ? വേ​ഗമായിക്കോട്ടെ... എസ്ബിഐയുടെ ഈ സ്‌പെഷ്യൽ സ്കീം ഉടൻ അവസാനിക്കും

ഈ പദ്ധതി പ്രകാരം, കൃഷിയോഗ്യമായ ഭൂമിയുള്ള ഭൂവുടമ കർഷക കുടുംബങ്ങൾക്ക് സാമ്പത്തിക സഹായത്തിന് അർഹതയുണ്ട്. രണ്ട് ഹെക്ടർ വരെ ഭൂമിയുള്ള ചെറുകിട കർഷകർക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും. പിഎം കിസാൻ യോജന പദ്ധതിക്ക് കീഴിൽ അർഹതയുള്ള എല്ലാ കർഷകരും ഇലക്ട്രോണിക് കെവൈസി (ഇകെവൈസി) പ്രക്രിയ നിർബന്ധമായും പാലിക്കേണ്ടതുണ്ട്.

പിഎം-കിസാൻ സ്കീമിൽ എൻറോൾ ചെയ്ത കർഷകർക്ക് ഇകെവൈസിയുടെ മൂന്ന് മോഡുകൾ ലഭ്യമാണ്: ഒടിപി അടിസ്ഥാനമാക്കിയുള്ള ഇ-കെവൈസി, ബയോമെട്രിക് അധിഷ്ഠിത ഇ-കെവൈസി, മുഖ പ്രാമാണീകരണം അടിസ്ഥാനമാക്കിയുള്ള ഇ-കെവൈസി എന്നിവയാണ് പിഎം കിസാൻ വെബ്സൈറ്റ് നിഷ്കർഷിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News